കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടൈം മാഗസിന്റെ കവറില്‍ മോദി.... ഇന്ത്യയുടെ ഡിവൈഡര്‍ ഇന്‍ ചീഫാണ് മോദിയെന്ന് മാഗസിന്‍!!

Google Oneindia Malayalam News

Recommended Video

cmsvideo
ഇ​ന്ത്യ​യു​ടെ വി​ഭ​ജ​ന​നാ​യ​ക​ന്‍ നരേന്ദ്ര മോദി

ടൈം മാഗസിന്റെ കവര്‍ ഫോട്ടോയായി പ്രധാനമന്ത്രി നരേന്ദ്ര മോദി. നേരത്തെയും മോദി ഇത്തരത്തില്‍ ടൈം മാഗസിനില്‍ ഇടംപിടിച്ചിട്ടുണ്ട്. എന്നാല്‍ ഇത്തവണ അദ്ദേഹത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് ടൈം ഉയര്‍ത്തിയിരിക്കുന്നത്. ഇന്ത്യയുടെ ഡിവൈഡര്‍ ഇന്‍ ചീഫാണ് അദ്ദേഹമെന്നാണ് വിമര്‍ശനം. മോദിയെ ഇന്ത്യയെ പലതട്ടുകളായി വിഭജിക്കുകയാണെന്നും ടൈം കുറ്റപ്പെടുത്തുന്നു.

1

ദില്ലി: ടൈം മാഗസിന്റെ കവര്‍ ഫോട്ടോയായി പ്രധാനമന്ത്രി നരേന്ദ്ര മോദി. നേരത്തെയും മോദി ഇത്തരത്തില്‍ ടൈം മാഗസിനില്‍ ഇടംപിടിച്ചിട്ടുണ്ട്. എന്നാല്‍ ഇത്തവണ അദ്ദേഹത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് ടൈം ഉയര്‍ത്തിയിരിക്കുന്നത്. ഇന്ത്യയുടെ ഡിവൈഡര്‍ ഇന്‍ ചീഫാണ് അദ്ദേഹമെന്നാണ് വിമര്‍ശനം. മോദിയെ ഇന്ത്യയെ പലതട്ടുകളായി വിഭജിക്കുകയാണെന്നും ടൈം കുറ്റപ്പെടുത്തുന്നു.

ഇന്ത്യക്ക് മോദിയുടെ അഞ്ച് വര്‍ഷം കൂടി താങ്ങാനാവുമോ എന്ന സംശയവും മാഗസിന്‍ ഉന്നയിക്കുന്നുണ്ട്. അതേസമയം ഈ വിഷയം ഉയര്‍ത്തി കാണിച്ച് പ്രതിപക്ഷം മോദിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. ജനാധിപത്യം തകരുമ്പോള്‍ അതിന്റെ മുന്‍നിരയിലായിരിക്കും ഇന്ത്യയുടെ സ്ഥാനമെന്ന് കോണ്‍ഗ്രസിന്റെ മഹിളാ വിംഗ് പറഞ്ഞു. നിങ്ങളെ കുറിച്ചുള്ള സത്യം എല്ലാവരും കാണട്ടെയെന്നായിരുന്നു മഹിളാ കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തത്.

അതേസമയം മാഗസിനിലെ രണ്ടാമത്തെ ലേഖനത്തില്‍ മോദിയെ പുകഴ്ത്തുന്നുമുണ്ട്. ഇന്ത്യയുടെ സാമ്പത്തിക പരിഷ്‌കരണങ്ങള്‍ക്ക് ഏറ്റവും നല്ല മാര്‍ഗവും, പ്രതീക്ഷയും മോദിയാണെന്ന് മാഗസിന്‍ പറയുന്നു. ആദ്യത്തെ ലേഖനത്തില്‍ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം ഏറ്റവും വലിയ വിഭജനം നേരിട്ട് കൊണ്ടിരിക്കുകയാണ്. ആള്‍ക്കൂട്ട കൊലപാതകം അടക്കമുള്ളവ പെരുകി വരികയാണ്. യോഗി ആദിത്യനാഥിനെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയാക്കിയതും പ്രഗ്യാ സിംഗ് താക്കൂറിനെ സ്ഥാനാര്‍ത്ഥിയാക്കിയതും മാഗസിന്‍ വിമര്‍ശിക്കുന്നുണ്ട്.

അതേസമയം ലേഖനത്തില്‍ പ്രതിപക്ഷത്തെയും രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്. ദുര്‍ബലമായ പ്രതിപക്ഷമാണ് ഉള്ളതെന്ന് ലേഖനത്തില്‍ പറയുന്നു. സഖ്യകക്ഷികളും മോശമാണ്. കോണ്‍ഗ്രസിന് കുടുംബ ഭരണ തത്വങ്ങളേക്കാള്‍ കൂടുതലായി ഒന്നും പറയാനില്ല. രാഹുല്‍ ഗാന്ധി ഇതുവരെ കാര്യങ്ങള്‍ ഒന്നും പിടികിട്ടാത്ത നേതാവാണെന്നും വിമര്‍ശിക്കുന്നു. 2015ലും മോദി ടൈം മാഗസിന്റെ കവറില്‍ വന്നിരുന്നു. മുമ്പ് അദ്ദേഹത്തെ പുകഴ്ത്തുകയും ചെയ്തിരുന്നു ടൈം.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

മധ്യപ്രദേശില്‍ ബിജെപി കുതിക്കും, 18 സീറ്റില്‍ ഭരണവിരുദ്ധവികാരമില്ല, ട്രെന്‍ഡ് അട്ടിമറിക്കുംമധ്യപ്രദേശില്‍ ബിജെപി കുതിക്കും, 18 സീറ്റില്‍ ഭരണവിരുദ്ധവികാരമില്ല, ട്രെന്‍ഡ് അട്ടിമറിക്കും

English summary
time magazine calls modi divider in chief and puts on cover
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X