കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടൈം മാഗസിന്റെ കവർ സ്റ്റോറിയിൽ സമരമുഖത്തെ സ്ത്രീകൾ: സമര ഭൂമിയിൽ ബിന്ദു അമ്മിണിയും

Google Oneindia Malayalam News

ദില്ലി: ടൈം മാഗസിന്റെ കവര്‍ സ്റ്റോറിയില്‍ ഇടംപിടിച്ച് ഇന്ത്യയിലെ കര്‍ഷക സമരം. കാർഷിക നിയമങ്ങള്‍ക്കെതിരായി രാജ്യത്തെ കർഷകർ നടത്തിവരുന്ന സമരം ശക്തിയാർജ്ജിച്ച് മുന്നോട്ടുപോകുന്നതിനിടെയാണ്. സമരവേദിയിലെ സ്ത്രീകളെ ഉള്‍പ്പെടുത്തിയാണ് കവര്‍ സ്റ്റോറി തയ്യാറാക്കിയിരിക്കുന്നത്. കർഷക സമരത്തിന് പിന്തുണയുമായി ദില്ലിയിലെത്തിയ കേരളത്തിൽ നിന്നുള്ള ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്.

നേമത്ത് ഇത്തവണ താമര വിടരില്ലെന്ന് ഇടതും വലതും; ചുമ്മാതല്ല, കാരണങ്ങളും നിരത്തുന്നുനേമത്ത് ഇത്തവണ താമര വിടരില്ലെന്ന് ഇടതും വലതും; ചുമ്മാതല്ല, കാരണങ്ങളും നിരത്തുന്നു

കര്‍ഷക സമരം നൂറാം ദിവസത്തിലേക്ക് കടന്ന സാഹചര്യത്തിലാണ് ടൈം മാഗസിന്റെ കവര്‍ സ്റ്റോറി പുറത്തുവന്നിട്ടുള്ളത്. കൈക്കുഞ്ഞുങ്ങളെയും പിടിച്ചു നില്‍ക്കുന്ന അമ്മമാര്‍, വയസായ സ്ത്രീകള്‍, കൊച്ചു പെണ്‍കുട്ടികള്‍ തുടങ്ങിയവര്‍ മുദ്രാവാക്യം വിളിക്കുന്ന ചിത്രമാണ് കവര്‍ ഫോട്ടോയിലുള്ളത്. മൂന്ന് കർഷക നിയമങ്ങൾക്കെതിരെ കർഷകർ നടത്തിവരുന്ന സമരം ഇതിനകം നൂറ് ദിവസം പിന്നിട്ടുണ്ട്.

 xtimemagzine-

ദില്ലി അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിന് നേതൃത്വം നൽകുന്ന സ്ത്രീകൾക്ക് വേണ്ടിയാണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ടൈം മാഗസിന്റെ പതിപ്പ് സമർപ്പിച്ചിട്ടുള്ളത്. : "എന്നെ ഭയപ്പെടുത്താൻ കഴിയില്ല, എന്നെ വാങ്ങാൻ കഴിയില്ല." എന്ന ഇന്ത്യയിലെ കർഷകരുടെ പ്രതിഷേധത്തിന് നേതൃത്വം നൽകുന്ന സ്ത്രീകളുടെ വാക്കുകളും മാഗസിനിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കർഷക പ്രതിഷേധത്തിൽ നിന്നുള്ള ചില വനിതാ കർഷകർ തങ്ങളുടെ കൊച്ചുകുട്ടികളെ കൈയ്യിൽ എടുത്തുകൊണ്ട് മുദ്രാവാക്യം വിളിക്കുന്നതും കവർ ചിത്രത്തിൽ ഉള്‍പ്പെട്ടിട്ടുണ്ട്. കഴിഞ്ഞ മാസക്കാലമായി ദില്ലി അതിർത്തിയിലെ പ്രതിഷേധ സ്ഥലങ്ങളിൽ തന്നെ തുടരുന്ന നിരവധി പഴയ വനിതാ പ്രക്ഷോഭകരും ഈ ഫോട്ടോയിൽ ഇടംപിടിച്ചിട്ടുണ്ട്. വീട്ടിലേക്ക് മടങ്ങാതെ ഇപ്പോഴും സമരമുഖത്ത് തന്നെ ശക്തമായി തുടരുന്ന സ്ത്രീകളെക്കുറിച്ചും ലേഖനത്തില്‍ പരാമർശിക്കുന്നുണ്ട്. പഞ്ചാബിൽ നിന്നും ഹരിയാണയിൽ നിന്നും ഉത്തർപ്രദേശിൽ നിന്നുമുള്ള ആയിരക്കണക്കിന് കർഷകർക്ക് വഴിയൊരുക്കാനുള്ള പ്രക്ഷോഭത്തിന്‍റെ ചുമതല അവർ ഏറ്റെടുത്തുവെന്നും ലേഖനം ചൂണ്ടിക്കാണിക്കുന്നു.

കര്‍ഷക സമരത്തിന്‍റെ തുടക്കം മുതലുള്ള കാര്യങ്ങളും ലേഖനത്തില്‍ കൃത്യമായി വിശദീകരിക്കുന്നുണ്ട്. പടിഞ്ഞാറന്‍ യുപിയിലെ രാംപൂരില്‍ നിന്നുള്ള 74കാരിയായ ജസ്ബീര്‍ കൌര്‍ കഴിഞ്ഞ മൂന്ന് മാസത്തോളമായി ഗാസിപൂരിലുള്ള സമരമുഖത്ത് തന്നെ തുടരുകയാണ്. ഇതിനിടെ ഒരിക്കൽ മാത്രമാണ് കൌര്‍ വീട്ടില്‍ പോയിട്ടുള്ളത്. സ്ത്രീകള്‍ വീട്ടിലേക്ക് മടങ്ങണമെന്ന സര്‍ക്കാരിന്‍റെ നിര്‍ദ്ദേശം തനിക്ക് അംഗീകരിക്കാനാവില്ലെന്ന് കൌർ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എന്തുകൊണ്ട് ഞങ്ങള്‍ വീട്ടില്‍ പോകണം? ഇത് പുരുഷന്‍മാരുടെ മാത്രം സമരമല്ലെന്നും ഞങ്ങൾ പുരുഷന്മാർക്കൊപ്പം വയലിൽ അധ്വാനിക്കുന്നുണ്ടെന്നും അവർ ചൂണ്ടിക്കാണിക്കുന്നു. കർഷകരല്ലെങ്കിൽ ഞങ്ങൾ ആരാണെന്നും കൌര്‍ ചോദിക്കുന്നു. കൌറിനെപ്പോലെ നിരവധി സ്ത്രീകള്‍ ഇത്തരത്തിൽ സർക്കാരിന് മുമ്പിൽ മടക്കാതെ സമരവേദികളിൽ കഴിയുന്നത്.

''കര്‍ഷകര്‍ക്ക് പിന്തുണയുമായിട്ടാണ് ഞാനിവിടെ എത്തിയത്. എന്നാൽ ജാതി, ലിംഗ വിവേചനം ഇല്ലാത്ത വളരെ വ്യത്യസ്തമായ ഒരു ഇന്ത്യയെ ഞാനിവിടെ കണ്ടു. ഇത് പ്രതിഷേധത്തിനപ്പുറം തുടരുമെന്ന് പ്രതീക്ഷിക്കാമെന്നാണ് മലയാളിയായ ബിന്ദു അമ്മിണിയുടെ വാക്കുകള്‍.

Recommended Video

cmsvideo
Govinda varrier got slaps after posting anti women statement

ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് മാച്ച് പരമ്പര, ചിത്രങ്ങള്‍ കാണാം

കര്‍ഷക സമരത്തെ പിന്തുണച്ചുകൊണ്ട് ഇന്ത്യക്കകത്ത് നിന്നും രാജ്യാന്തര തലത്തിൽ നിന്നും നിരവധി പേർ രംഗത്തെത്തുണ്ട്. പേരാണ് രം പോപ് ഗായിക റിഹാന, പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തുന്‍ബര്‍ഗ് തുടങ്ങിയവര്‍ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത് കർഷക സമരത്തിന് അന്താരാഷ്ട്ര തലത്തിൽ ഏറെ ശ്രദ്ധ ലഭിക്കുന്നതിന് ഇടയാക്കിയിരുന്നു. റിഹാനയുടെയും ഗ്രെറ്റയുടെയും ട്വീറ്റുകളാണ് ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയത്.

കടല്‍ തീരത്ത് എരിക്ക ഫെര്‍ണാണ്ടസിന്റെ ഗ്ലാമര്‍ ചിത്രങ്ങള്‍

English summary
TIME magazine dedicates its cover to women behind India’s farmer protests
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X