ടൈമിന്റെ ലോകത്തെ സ്വാധീനിച്ച 100 പേരില്‍ മോദിയും ഷഹീന് ബാഗ് സമരനായികയും ഉള്‍പ്പടെ 4 ഇന്ത്യക്കാര്‍
വാഷിംങ്ടണ്‍: 2020 ല്‍ ജനങ്ങളെ സ്വാധീനിച്ച ടൈം മാഗസിനിന്റെ 100 പേരുടെ പട്ടികയയില്‍ ഇടം പിടിച്ച് നരേന്ദ്ര മോദി അടക്കമുള്ള 5 ഇന്ത്യക്കാര്‍. ബോളിവുഡ് നടന് ആയുഷ്മാന്‍ ഖുറാന, പ്രൊഫസര്‍ രവീന്ദ്ര ഗുപ്ത, ഷഹീന് ബാഗ് സമരനായിക ബില്‍ക്കീസ് എന്നിവരാണ് മോദിക്ക് പുറമെ പട്ടികയില്‍ ഇടം പിടിച്ച ഇന്ത്യക്കാര്‍. നരേന്ദ്ര മോദി നേതാക്കന്മാരുടെ വിഭാഗത്തിലും ആയുഷ്മാന്‍ ഖുറാന് കലാകാരന്മാരുടെ നിരയിലും ഇടം പിടിച്ചപ്പോള്‍ പയനീയര്മാരുടെ പട്ടികയിലാണ് രവീന്ദ്ര ഗുപ്ത ഇടം പിടിച്ചത്. ദാദി എന്ന വിളിപ്പേരിൽ അറിയപ്പെട്ടിരുന്ന ബിൽകീസ് ബാനു പൗരത്വ നിയമഭേദഗതിക്കെതിരായ സമരത്തിലൂടെയാണ് ശ്രദ്ധേയമാവുന്നത്. ഇന്ത്യന്‍ വംശജനായ ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈയും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.
വൈറ്റ്ഹൗസിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്ന ഡോ. ആന്റണി ഫൗസി, നരേന്ദ്ര മോദി, ഡൊണാള്‍ഡ് ട്രംപ് എന്നിവരുള്‍പ്പെടെ 22 പേരാണ് ലോകത്തെ സ്വാധീനിച്ച നേതാക്കളുടെ നിരയില്‍ ഇടം പിടിച്ചത്. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിന്റെ എതിരാളിയായ ജോ ബൈഡന്, വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയും ഇന്ത്യന്‍ വംശജയുമായ കമലാ ഹാരിസ് , ചൈനീസ് നേതാവ് ഷീ ജിന്‍പിങ്, ജര്‍മനി ചാന്‍സലര്‍ ആഞ്ചെല മെര്‍ക്കല്‍ എന്നിവരും ടൈം പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.

ദീപിക പദുക്കോണാണ് പട്ടികയില്‍ ഇടംപിടിച്ച ആയുഷ്മാന്‍ ഖുറാനയെ അഭിനന്ദിച്ച് ടൈം മാഗസിനില്‍ ഒരു ഹ്രസ്വ ലേഖനം എഴുതിയിരിക്കുന്നത്. ഖുറാനയുടെ കഥാപാത്രങ്ങൾ പലപ്പോഴും സമൂഹത്തിന്റെ സ്റ്റീരിയോടൈപ്പിക്കൽ വിശ്വാസങ്ങളെ വെല്ലുവിളിക്കുന്നതാണെന്ന് ദീപിക പദുക്കാണ് അഭിപ്രായപ്പെട്ടു.
Recommended Video
-
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം"












Click it and Unblock the Notifications