കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടൈമിന്‍റെ ലോകത്തെ സ്വാധീനിച്ച 100 പേരില്‍ മോദിയും ഷഹീന്‍ ബാഗ് സമരനായികയും ഉള്‍പ്പടെ 4 ഇന്ത്യക്കാര്‍

Google Oneindia Malayalam News

വാഷിംങ്ടണ്‍: 2020 ല്‍ ജനങ്ങളെ സ്വാധീനിച്ച ടൈം മാഗസിനിന്‍റെ 100 പേരുടെ പട്ടികയയില്‍ ഇടം പിടിച്ച് നരേന്ദ്ര മോദി അടക്കമുള്ള 5 ഇന്ത്യക്കാര്‍. ബോളിവുഡ് നടന്‍ ആയുഷ്മാന്‍ ഖുറാന, പ്രൊഫസര്‍ രവീന്ദ്ര ഗുപ്ത, ഷഹീന്‍ ബാഗ് സമരനായിക ബില്‍ക്കീസ് എന്നിവരാണ് മോദിക്ക് പുറമെ പട്ടികയില്‍ ഇടം പിടിച്ച ഇന്ത്യക്കാര്‍. നരേന്ദ്ര മോദി നേതാക്കന്‍മാരുടെ വിഭാഗത്തിലും ആയുഷ്മാന്‍ ഖുറാന്‍ കലാകാരന്‍മാരുടെ നിരയിലും ഇടം പിടിച്ചപ്പോള്‍ പയനീയര്‍മാരുടെ പട്ടികയിലാണ് രവീന്ദ്ര ഗുപ്ത ഇടം പിടിച്ചത്. ദാദി എന്ന വിളിപ്പേരിൽ അറിയപ്പെട്ടിരുന്ന ബിൽകീസ്​ ബാനു പൗരത്വ നിയമഭേദഗതിക്കെതിരായ സമരത്തിലൂടെയാണ് ശ്രദ്ധേയമാവുന്നത്. ഇന്ത്യന്‍ വംശജനായ ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈയും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.

പൊട്ടിക്കരഞ്ഞ് ലഡാക്ക് അതിര്‍ത്തിയിലേക്ക് അയക്കപ്പെട്ട ചൈനീസ് പട്ടാളക്കാര്‍; വീഡിയോയില്‍ തര്‍ക്കംപൊട്ടിക്കരഞ്ഞ് ലഡാക്ക് അതിര്‍ത്തിയിലേക്ക് അയക്കപ്പെട്ട ചൈനീസ് പട്ടാളക്കാര്‍; വീഡിയോയില്‍ തര്‍ക്കം

വൈറ്റ്ഹൗസിലെ കൊവിഡ്​ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക്​ നേതൃത്വം ​വഹിക്കുന്ന ഡോ. ആന്റണി ഫൗസി, നരേന്ദ്ര മോദി, ഡൊണാള്‍ഡ് ട്രംപ് എന്നിവരുള്‍പ്പെടെ 22 പേരാണ് ലോകത്തെ സ്വാധീനിച്ച നേതാക്കളുടെ നിരയില്‍ ഇടം പിടിച്ചത്. അമേരിക്കന്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിന്‍റെ എതിരാളിയായ ജോ ബൈഡന്‍, വൈസ് പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥിയും ഇന്ത്യന്‍ വംശജയുമായ കമലാ ഹാരിസ് , ചൈനീസ് നേതാവ് ഷീ ജിന്‍പിങ്, ജര്‍മനി ചാന്‍സലര്‍ ആഞ്ചെല മെര്‍ക്കല്‍ എന്നിവരും ടൈം പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.

time-

Recommended Video

cmsvideo
Narendra Modi saves frauds like Vijay Mallya and Nirav Modi | Oneindia Malayalam

ദീപിക പദുക്കോണാണ് പട്ടികയില്‍ ഇടംപിടിച്ച ആയുഷ്മാന്‍ ഖുറാനയെ അഭിനന്ദിച്ച് ടൈം മാഗസിനില്‍ ഒരു ഹ്രസ്വ ലേഖനം എഴുതിയിരിക്കുന്നത്. ഖുറാനയുടെ കഥാപാത്രങ്ങൾ പലപ്പോഴും സമൂഹത്തിന്റെ സ്റ്റീരിയോടൈപ്പിക്കൽ വിശ്വാസങ്ങളെ വെല്ലുവിളിക്കുന്നതാണെന്ന് ദീപിക പദുക്കാണ്‍ അഭിപ്രായപ്പെട്ടു.

മെഡിക്കല്‍ രംഗത്ത് വന്‍ മുന്നേറ്റത്തിനൊരുങ്ങി കേരളം; ആദ്യത്തെ മെഡിക്കല്‍ ഡിവൈസ് പാര്‍ക്ക് വരുന്നുമെഡിക്കല്‍ രംഗത്ത് വന്‍ മുന്നേറ്റത്തിനൊരുങ്ങി കേരളം; ആദ്യത്തെ മെഡിക്കല്‍ ഡിവൈസ് പാര്‍ക്ക് വരുന്നു

English summary
time's 100 influential persons in 2020: pm modi and ayushman qurana also included in the list
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X