ക്രാന്തി മൈതാനത്തേക്ക് വരൂ, തെരുവിലിറങ്ങേണ്ട സമയമായെന്ന് ഫര്‍ഹാന്‍ അക്തര്‍
ദില്ലി: പൗരത്വ നിയമ ഭേദഗതിക്കെതിരെ തെരുവിലിറങ്ങി പ്രതിഷേധിക്കാന്‍ ആഹ്വാനം ചെയ്ത് ബോളിവുഡ് നടനും സംവിധായകനുമായ ഫര്‍ഹാന്‍ അക്തര്‍. 19 ന് മുംബയിലെ ആഗസ്ത് ക്രാന്തി മൈതാനത്ത് നടക്കുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ താനും ഉണ്ടാകുമെന്ന് ഫര്‍ഹാന്‍ ട്വീറ്റ് ചെയ്തു.
സോഷ്യല്‍ മീഡിയ വഴിയുള്ള പ്രതിഷേധത്തിന്‍റെ മയം അവസാനിച്ചു. ഇനി തെരുവിലിറങ്ങണം, ഫര്‍ഹാന്‍ ട്വീറ്റ് ചെയ്തു. എന്തുകൊണ്ട് താന്‍ പൗരത്വ നിയമത്തെ എതിര്‍ക്കുന്നുവെന്ന് വ്യക്തമാക്കി കൊണ്ടുള്ള ഒരു ചിത്രവും ഫര്‍ഹാന്‍ ട്വീറ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. ജാമിയ മിലിയ വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധത്തിനെ പിന്തുണച്ചും ഫര്‍ഹാന്‍ രംഗത്തെത്തിയിരുന്നു. ഫര്‍ഹാന്‍റെ പിതാവും എഴുത്തുകാരനുമായ ജാവേദ് അക്തറും നിയമത്തിനെതിരെ രംഗത്തെത്തിയിരുന്നു.

Recommended Video
നിരവധി ബോളിവുഡ് താരങ്ങള്‍ നിയമത്തിനെതിരെ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. സംവിധായകന്‍ അനുരാഗ് കശ്യപ്, വിശാല്‍ ഭരദ്വാജ്, പര്‍നീതി ചോപ്ര, സ്വനാക്ഷി സിന്‍ഹ,ആയുഷ്മാന്‍ ഖുറാന, രാജ്കുമാര്‍ റാവു, തപ്സി പന്നു, ആലിയ ഭട്ട്, മനോജ് ഭാജ്പേയ് തുടങ്ങിയ താരങ്ങള്‍ നിയമത്തിനെതിരെ രംഗത്തെത്തിയിരുന്നു. അതേസമയം ബോളിവുഡിന്‍റെ കിംഗ് ഖാന്‍മാര്‍ മൂന്ന് പേരും വിഷയത്തില്‍ ഇപ്പോഴും മൗനം തുടരുകയാണ്.
Here’s what you need to know about why these protests are important. See you on the 19th at August Kranti Maidan, Mumbai. The time to protest on social media alone is over. pic.twitter.com/lwkyMCHk2v
— Farhan Akhtar (@FarOutAkhtar) 18 December 2019












Click it and Unblock the Notifications