Get Updates
Get notified of breaking news, exclusive insights, and must-see stories!

പുതിയ നോട്ടുകള്‍ ഹെലികോപ്റ്ററുകളിലും വിമാനങ്ങളിലും എത്തും; പണമെത്താന്‍ ഇനി 6 ദിവസം മതി

ബാങ്കുകളില്‍ 21 ദിവസം കൊണ്ട് എത്തുന്ന നോട്ടുകള്‍ ഇനി 6 ദിവസം കൊണ്ട് എത്തും. ഇതോടെ നഗര പ്രദേശങ്ങളില്‍ നോട്ട് പ്രസതിസന്ധി മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ സാധാരണ നിലയിലാകുമെന്നാണ് കരുതുന്നത്.

ദില്ലി: ഇനി പുതിയ നോട്ടുകള്‍ വാമനങ്ങളിലും ഹെലികോപ്റ്ററുകളിലും എത്തും. രാജ്യത്ത് പുതിയ നോട്ടുകള്‍ ബാങ്കുകളില്‍ എത്തിക്കുന്നതിനുള്ള കാലതാമസം കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ വ്യോമസേനയുടെ ഹെലികോപ്റ്ററുകളൂും വിമാനങ്ങളും ഉപയോഗിക്കാന്‍ തീരുമാനിച്ചു.

ഇതോടെ നഗര പ്രദേശങ്ങളില്‍ നോട്ട് പ്രസതിസന്ധി മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ സാധാരണ നിലയിലാകുമെന്നാണ് കരുതുന്നത്. ഗ്രാമങ്ങളിലെ പ്രതിസന്ധി തരണം ചെയ്യുന്നതിനായിരിക്കുംകേന്ദ്രസര്‍ക്കാര്‍ ഇനി കൂടുതല്‍ ശ്രദ്ധ ചെലുത്തുക.

Currency

നിലവില്‍ പുതിയ നോട്ടുകള്‍ പ്രസില്‍ നിന്നും അച്ചടിച്ച ശേഷം ബാങ്കുകളിലെത്തിക്കാന്‍ 21 ദിവസമെടുക്കും. എന്നാല്‍ വ്യോമസേനയുടെ വിമനങ്ങളുടെയും ഹെലികോപ്റ്ററുകളുടെയും സഹായം ലഭിച്ചു കഴിഞ്ഞാല്‍ ആറ് ദിവസം കൊണ്ട് നോട്ടുകള്‍ ബാങ്കുകളില്‍ എത്തും. 2-17 ജനുവരി 15 മുതല്‍ രാജ്യത്തെ നോട്ട് പ്രതിസന്ധി തരണം ചെയ്യാനാകുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കരുതുന്നത്.

അതേസമയം നോട്ട് പിന്‍വലിക്കലിനെ ചൊല്ലി പാര്‍ലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷ ബഹളം. വിഷയത്തില്‍ രാജ്യസഭയില്‍ പ്രധാനമന്ത്രി നേരിട്ട് വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ടാണ് രാജ്യസഭയില്‍ പ്രതിപക്ഷം ബഹളം വെയ്ക്കുന്നത്. പ്രതിഷേധം സഭയ്ക്ക് പുറത്തേക്ക് എത്തിക്കാനുള്ള നീക്കത്തിലാണ് പ്രതിപക്ഷം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+