• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജമ്മുവിൽ ടൈമർ ഘടിപ്പിച്ച സ്ഫോടക വസ്തുക്കൾ കണ്ടെത്തി; ഡ്രോൺ വഴി കടത്താൻ ശ്രമിച്ച വ്സ്തുക്കളും പിടിച്ചെടുത്തു

 • By Akhil Prakash
Google Oneindia Malayalam News

കശ്മീർ; ജമ്മുവിൽ ടൈമറുകൾ ഘടിപ്പിച്ച മൂന്ന് ഡ്രോൺ- ഡ്രോപ്പ്ഡ് സ്ഫോടക വസ്തുക്കൾ (ഇംപ്രവൈസിഡ് എക്സ്പ്ലോസീവ് ഡിവൈസർ - ഐഇഡി) കണ്ടെടുത്തതായി റിപ്പോർട്ട്. അഖ്‌നൂർ സെക്ടറിലെ കനചക്കിലെ കണ്ടോവാല- ദയാരൻ ഏരിയയിൽ നിന്നാണ് ടൈമറുകൾ ഘടിപ്പിച്ച ടിഫിൻ ബോക്‌സിലെ ഐഇഡികൾ കണ്ടെടുത്തത്. ഡ്രോണുകൾ വഴി സ്‌ഫോടകവസ്തുക്കൾ കടത്താനുള്ള തീവ്രവാദ സംഘത്തിന്റെ ശ്രമത്തെയും പോലീസ് പരാജയപ്പെടുത്തി.

"തിങ്കളാഴ്‌ച രാത്രി, ബി‌എസ്‌എഫ് കാനചക് പ്രദേശത്ത് ഡ്രോൺ പ്രവർത്തനം നിരീക്ഷിക്കുകയും ഡ്രോണിന് നേരെ വെടിയുതിർക്കുകയും ചെയ്തു. ഉടൻ തന്നെ ഒരു പോലീസ് സംഘത്തെ സ്ഥലത്ത് വിന്യസിക്കുകയും അവർ ജനറൽ ഏരിയയിൽ ഡ്രോൺ പ്രവർത്തനങ്ങളെ ചെറുക്കുകയും ചെയ്തു." ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. രാത്രി 11 മണിയോടെ പോലീസ് സംഘം ഡ്രോൺ പ്രവർത്തനം നിരീക്ഷിച്ച ശേഷം വീണ്ടും വെടിയുതിർത്തു. ഡ്രോൺ ഘടിപ്പിച്ച പേലോഡ് താഴെയിറക്കിയെങ്കിലും ഡ്രോൺ താഴെയിറക്കാനായില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. "കുട്ടികളുടെ ടിഫിൻ ബോക്സിനുള്ളിൽ 3 മണിക്കൂർ, 8 മണിക്കൂർ എന്നിങ്ങനെ വ്യത്യസ്ത സമയങ്ങളിൽ ടൈമർ സജ്ജീകരിച്ച മൂന്ന് മാഗ്നറ്റിക് ഐഇഡികൾ പേലോഡിൽ അടങ്ങിയിരുന്നു," അദ്ദേഹം കൂട്ടിച്ചേർത്തു.


സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. ജൂൺ 6 ന് ജമ്മു കശ്മീരിലെ ദോഡ ജില്ലയിൽ ലഷ്‌കർ- ഇ-തൊയ്ബ (എൽഇടി) തീവ്രവാദികളുടെ ഒരു ക്യാമ്പ് ജമ്മു കശ്മീർ പോലീസ് തകർത്തിരുന്നു. ഇവിടെ നിന്ന് ഒരു തീവ്രവാദിയെ അറസ്റ്റ് ചെയ്തു. നിരവധി സ്‌ഫോടകവസ്തുക്കളും കണ്ടെടുത്തു. പ്രദേശത്തെ സംശയാസ്പദമായ വീടും സംഘം റെയ്ഡ് നടത്തി. ഇവിടെ നിന്ന് ഒരു മൊബൈൽ ഫോണും മറ്റ് ചില വസ്തുക്കളും കണ്ടെത്തി. ഇതിന് മുമ്പ് മെയ് 29 ന്, ജമ്മു കശ്മീർ പോലീസ് കത്വ ജില്ലയിലെ രാജ്ബാഗ് പ്രദേശത്ത് നിന്ന് പേലോഡ് ഘടിപ്പിച്ച ഒരു ഡ്രോൺ വിജയകരമായി വെടിവെച്ച് വീഴ്ത്തിയരുന്നു. അന്ന് മാഗ്നറ്റിക് ബോംബുകളും ഗ്രനേഡുകളും കണ്ടെടുക്കുകയും ചെയ്തു. ഏപ്രിൽ 28 ന് ജമ്മു കശ്മീർ പോലീസ് ജമ്മുവിലെ സിദ്ര ഏരിയയിലെ ബൈപാസ് റോഡിൽ ഒരു ഐഇഡി കണ്ടെടുത്തു.

ഇൻസ്റ്റഗ്രാമിൽ ആരാധകരുടെ കണ്ണു തളളി ! മാസ് ആണേ... മഡോണ സെബാസ്റ്റ്യൻ ചിത്രങ്ങൾ; എല്ലാം വൈറൽ

അതേ സമയം സാധാരണക്കാരെ ലക്ഷ്യം വെച്ചുള്ള ആക്രമണങ്ങൾ കശ്മീരിൽ വർധിച്ചു വരുകയാണ്. നിരവധി പേരാണ് കഴിഞ്ഞ ചില മാസങ്ങൾക്കിടെ ഇവിടെ കൊല്ലപ്പെട്ടത്. അക്രമങ്ങളുടെ പശ്ചാത്തലത്തിൽ കശ്മീർ താഴ്വര വിട്ട് പണ്ഡിറ്റുകൾ പാലായനം ചെയ്യുകയാണ്. ജോലി സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റണം എന്ന് ആവശ്യപ്പെട്ട് നിരവധി പണ്ഡിറ്റുകൾ ഇവിടെ സമരം നടത്തുന്നുണ്ട്.

Recommended Video

cmsvideo
  വാക്സീനെടുക്കാന്‍ നിര്‍ബന്ധിക്കണ്ട, വിലക്കുകളും വേണ്ട : കോടതി | Oneindia Malayalam
  English summary
  IEDs were found in a tiffin box with timers attached from the Kandowala-Dayaran area in Kanachak in Akhnoor sector.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X