കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയും ഷീ ജിന്‍പിങ്ങും ആറ് തവണ ഇണചേരുമെന്ന് ടൈംസ് ഓഫ് ഇന്ത്യ! യാഥാര്‍ത്ഥ്യം ഇതാണ്

  • By Desk
Google Oneindia Malayalam News

ചൈനയുമായുള്ള തര്‍ക്കങ്ങള്‍ക്ക് ഒരു ശാശ്വത പരിഹാരം തേടി ചൈനീസ് പ്രസിഡന്‍റ് ഷി ചിന്‍പിങ്ങും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇന്ന് ചൈനയുടെ തലസ്ഥാനമായ വുഹാനില്‍ വെച്ച് കൂടിക്കാഴ്ച നടത്താന്‍ ഇരിക്കുകയാണ്. ഇതിനിടെയാണ് ടൈംസ് ഓഫ് ഇന്ത്യ ദിനപത്രത്തിന് അബദ്ധം പിണഞ്ഞ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഇരുവരും ഇന്ന് ആറ് തവണ കൂടിക്കാഴ്ച നടത്തുമെന്ന് എഴുതേണ്ട വാര്‍ത്ത എഴുതി വന്നപ്പോ ഇരുവരും ആറ് തവണ ഇണ ചേരുമെന്നായിപ്പോയി എന്നാണ് വാര്‍ത്തകള്‍ പരന്നത്. 'modi, xi will mate 6 times in 24 hours'എന്നാണ് ടൈംസ് ഓഫ് ഇന്ത്യ നല്‍കിയിരിക്കുന്നതെന്നും പേപ്പര്‍ കട്ടിങ്ങ് സഹിതമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്.

moditimes

എന്തായാലും വാര്‍ത്ത വന്നതിന് പിന്നാലെ വന്‍ പരിഹാസമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്. പലരും വാര്‍ത്തയുടെ പത്രകട്ടിങ്ങ് ഫോട്ടോയെടുത്ത് ഷെയര്‍ ചെയ്ത് പരിഹസാവും അമ്പരപ്പും നിറഞ്ഞ കമന്‍റുകളോട് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യുന്നുണ്ട്.

modi ping

എന്നാല്‍ യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ടൈംസ് ഓഫ് ഇന്ത്യ. 'modi, xi will meet6 times in 24 hours'എന്ന് തന്നെയാണ് തങ്ങള്‍ വാര്‍ത്ത നല്‍കിയതെന്നും ടൈംസ് ഓഫ് ഇന്ത്യ വാര്‍ത്ത എന്ന പേരില്‍ പ്രചരിക്കുന്നത് ഫോട്ടോഷോപ്പ് ചെയ്ത ഇമേജ് ആണെന്നും ടൈംസ് ഓഫ് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.

അതിര്‍ത്തി തര്‍ക്കം, പാക്കിസ്താനുമായുള്ള ചൈനയുടെ സൗഹൃദം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് ഇരുവരും വുാഹാനില്‍ ഇന്ന് കൂടിക്കാഴ്ച നടത്തുന്നത്. നിലവിലെ ഇന്ത്യ -ചൈന ബന്ധത്തിലെ വിള്ളല്‍ നികത്താന്‍ സാധിക്കുമെന്നാണ് കൂടിക്കാഴ്ചയിലൂടെഇരുരാജ്യങ്ങളും കണക്കാക്കുന്നത്.
ഇന്ത്യ-ചൈന അതിര്‍ത്തിയായ ദോക്ലാമില്‍ ഇരു രാജ്യങ്ങളും യുദ്ധസമാനമായ സാഹചര്യത്തില്‍ തുടര്‍ച്ചയായി 73 ദിവസമാണ് തുടര്‍ന്നത്. അതിനാല്‍ തന്നെ ഇരുരാജ്യങ്ങളുടെയും നേതാക്കള്‍ തമ്മിലുള്ള കൂടിക്കാഴ്ച ഏറെ ആകാംഷയോടെയാണ് ലോകരാജ്യങ്ങള്‍ ഉറ്റുനോക്കുന്നത്.

English summary
times of india report mistake about modi xi ping meet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X