ബംഗാളിൽ മമത തന്നെ, തമിഴ്നാട് യുപിഎ തൂത്തുവാരും, അസമും പുതുച്ചേരിയും ബിജെപി, ടൈംസ് നൗ സര്‍വ്വേ
ദില്ലി: ഏറെ നിര്‍ണായകമായ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് അധികാരം നിലനിര്‍ത്തുമെന്ന് ടൈംസ് നൗ - സി വോട്ടര്‍ സര്‍വ്വേ ഫലം. 294 സീറ്റില്‍ 160 സീറ്റ് തൃണമൂല്‍ കോണ്‍ഗ്രസ് നേടും എന്നാണ് പ്രവചനം. ഇത് 2016ലെ തിരഞ്ഞെടുപ്പിലുളളതിനേക്കാള് 51 സീറ്റ് കുറവാണ്. വന്‍ സന്നാഹവുമായി ബംഗാള്‍ പിടിക്കാനെത്തിയ ബിജെപിക്ക് അധികാരത്തില്‍ എത്താനാകില്ല.
അതേസമയം ബിജെപി വന്‍ മുന്നേറ്റം ബംഗാളില്‍ ഉണ്ടാക്കുമെന്നാണ് സര്‍വ്വേ കണ്ടെത്തുന്നത്. 2016ല്‍ 3 സീറ്റുകളില്‍ മാത്രം വിജയിച്ച ബിജെപി ഇക്കുറി 112 സീറ്റ് നേടും എന്നാണ് ടൈംസ് നൗ - സി വോട്ടര്‍ സര്‍വ്വേ പ്രവചിക്കുന്നത്. അതായത് 109 സീറ്റുകളുടെ വര്‍ധനവ്. ഇടതുപാര്‍ട്ടികളും കോണ്‍ഗ്രസും ചേരുന്ന സഖ്യം 22 സീറ്റിലേക്ക് വീഴും. 2016ല്‍ ഇത് 76 സീറ്റുകള്‍ ആയിരുന്നു. 54 സീറ്റുകള്‍ കുറയും.

തമിഴ്നാട്ടില്‍ യുപിഎ സഖ്യം വന്‍ വിജയം നേടുമെന്ന് ടൈംസ് നൗ - സി വോട്ടര്‍ സര്‍വ്വേ പ്രവചിക്കുന്നു. ആകെയുളള 243 സീറ്റുകളില്‍ 177 സീറ്റുകള്‍ ഡിഎംകെ-കോണ്‍ഗ്രസ് സഖ്യം നേടും എന്നാണ് സര്‍വ്വേ ഫലം. 2016ല്‍ 98 സീറ്റുകള്‍ നേടിയ യുപിഎ ഇക്കുറി 79 സീറ്റുകള്‍ അധികമായി നേടിയേക്കും.
ഭരണകക്ഷിയായ എന്‍ഡിഎ 49 സീറ്റുകളിലേക്ക് തകര്‍ന്നടിയും. 2016ല്‍ 136 സീറ്റുകള്‍ ആണ് അണ്ണാ ഡിഎംകെ ബിജെപി സഖ്യത്തിന് ലഭിച്ചത്. ഇത്തവണ 87 സീറ്റുകള്‍ കുറയും. കമലഹാസന്റെ മക്കള്‍ നീതി മയ്യത്തിന് 3 സീറ്റുകള്‍ ഈ തിരഞ്ഞെടുപ്പില്‍ ലഭിക്കും എന്നും ടൈംസ് സര്‍വേ പ്രവചിക്കുന്നു. എംഎംഎംകെയ്ക്കും മൂന്ന് സീറ്റുകള്‍ ലഭിക്കും. മറ്റുളളവര്‍ 2 സീറ്റുകളും നേടും എന്നും സര്‍വ്വേ പ്രവചിക്കുന്നു.
പുതുച്ചേരിയില്‍ ബിജെപി സഖ്യം അധികാരം പിടിക്കുമെന്നാണ് ടൈംസ് നൗ - സി വോട്ടര്‍ സര്‍വ്വേ പ്രവചിക്കുന്നത്. ആകെയുളള 30ല്‍ 21 സീറ്റുകളിലും ജയിച്ച് എന്‍ഡിഎ അധികാരത്തില്‍ എത്തും എന്നാണ് പ്രവചനം. അതേസമയം ഭരണകക്ഷിയായ യുപിഎ വെറും 9 സീറ്റുകളില്‍ ഒതുങ്ങുമെന്നും ടൈംസ് നൗ - സി വോട്ടര്‍ സര്‍വ്വേ പ്രവചിക്കുന്നു. അസം ബിജെപി നിലനിര്‍ത്തും എന്നും ടൈംസ് നൗ - സി വോട്ടര്‍ സര്‍വ്വേ പ്രവചിക്കുന്നു. 69 സീറ്റുകള്‍ ബിജെപിയും യുപിഎ 56 സീറ്റുകളും നേടും എന്നാണ് സര്‍വ്വേയിലെ കണ്ടെത്തല്‍.
-
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്... -
‘നമുക്ക് ഒന്നുകൂടി മുട്ടിയാലോ?’- 16 മണ്ഡലങ്ങളിൽ പഴയ എതിരാളികൾ വീണ്ടും -
എൽഡിഎഫും യുഡിഎഫും വികസന വിരോധികളെന്ന് രാജീവ് ചന്ദ്രശേഖർ; കേരളത്തിന്റെ രക്ഷയ്ക്ക് ബിജെപി വരും -
തിരഞ്ഞെടുപ്പിൽ മുന്നണികളെ വിറപ്പിക്കാൻ 'നോട്ട'; 2021ലെ കണക്കുകൾ ഞെട്ടിക്കും -
'മോഹൻലാൽ ആ സിനിമയുടെ ചിത്രീകരണ വേളയിൽ അസ്വസ്ഥനായിരുന്നു, പഴി മുഴുവൻ വിദ്യ ബാലന് കിട്ടി'; ശാന്തിവിള ദിനേശ് -
സ്വര്‍ണം ഇടിഞ്ഞു വീണു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുറവ്, ആഭരണം വാങ്ങാം, പവന് വില അറിയാം -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ്










Click it and Unblock the Notifications