കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അബ്ദുള്ളക്കുട്ടിയെ പുറത്താക്കിയതില്‍ വര്‍ഗീയ പരാമര്‍ശവുമായി ടൈംസ് നൗ

  • By
Google Oneindia Malayalam News

ദില്ലി: മോദി സ്തുതിയുടെ പേരില്‍ കഴിഞ്ഞ ദിവസമാണ് എപി അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസ് പുറത്താക്കിയത്. ഇതിന് പിന്നാലെ പുറത്താക്കല്‍ നടപടിയെ വര്‍ഗീയ വത്കരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ടൈംസ് നൗ ചാനല്‍. മുസ്ലീങ്ങള്‍ക്ക് മോദിയെ പ്രശംസിക്കാന്‍ അവകാശമില്ലേ? ഇതാണോ കോണ്‍ഗ്രസിന്‍റെ മതേതരത്വം എന്നാണ് പുറത്താക്കല്‍ നടപടിയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടില്‍ ടൗംസ് നൗ ഉന്നയിച്ച ചോദ്യം.

apkutty

ഇതല്ലേ യഥാര്‍ത്ഥത്തില്‍ അസഹിഷ്ണുത മിസ്റ്റര്‍ ഗാന്ധി? മുസ്ലീങ്ങള്‍ കോണ്‍ഗ്രസില്‍ അടിമകളാണോ? എന്നും റിപ്പോര്‍ട്ടില്‍ ചോദിക്കുന്നു. മോദി സ്തുതിയുടെ പേരിലാണ് അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസ് പുറത്താക്കിയത്. ലോക്സഭ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെയായിരുന്നു മോദിയെ വിമകസന നായകന്‍ എന്ന് സ്തുതിച്ച് അബ്ദുള്ളക്കുട്ടി ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. അബ്ദുള്ളക്കുട്ടിയോട് പാര്‍ട്ടി വിശദീകരണം ചോദിച്ചെങ്കിലും മറുപടി തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി പുറത്താക്കുകയായിരുന്നു.

<strong>ബിജെപിക്ക് മുട്ടന്‍ പണി ഒരുക്കി ലാലുവിന്‍റെ ആര്‍ജെഡി! മറുപടി നല്‍കേണ്ടത് ഇനി നിതീഷ്</strong>ബിജെപിക്ക് മുട്ടന്‍ പണി ഒരുക്കി ലാലുവിന്‍റെ ആര്‍ജെഡി! മറുപടി നല്‍കേണ്ടത് ഇനി നിതീഷ്

കോണ്‍ഗ്രസില്‍ നിന്നും പുറത്തെത്തിയ അബ്ദുള്ളക്കുട്ടി ഉടന്‍ ബിജെപിയില്‍ ചേര്‍ന്നേക്കുമെന്നുള്ള അഭ്യൂഹങ്ങള്‍ ഉയരുന്നുണ്ട്. ബിജെപിയുടെ ഭാഗമായി കര്‍ണാകയില്‍ സജീവമാകാനാണ് അബ്ദുള്ളക്കുട്ടിയുടെ ശ്രമം എന്നാണ് കണക്കാക്കപ്പെടുന്നത്. ദക്ഷിണ കര്‍ണാടകയില്‍ ബിജെപിയുടെ ന്യൂനപക്ഷ മുഖമായി അബ്ദുള്ളക്കുട്ടിയെ അവതരിപ്പിക്കാനുള്ള നീക്കം ബിജെപിയും ശക്തമാക്കിയതായും അഭ്യൂഹങ്ങളുണ്ട്.

<strong>അന്ന് നടന്നത്.. അപകടത്തെ കുറിച്ച് ആദ്യമായി തുറന്ന് പറഞ്ഞ് ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മി!!</strong>അന്ന് നടന്നത്.. അപകടത്തെ കുറിച്ച് ആദ്യമായി തുറന്ന് പറഞ്ഞ് ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മി!!

<strong>തദ്ദേശ ഭരണ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് അട്ടിമറി വിജയം!! യെദ്യൂരപ്പയുടെ തട്ടകവും കൈപിടിയില്‍!!</strong>തദ്ദേശ ഭരണ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് അട്ടിമറി വിജയം!! യെദ്യൂരപ്പയുടെ തട്ടകവും കൈപിടിയില്‍!!

English summary
Times Now channel's communal remarks about AP Abdullakkutty's expulsion
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X