കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജസ്ഥാനില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് ടൈംസ് നൗ സര്‍വേ.... ബിജെപി തകരും

Google Oneindia Malayalam News

ദില്ലി: രാജസ്ഥാനില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് ടൈംസ് നൗ-സിഎന്‍എക്‌സ് സര്‍വേ. വസുന്ധര രാജെയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിനെതിരെ കടുത്ത ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്നതായും സര്‍വേ പറയുന്നു. നേരത്തെ വന്ന സര്‍വേകളെല്ലാം സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ മുന്നേറ്റമാണ് പ്രവചിച്ചത്. അതേസമയം നേരത്തെ മധ്യപ്രദേശിലും ഛത്തീസ്ഗഡിലും കോണ്‍ഗ്രസ് നേട്ടമുണ്ടാക്കുമെന്ന് സര്‍വേ പ്രവചിച്ചിരുന്നു.

തകര്‍ന്ന് നില്‍ക്കുന്ന പാര്‍ട്ടിക്ക് ആത്മവിശ്വാസം നല്‍കുന്നതാണ് സര്‍വേ ഫലങ്ങള്‍. അതേസമയം പാര്‍ട്ടിക്കുള്ളില്‍ കലാപവും വസുന്ധര രാജെയോടുള്ള എതിര്‍പ്പും ബിജെപിയെ പ്രതിരോധത്തിലാക്കുമെന്നാണ് മനസ്സിലാവുന്നത്. പാര്‍ട്ടി വിട്ട് മൂന്നാം മുന്നണി രൂപീകരിച്ചവരും ഈ തിരഞ്ഞെടുപ്പില്‍ വരവറിയിക്കുമെന്നാണ് പ്രവചനം. ഇതെല്ലാം ബിജെപിയുടെ സാധ്യതകളെ ഇല്ലാതാക്കുമെന്നും സര്‍വേ പ്രവചിക്കുന്നു. അതേസമയം മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി സര്‍വേ പ്രവചിക്കുന്നത് സച്ചിന്‍ പൈലറ്റിനെയാണ്.

200 സീറ്റുകള്‍

200 സീറ്റുകള്‍

സംസ്ഥാനത്തെ 200 സീറ്റുകളില്‍ 67 എണ്ണത്തിലാണ് സര്‍വേ നടത്തിയത്. ഇതില്‍ പങ്കെടുത്ത 8040 പേരും ബിജെപിയുടെ ഭരണത്തെ എതിര്‍ത്താണ് സംസാരിച്ചത്. 43.27 ശതമാനം പേര്‍ പറഞ്ഞത് വസുന്ധര രാജെയുടെ ഭരണത്തില്‍ അസംതൃപ്തി ഉണ്ടെന്നാണ്. 40.7 ശതമാനം പേര്‍ പറഞ്ഞത് കുഴപ്പമില്ലെന്നാണ്. പ്രധാനമായും ബിജെപിയെ അലട്ടുന്നത് ഭരണവിരുദ്ധ വികാരം തന്നെയാണെന്ന് സര്‍വേ പറയുന്നു. വസുന്ധര രാജെയുടെ ഭരണം എല്ലാവരെയും തകര്‍ത്തു എന്നാണ് അഭിപ്രായം.

120 സീറ്റ് നേടും

120 സീറ്റ് നേടും

കോണ്‍ഗ്രസ് സംസ്ഥാനത്ത് 120 സീറ്റ് വരെ നേടുമെന്ന് സര്‍വേ പ്രവചിക്കുന്നു. ബിജെപി 70-80 സീറ്റിലേക്ക് ഒതുങ്ങും. ബിഎസ്പി മൂന്ന് സീറ്റുകളും മറ്റ് പാര്‍ട്ടികള്‍ക്ക് ഏഴു സീറ്റുകളുമാണ് സര്‍വേ പ്രവചിക്കുന്നത്. ജാട്ട് നേതാവ് ഹനുമാന്‍ ബേനിവാളിന്റെ ലോകതാന്ത്രിക് പാര്‍ട്ടിയും ഗനശ്യാം തിവാരിയുടെ ഭാരത് വാഹിനി പാര്‍ട്ടിയും നേട്ടമുണ്ടാക്കുമെന്ന് സര്‍വേ പ്രവചിക്കുന്നു. ഇവരൊക്കെ ബിജെപി വിട്ട് വേറെ പാര്‍ട്ടി ഉണ്ടാക്കിയവരാണ്. ബിജെപിയുടെ വോട്ടുബാങ്കാണ് ഇതുവഴി നഷ്ടമാവുക.

എസ്‌സി എസ്ടി സീറ്റുകള്‍

എസ്‌സി എസ്ടി സീറ്റുകള്‍

എസ്‌സി എസ്ടി സീറ്റുകളില്‍ ബിജെപിക്ക് ഇത്തവണ വലിയ തിരിച്ചടിയുണ്ടാകും. എസ്‌സി വിഭാഗത്തില്‍ 15 സീറ്റുകള്‍ മാത്രമേ ബിജെപിക്ക് ലഭിക്കൂ. കഴിഞ്ഞ തവണ 31 സീറ്റാണ് ബിജെപി നേടിയത്. അതേസമയം കോണ്‍ഗ്രസിന് 17 സീറ്റ് ലഭിക്കും. 2013ല്‍ ഒറ്റ സീറ്റ് പോലും അവര്‍ക്ക് ലഭിച്ചിരുന്നില്ല. എസ്ടി വിഭാഗത്തില്‍ ബിജെപിക്ക് 18 സീറ്റുകള്‍ ലഭിക്കും. കോണ്‍ഗ്രസിന് 11 സീറ്റും ലഭിക്കും. കഴിഞ്ഞ തവണ നാല് സീറ്റായിരുന്നു കോണ്‍ഗ്രസിന് ലഭിച്ചത്. അതേസമയം ബിഎസ്പിയുടെ വരവും കോണ്‍ഗ്രസിന് ദോഷം ചെയ്യും.

നഗര-ഗ്രാമീണ വോട്ടുകള്‍

നഗര-ഗ്രാമീണ വോട്ടുകള്‍

നഗര-ഗ്രാമീണ മേഖലകളില്‍ ആകെ 110 സീറ്റാണ് ഉള്ളത്. ഇവിടെ ബിജെപി തകര്‍ന്നടിയും. കഴിഞ്ഞ തവണ 91 സീറ്റുണ്ടായിരുന്ന ബിജെപി വെറും 33 സീറ്റിലേക്ക് ഒതുങ്ങും. അതേസമയം കോണ്‍ഗ്രസ് 70 സീറ്റായി ഉയര്‍ത്തും. കഴിഞ്ഞ തവണ പത്ത് സീറ്റായിരുന്നു ഇവിടെ കോണ്‍ഗ്രസിന് ഉണ്ടായിരുന്നത്. നഗര മേഖലകളില്‍ ബിജെപിക്ക് 12 സീറ്റ് ലഭിക്കുമ്പോള്‍ കോണ്‍ഗ്രസിലേക്ക് എഴു സീറ്റ് നേടും. ഗ്രാമീണ മേഖലകളില്‍ ബിജെപി 30 സീറ്റിലൊതുങ്ങും. കോണ്‍ഗ്രസ് 38 സീറ്റ് നേടും. 2013ല്‍ ബിജെപിക്ക 55 സീറ്റ് ലഭിച്ചിരുന്നു.

പ്രധാന മേഖലകള്‍

പ്രധാന മേഖലകള്‍

കോട്ട, ബരണ്‍, ബുന്ദി, ജലാവര്‍, മാര്‍വാര്‍ മേഖല, മേവാര്‍, ഷെഖാവതി എന്നിവിടങ്ങളില്‍ കോണ്‍ഗ്രസ് നേട്ടമുണ്ടാക്കുമെന്നാണ് പ്രവചനം. ഇതെല്ലാം ബിജെപിയുടെ ശക്തി കേന്ദ്രങ്ങളാണ്. കോട്ട അടങ്ങുന്ന ഹദോതി മേഖലയില്‍ കോണ്‍ഗ്രസിന് 35 സീറ്റ് ലഭിക്കുമെന്ന് സര്‍വേ പറയുന്നു. മേവാറിലും മാര്‍വാറിലും കോണ്‍ഗ്രസിന് 36 സീറ്റ് വീതം ലഭിക്കുമെന്നാണ് പ്രവചനം. ഷെഖാവതിയിലെ പതിനാറ് സീറ്റില്‍ എട്ടെണ്ണം കോണ്‍ഗ്രസ് നേടും.

മുഖ്യമന്ത്രി ആരാവും

മുഖ്യമന്ത്രി ആരാവും

സര്‍വേയില്‍ പങ്കെടുത്ത ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടത് സച്ചിന്‍ പൈലറ്റ് മുഖ്യമന്ത്രിയായി കാണണമെന്നാണ്. 31.75 ശതമാനം പേരാണ് അദ്ദേഹത്തെ പിന്തുണച്ചത്. വസുന്ധര രാജെയെ 25 ശതമാനം പേര്‍പിന്തുണച്ചു. മൂന്നാം സ്ഥാനത്ത് അശോക് ഗെലോട്ടാണ്. അതേസമയം ഗെലോട്ട് മുമ്പ് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ വസുന്ധര രാജെയേക്കാള്‍ മികവ് പുലര്‍ത്തിയെന്നാണ് സര്‍വേയില്‍ അഭിപ്രായമുണ്ടായത്. പദ്മാവത് വിവാദം, ആനന്ദ് പാല്‍ സിംഗിനെ വെടിവെച്ച് കൊല്ലല്‍ എന്നിവ വസുന്ധര രാജെയുടെ പിഴവായിട്ടാണ് സര്‍വേയില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാണിച്ചത്.

മോദിക്ക് കുഴപ്പമില്ല

മോദിക്ക് കുഴപ്പമില്ല

പ്രധാനമന്ത്രിയെ നരേന്ദ്ര മോദിയെ സര്‍വേയില്‍ പങ്കെടുത്ത ഭൂരിഭാഗം പേരും പിന്തുണച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റേത് മികച്ച ഭരണമാണെന്ന് സര്‍വേയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. 63 ശതമാനമാണ് അദ്ദേഹത്തിന്റെ സര്‍ക്കാരിനെ പിന്തുണച്ചവര്‍. 2019ലും മോദിക്ക് വെല്ലുവിളിയില്ല എന്നാണ് ഇത് സൂചിപ്പിക്കുന്നത്. 53 ശതമാനം പേര്‍ മോദിയുടെ പ്രവര്‍ത്തനത്തില്‍ പൂര്‍ണ സംതൃപ്തി പ്രകടിപ്പിച്ചു. അടുത്ത പ്രധാനമന്ത്രിയായി മോദി തന്നെ വരണമെന്ന് 69 ശതമാനം പേരും അഭിപ്രായപ്പെട്ടു.

മധ്യപ്രദേശില്‍ തോറ്റാല്‍ ബിജെപിക്ക് കേന്ദ്രത്തിലും തിരിച്ചടി ഉണ്ടാവും.... കണക്കുകള്‍ ഇങ്ങനെമധ്യപ്രദേശില്‍ തോറ്റാല്‍ ബിജെപിക്ക് കേന്ദ്രത്തിലും തിരിച്ചടി ഉണ്ടാവും.... കണക്കുകള്‍ ഇങ്ങനെ

യെമനില്‍ നിന്ന് സൗദി സൈന്യത്തെ പിന്‍വലിക്കുന്നു.... സമ്മര്‍ദവുമായി അമേരിക്കന്‍ പ്രതിനിധികള്‍യെമനില്‍ നിന്ന് സൗദി സൈന്യത്തെ പിന്‍വലിക്കുന്നു.... സമ്മര്‍ദവുമായി അമേരിക്കന്‍ പ്രതിനിധികള്‍

English summary
times now cnx pre poll survey predicts win for congress in rajasthan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X