ലോക്സഭ തിരഞ്ഞെടുപ്പ് ബിജെപി തൂത്തുവാരും, 366 സീറ്റുകൾ നേടും; കോൺഗ്രസിന് നാണംകെട്ട തോൽവി,സർവ്വേ
ഡൽഹി: ലോക്സഭ തിരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യം 400 സീറ്റുകൾ നേടുമെന്നായിരുന്നു കഴിഞ്ഞ ദിവസം പാർലമെന്റിൽ സംസാരിക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി അവകാശപ്പെട്ടത്. ബി ജെ പിക്ക് തനിച്ച് 370 സീറ്റുകൾ ലഭിക്കുമെന്നും മോദി പറഞ്ഞു. മോദിയുടെ പ്രവചനം ശരിയാകുമെന്ന് സൂചിപ്പിക്കുന്ന സർവ്വേ ഫലമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. തിരഞ്ഞെടുപ്പിൽ പല സംസ്ഥാനങ്ങളും ബി ജെ പി തൂത്തുവാരുമെന്ന് പറയുകയാണ് ടൈംസ് നൗ-മാട്രിസ് അഭിപ്രായ സർവ്വേ.
ഇപ്പോൾ തിരഞ്ഞെടുപ്പ് നടക്കുകയാണെങ്കിൽ എൻഡിഎയ്ക്ക് 366 സീറ്റുകൾ വരെ ലഭിച്ചേക്കുമെന്ന് സർവ്വേ പറയുന്നു. ഇന്ത്യ സഖ്യത്തിന് 104 സീറ്റുകളാണ് സർവ്വേ പ്രവചിക്കുന്നത്. കോൺഗ്രസ് 73 സീറ്റുകൾ നേടുമെന്നും സർവ്വേ പറയുന്നു. എൻ ഡി എയ്ക്ക് 41.8 ശതമാനം വോട്ടുകൾ ലഭിക്കുമെന്നും ഇന്ത്യ ബ്ലോക്കിന് 28.6 ശതമാനം വോട്ടുകൾ ലഭിക്കുമെന്നുമാണ് പ്രവചനം. മറ്റ് പാർട്ടികൾക്ക് 29.6 ശതമാനം ലഭിക്കുമെന്നും സർവ്വേ ചൂണ്ടിക്കാട്ടുന്നു.

2019 ൽ എൻ ഡി എയ്ക്ക് 353 സീറ്റുകളായിരുന്നു ലഭിച്ചത്. ബി ജെ പിക്ക് മാത്രം 37.76 ശതമാനം വോട്ടുകൾ നേടാൻ സാധിച്ചിരുന്നു. അതേസമയം കോൺഗ്രസിന് ലഭിച്ചത് 52 സീറ്റുകളായിരുന്നു. കോൺഗ്രസ് നയിക്കുന്ന യു പി എ സഖ്യത്തിന് 91 സീറ്റുകളും.
അതേസമയം ഇത്തവണയും കോൺഗ്രസിനും കോൺഗ്രസ് നയിക്കുന്ന ഇന്ത്യ സഖ്യത്തിനും കനത്ത തിരിച്ചടിയാണ് സംസ്ഥാനങ്ങളിൽ സർവ്വേ പ്രവചിക്കുന്നത്. ലോക്സഭ തിരഞ്ഞെടുപ്പിൽ വളരെ അധികം നിർണായകമായ സംസ്ഥാനങ്ങളിലൊന്നായ യുപിയിൽ ബി ജെ പി അട്ടിമറി വിജയം സ്വന്തമാക്കുമെന്നാണ് സർവ്വേ പറയുന്നത്. 77 സീറ്റുകൾ ബി ജെ പി നേടും. ഇന്ത്യ സഖ്യത്തിന് 3 സീറ്റുകളും പ്രവചിക്കുന്നു. ബി എസ് പി സംപൂജ്യരാകുനെന്നാണ് സർവ്വേ പറയുന്നത്.
ബി ജെ പി ഭരിക്കുന്ന മറ്റൊരു സംസ്ഥാനമായ മധ്യപ്രദേശിൽ നിയമസഭ തിരഞ്ഞെടുപ്പിലേതിന് സമാനമായി ബി ജെ പി കൂറ്റൻ വിജയം ആവർത്തിക്കും. ബി ജെ പിക്ക് 28 സീറ്റുകളും കോൺഗ്രസിന് 1 സീറ്റുമാണ് ലഭിക്കുകയെന്നും സർവ്വേ പ്രവചിക്കുന്നു. ഉത്തരാഖണ്ഡിൽ കോൺഗ്രസ് സംപൂജ്യരാകും. ബി ജെ പി ആകെയുള്ള 5 സീറ്റുകളും തൂത്തുവാരും. കോൺഗ്രസ് ഭരിക്കുന്ന ഹിമാചൽ പ്രദേശിലും പാർട്ടിക്ക് രക്ഷയുണ്ടാകില്ല. നാല് സീറ്റിൽ 3 ഉം ബി ജെ പി നേടും. ഒരു സീറ്റ് മാത്രമായിരിക്കും കോൺഗ്രസിന് ലഭിക്കുക. രാജ്യതലസ്ഥാനത്തെ ഏഴ് സീറ്റുകളും ബി ജെ പി നേടും. ആം ആദ്മി ഭരിക്കുന്ന പഞ്ചാബിൽ ആപ്പിന് 5 സീറ്റുകളും കോൺഗ്രസിനും ബി ജെ പിക്കും 3 വീതം സീറ്റുകളുമായിരിക്കും ലഭിക്കുകയെന്നും സർവ്വേ പറയുന്നു.
ഹരിയാണയിൽ ബിജെപി-9, കോൺഗ്രസ്-1, രാജസ്ഥാനിൽ ബി ജെ പി-9, കോൺഗ്രസ്-0, ഗുജറാത്തിൽ ബി ജെ പി-26, കോൺഗ്രസ്-0, ഛത്തീസ്ഗഡിൽ ബി ജെ പി-11, കോൺഗ്രസ്-0, ബിഹാർ എൻ ഡി എ 35, ഇന്ത്യ സഖ്യം-5, ജാർഖണ്ഡിൽ എൻ ഡി എ-13, ഇന്ത്യ സഖ്യം-1, ആന്ധപ്രദേശ് വൈ എസ് ആർ സി പി -19, ടി ഡി പി ജനസേന-6, ഒഡീഷ ബി ജെ പി-11 , ബി ജെ ഡി -9 എന്നിങ്ങനെയാണ് സർവ്വേ പ്രവചനം.
-
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
‘കേരള ഇലക്ഷൻ ലീഗി’ൽ എൻഡിഎയുടെ ട്വന്റി 20 മാച്ച് -
പിണറായി ലക്ഷണമൊത്ത ആർഎസ്എസ് ഏജന്റെന്ന് വിഡി സതീശൻ, 'ആർഎസ്എസ് പിന്തുണയിൽ എംഎൽഎയായി' -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
പ്രചാരണത്തിന് ‘ഇന്ദിര ഗ്യാരന്റി’ വരുന്നു, വാഗ്ദാനങ്ങളുമായി കേരളം ചുറ്റും -
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ് -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍











Click it and Unblock the Notifications