ദില്ലി ആംആദ്മി പാര്‍ട്ടിക്ക് തന്നെ.... 44 സീറ്റ് നേടുമെന്ന് ടൈംസ് നൗ സര്‍വേ, ബിജെപിക്ക് തിരിച്ചടി
ദില്ലി: ആംആദ്മി പാര്‍ട്ടി ദില്ലിയില്‍ വീണ്ടും അധികാരത്തിലെത്തുമെന്ന് ടൈംസ് നൗ ഇപ്‌സോസ് സര്‍വേ. എഎപിക്ക് 44 സീറ്റ് വരെ നേടാനാവുമെന്ന് ടൈംസ് നൗ പ്രവചിക്കുന്നു. അതേസമയം ബിജെപി വലിയ തിരിച്ചടി നേരിടും. 26 സീറ്റില്‍ ബിജെപി ഒതുങ്ങുമെന്നും സര്‍വേ പ്രവചിക്കുന്നു. അതേസമയം നേതാ-ന്യൂസ് എക്‌സ് സര്‍വേയില്‍ എഎപി 53 മുതല്‍ 57 വരെ സീറ്റുകള്‍ നേടുമെന്നാണ് പ്രവചനം. ബിജെപി 11 മുതല്‍ 17 സീറ്റ് നേടും. കോണ്‍ഗ്രസിന് പരമാവധി രണ്ട് സീറ്റുകള്‍ വരെയാണ് സര്‍വേ പ്രവചിക്കുന്നത്.

അതേസമയം പശ്ചിമ ദില്ലിയില്‍ എഎപി പത്ത് സീറ്റുകള്‍ വരെ നേടുമെന്ന് ആക്‌സിസ് മൈ ഇന്ത്യ സര്‍വേ പ്രവചിക്കുന്നു. എന്നാല്‍ ബിജെപി പരമാവധി ഒരു സീറ്റ് വരെ മാത്രമേ നേടൂ. എഎപി 57 ശതമാനം വോട്ട് നേടും. ബിജെപി 35 ശതമാനം നേടും. കോണ്‍ഗ്രസ് വെറും നാല് ശതമാനം വോട്ടിലേക്ക് വീഴും. റിപബ്ലിക്ക് ജന്‍ കി ബാത്ത് സര്‍വേയിലും എഎപിക്ക് കനത്ത മുന്നേറ്റമാണ് പ്രവചിക്കുന്നത്.
എഎപി 48 മുതല്‍ 61 സീറ്റ് വരെ നേടുമെന്ന് റിപബ്ലിക്ക് ടിവി സര്‍വേ പ്രവചികകുന്നു. ബിജെപി 9 മുതല്‍ 21 സീറ്റ് വരെ നേടാം. കോണ്‍ഗ്രസ് പരമാവധി ഒരു സീറ്റ് നേടുമെന്നും റിപബ്ലിക്ക് സര്‍വേ പറയുന്നു. ഇന്ത്യാ ടിവി സര്‍വേയില്‍ 44 സീറ്റ് വരെ എഎപി നേടുമെന്നാണ് പ്രവചനം. ബിജെപി 26 സീറ്റിലൊതുങ്ങും. കോണ്‍ഗ്രസിന് സീറ്റൊന്നും ലഭിക്കില്ല. ഇന്ത്യാ ന്യൂസില്‍ 53 മുതല്‍ 57 സീറ്റ് വരെയാണ് എഎപിക്ക് ലഭിക്കുമെന്ന് പ്രവചിക്കുന്നത്.












Click it and Unblock the Notifications