കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാർത്ത ബിജെപിക്ക് വേണ്ടി.. റിപ്പബ്ലിക്, ടൈംസ് നൗ പ്രതിനിധികളെ വാർത്താ സമ്മേളനത്തിൽ നിന്നിറക്കിവിട്ടു

Google Oneindia Malayalam News

ബെംഗളൂരു: മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം പ്രമുഖ ദേശീയ മാധ്യമങ്ങളില്‍ ചിലത് ബിജെപിക്ക് വിടുപണി ചെയ്യുകയാണ് എന്ന് ആക്ഷേപം ഉണ്ട്. അര്‍ണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടിവിയാണ് അക്കാര്യത്തില്‍ മുന്നിലുള്ളത്. ബിജെപി അജണ്ടകള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നവയാണ് എന്ന് ആരോപിച്ച് റിപ്പബ്ലിക്ക് ടിവി, ടൈംസ് നൗ ചാനല്‍ പ്രതിനിധികളെ കോണ്‍ഗ്രസ് വാര്‍ത്താ സമ്മേളനത്തില്‍ നിന്നും ഇറക്കി വിട്ടു. ബെംഗളൂരുവിലാണ് സംഭവം. കര്‍ണാടക കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡണ്ട് ദിനേശ് ഗുണ്ഡ റാവു വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് സംഭവം.

കുറ്റിക്കാട്ടിലേക്ക് വലിച്ചിഴയ്ക്കപ്പെട്ട ഒരു പെൺകുട്ടി.. എനിക്കിത് പറയാതെ വയ്യ.. നടുക്കുന്ന അനുഭവം!കുറ്റിക്കാട്ടിലേക്ക് വലിച്ചിഴയ്ക്കപ്പെട്ട ഒരു പെൺകുട്ടി.. എനിക്കിത് പറയാതെ വയ്യ.. നടുക്കുന്ന അനുഭവം!

times

2018ലെ തെരഞ്ഞെടുപ്പിന്റെ ഭാഗമായി വിളിച്ച് ചേര്‍ത്തതായിരുന്നു വാര്‍ത്താ സമ്മേളനം. ചാനല്‍ പ്രതിനിധികളെ ഇറക്കി വിട്ട ശേഷം ഇരു ചാനലുകളും ബിജെപിക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത് എന്ന് ആരോപിക്കുകയും ചെയ്തു. മുന്‍കൂട്ടി തയ്യാറാക്കിയ അജണ്ട അനുസരിച്ചാണ് അവര്‍ വാര്‍ത്ത നല്‍കുന്നത്. പത്രപ്രവര്‍ത്തനം എന്നത് സത്യത്തിന്റെ നേരെ പിടിച്ച കണ്ണാടി ആകണമെന്നും ബിജെപിക്ക് നേരെ പിടിച്ചത് ആകരുതെന്നും റാവും പറഞ്ഞു. സോണിയാ ഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വാദ്രയെക്കുറിച്ചുള്ള വാര്‍ത്തയില്‍ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസ് നേതാവിന്റെ നടപടി.

English summary
Times Now, Republic kept out of Congress press conference on charges of biase
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X