കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മധ്യപ്രദേശും ഛത്തീസ്ഗഡും ബിജെപി നിലനിര്‍ത്തും.... ടൈംസ് സര്‍വേയില്‍ മോദി തരംഗം!!

Google Oneindia Malayalam News

ദില്ലി: സി വോട്ടര്‍ സര്‍വേക്ക് പിന്നാലെ ടൈംസ് നൗ സര്‍വേയിലും ബിജെപിക്ക് ആധിപത്യം. ഹിന്ദി ഹൃദയഭൂമിയിലുള്ള മൂന്ന് സംസ്ഥാനങ്ങളില്‍ നടത്തിയ സര്‍വേയിലാണ് ബിജെപിയുടെ ആധിപത്യം പ്രചവിച്ചിരിക്കുന്നത്. മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലാണ് സര്‍വേ നടത്തിയത്. ഇതില്‍ നിയമസഭാ, ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ മധ്യപ്രദേശിലും ഛത്തീസ്ഗഡിലും ബിജെപിയുടെ കുതിപ്പുണ്ടാകുമെന്നാണ് പ്രവചിച്ചിരിക്കുന്നത്.

അതേസമയം മോദി തരംഗം ഉണ്ടാവുമെന്ന സൂചനയും സര്‍വേ നല്‍കുന്നുണ്ട്. മൂന്ന് സംസ്ഥഖാനങ്ങളിലും പ്രതിരോധത്തില്‍ നില്‍ക്കുന്ന ബിജെപിക്ക് ആശ്വാസ നല്‍കുന്നതാണ് സര്‍വേ. നേരത്തെ സീ വോട്ടര്‍ സര്‍വേയില്‍ ബിജെപി ലോക്‌സബാ തിരഞ്ഞെടുപ്പില്‍ 276 സീറ്റുകള്‍ നേടി അധികാരത്തിലെത്തുമെന്ന് പ്രവചിച്ചിരുന്നു. അതിലും ഹിന്ദി സംസ്ഥാനങ്ങളില്‍ ബിജെപി തരംഗം ഉണ്ടാവുമെന്നായിരുന്നു പറഞ്ഞിരുന്നത്.

ബിജെപി തരംഗമുണ്ടാകും

ബിജെപി തരംഗമുണ്ടാകും

മൂന്ന് സംസ്ഥാനങ്ങളിലായി 65 ലോക്‌സഭാ സീറ്റുകളാണുള്ളത്. ഇതില്‍ 43 എണ്ണം ബിജെപി നേടുമെന്നാണ് ടൈംസ് നൗ സര്‍വേ സൂചിപ്പിക്കുന്നത്. കോണ്‍ഗ്രസിന് 22 സീറ്റും ലഭിക്കും. അതേസമയം 2014നെ അപേക്ഷിച്ച് ബിജെപിക്ക് വോട്ടു ശതമാനവും സീറ്റും കുറയുമെന്ന് സര്‍വേ പ്രവചിക്കുന്നു. 2014ല്‍ ഈ മൂന്ന് സംസ്ഥാനങ്ങളില്‍ നിന്നുമായി 62 സീറ്റുകള്‍ ബിജെപി നേടിയപ്പോള്‍ കോണ്‍ഗ്രസിന് ലഭിച്ചത് വെറും മൂന്ന് സീറ്റുകളാണ്.

 മധ്യപ്രദേശില്‍ കണക്കുകള്‍ ഇങ്ങനെ....

മധ്യപ്രദേശില്‍ കണക്കുകള്‍ ഇങ്ങനെ....

ബിജെപി പ്രതിരോധത്തില്‍ നില്‍ക്കുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ഇവിടെ 230 നിയമസഭാ സീറ്റുകളാണുള്ളത്. ഇവിടെ 142 സീറ്റുകള്‍ ബിജെപിക്ക് ്‌ലഭിക്കും. നൂറില്‍ താഴെ സീറ്റുകളില്‍ ബിജെപി ഒതുങ്ങുമെന്ന് പ്രതീക്ഷിച്ചിരിക്കവേയാണ് ഈ സര്‍വേ ബിജെപിയുടെ ആധിപത്യം സൂചിപ്പിക്കുന്നത്. അതേസമയം മധ്യപ്രദേശില്‍ ബിജെപിക്ക് 2013നെ അപേക്ഷിച്ച് 23 സീറ്റു കുറയും. കോണ്‍ഗ്രസിന് 77 സീറ്റുകളാണ് ലഭിക്കുക. 20 സീറ്റുകളുടെ വര്‍ധന കോണ്‍ഗ്രസിനുണ്ടാവും. മറ്റ് പാര്‍ട്ടികള്‍ എല്ലാവരും കൂടി 11 സീറ്റുകള്‍ നേടും. 2013നെ അപേക്ഷിച്ച് മൂന്ന് സീറ്റുകളുടെ വര്‍ധന ഉണ്ടാവും.

 വോട്ടു ശതമാനം കുറയും

വോട്ടു ശതമാനം കുറയും

മധ്യപ്രദേശില്‍ ബിജെപിയുടെ വോട്ടുശതമാനത്തില്‍ നേരിയ കുറവുണ്ടാകുമെന്ന് സര്‍വേ പ്രചവിക്കുന്നു. 44 ശതമാനം വോട്ടാണ് തിരഞ്ഞെടുപ്പ് നടന്നാല്‍ ബിജെപിക്ക് ലഭിക്കുക. 2013ല്‍ ഇത് 44.87 ശതമാനമായിരുന്നു. കോണ്‍ഗ്രസിന് 35 ശതമാനം വോട്ടും ലഭിക്കും. 2013ല്‍ ഇത് 36.37 ശതമാനമായിരുന്നു. മറ്റ് പാര്‍ട്ടികള്‍ക്ക് 21 ശതമാനം വോട്ടും ലഭിക്കും. 2013 18.76 ശതമാനത്തെ അപേക്ഷിച്ച് വര്‍ധനയുണ്ടാവും. ഓഗസ്റ്റ് 16നും സെപ്റ്റംബര്‍ 30നും ഇടയില്‍ 14569 പേരുമായി നടത്തിയ അഭിപ്രായ സര്‍വേയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമായതെന്ന് ടൈംസ് നൗ പറയുന്നു.

മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരാവും?

മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരാവും?

ബിജെപിക്കെതിരെ ഭരണവിരുദ്ധ വികാരമുണ്ടെങ്കിലും ഭൂരിഭാഗം പേരും മുഖ്യമന്ത്രിയായി ചൂണ്ടിക്കാണിക്കുന്നത് ശിവരാജ് സിംഗ് ചൗഹാനെയാണ്. ഇതാണ് ബിജെപിയുടെ വിജയത്തിന് കാരണവും. സര്‍വേയില്‍ പങ്കെടുത്ത 61 ശതമാനം പേരും ശിവരാജ് സിംഗ് ചൗഹാന്‍ മുഖ്യമന്ത്രിയാവണമെന്നാണ് ആവശ്യപ്പെട്ടത്. ജോതിരാദിത്യ സിന്ധ്യ മുഖ്യമന്ത്രിയാവണമെന്ന് 17 ശതമാനവും ദിഗ്വിജയ് സിംഗിനായി അഞ്ച് ശതമാനവും കമല്‍നാഥിനായി ആറ് ശതമാനം പേരും ആവശ്യപ്പെട്ടു.

 വോട്ട് ചെയ്യുന്നത് എന്തിന്റെ അടിസ്ഥാനത്തില്‍?

വോട്ട് ചെയ്യുന്നത് എന്തിന്റെ അടിസ്ഥാനത്തില്‍?

വിവിധ കാര്യങ്ങളാണ് വോട്ട് ചെയ്യുന്നതിനായി വോട്ടര്‍മാര്‍ സ്വീകരിക്കുന്നത്. സര്‍വേയില്‍ പങ്കെടുത്ത 31 പേര്‍ പറഞ്ഞത് ബിജെപിക്ക് വോട്ടുചെയ്യുന്നത് ശിവരാജ് സിംഗ് ചൗഹാനെ കണ്ടിട്ടാണെന്നാണ്. 28 ശതമാനം പേര്‍ പറഞ്ഞത് പാര്‍ട്ടിയെ ഇഷ്ടപ്പെടുന്നത് കൊണ്ടാണ്. അഞ്ച് ശതമാനം പേര്‍ വികസനത്തെ മുന്‍നിര്‍ത്തിയാണ് വോട്ടു ചെയ്യുക. നാല് ശതമാനം പേര്‍ കേന്ദ്ര ഭരണം കാരണമാണ്. മൂന്ന് ശതമാനം ജാതി നോക്കിയാണ്. കര്‍ഷകര്‍ക്ക് സഹായകരമാവുന്ന കാര്യങ്ങള്‍ ചെയ്യുന്നത് കൊണ്ടാണ് വോട്ട് രേഖപ്പെടുത്തുന്നതെന്ന് 11 ശതമാനം പറഞ്ഞു.

കോണ്‍ഗ്രസ് ബദല്‍ മാര്‍ഗമല്ല

കോണ്‍ഗ്രസ് ബദല്‍ മാര്‍ഗമല്ല

ബിജെപിക്ക് ബദലല്ല കോണ്‍ഗ്രസെന്ന നിലപാടാണ് ഭൂരിഭാഗം വോട്ടര്‍മാരും പറഞ്ഞത്. 38 ശതമാനവും കോണ്‍ഗ്രസ് നല്ലൊരു ബദല്‍ മാര്‍ഗമാണെന്ന് കരുതുന്നില്ലെന്ന് അഭിപ്രായപ്പെട്ടു. മഹാസഖ്യം വന്നാലും കോണ്‍ഗ്രസ് രക്ഷപ്പെടില്ലെന്ന് 36 ശതമാനം പേരും അഭിപ്രായപ്പെട്ടു. അതേസമയം പ്രതിപക്ഷ ഐക്യത്തിനുള്ള ഏറ്റവും വലിയ തിരിച്ചടിയായിട്ടാണ് സര്‍വേ വിലയിരുത്തുന്നത്.

 ഛത്തീസ്ഡിലെ ഫലം

ഛത്തീസ്ഡിലെ ഫലം

ഛത്തീസ്ഗഡില്‍ ബിജെപിക്ക് 47 സീറ്റ് ലഭിക്കുമെന്നാണ് പ്രചവനം. കോണ്‍ഗ്രസിന് 33 സീറ്റും. ബിജെപിക്ക് 2013നെ അപേക്ഷിച്ച് രണ്ട് സീറ്റിന്റെ കുറവുണ്ടാകുമെന്ന് സര്‍വേയില്‍ പറയുന്നു. കോണ്‍ഗ്രസിന് ആറു സീറ്റിന്റെ കുറവുമുണ്ടാകും. അതേസമയം മറ്റ് പാര്‍ട്ടികള്‍ എല്ലാം ചേര്‍ന്ന് 10 സീറ്റുകള്‍ നേടും. 2013ല്‍ രണ്ട് സീറ്റുകളായിരുന്നു ഉണ്ടായിരുന്നത്. ബിജെപിക്ക് 43 ശതമാനം വോട്ട് ലഭിക്കും. 2013ല്‍ ഇത് 42.3 ശതമാനമായിരുന്നു. കോണ്‍ഗ്രസിന് 39 ശതമാനം വോട്ടും ലഭിക്കും. 2013ലെ 41.6 ശതമാനത്തെ അപേക്ഷിച്ച് കുറവാണിത്. മറ്റുള്ളവര്‍ക്ക് 18 ശതമാനം വോട്ടും ലഭിക്കും.

കോണ്‍ഗ്രസിന് വന്‍ തിരിച്ചടി

കോണ്‍ഗ്രസിന് വന്‍ തിരിച്ചടി

ഛത്തീസ്ഗഡില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥികളില്ലാത്തതാണ് കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാവുക. സര്‍വേയില്‍ പങ്കെടുത്ത 55 ശതമാനം ആളുകളും രമണ്‍ സിംഗ് മുഖ്യമന്ത്രിയായി കാണാനാണ് ആഗ്രഹിക്കുന്നത്. പത്ത് ശതമാനം പേര്‍ അജിത് ജോഗിയെ പിന്തുണച്ചു. കോണ്‍ഗ്രസിന്റെ ടിഎസ് സിംഗ് ദേവ് എട്ട് ശതമാനം, ഭൂപേഷ് ഭാഗല്‍ അഞ്ച് ശതമാനം എന്നിവങ്ങനെ ലഭിച്ചു. അതേസമയം 60 ശതമാനം പേര്‍ സഖ്യമുണ്ടായാല്‍ കോണ്‍ഗ്രസ് നേട്ടമുണ്ടാക്കുമെന്ന് വിലയിരുത്തി.

രാജസ്ഥാനില്‍ ബിജെപി തകര്‍ന്നടിയും

രാജസ്ഥാനില്‍ ബിജെപി തകര്‍ന്നടിയും

രാജസ്ഥാനില്‍ ബിജെപി തകര്‍ന്നടിയുമെന്നാണ് സര്‍വേ പ്രവചിക്കുന്നത്. ഇവിടെ 75 സീറ്റ് മാത്രമേ ബിജെപിക്ക് നിയമസഭാ തിരഞ്ഞെടുപ്പില്‍ ലഭിക്കൂ. 2013ല്‍ 163 സീറ്റാണ് ലഭിച്ചത്. കോണ്‍ഗ്രസിന് 115 സീറ്റ് ലഭിക്കും. 2013ല്‍ 21 സീറ്റ് ലഭിച്ചതില്‍ നിന്ന് വന്‍ വളര്‍ച്ചയാണ് ഇത്. മറ്റുള്ള പാര്‍ട്ടികള്‍ക്ക് 10 സീറ്റ് ലഭിക്കും. വസുന്ധര രാജെ സര്‍ക്കാരിനെതിരെ ഭരണവിരുദ്ധ വികാരം ശക്തമാണെന്ന് സര്‍വേ പ്രവചിക്കുന്നു. നേരത്തെ സി വോട്ടര്‍ സര്‍വേയിലും രാജസ്ഥാനില്‍ ബിജെപി തകര്‍ന്നടിയുമെന്ന് പ്രവചിച്ചിരുന്നു.

മാണ്ഡ്യ വിട്ടുനല്‍കണമെന്ന് ജെഡിഎസ്... പറ്റില്ലെന്ന് കോണ്‍ഗ്രസ്.... വീണ്ടും പ്രതിസന്ധി!!മാണ്ഡ്യ വിട്ടുനല്‍കണമെന്ന് ജെഡിഎസ്... പറ്റില്ലെന്ന് കോണ്‍ഗ്രസ്.... വീണ്ടും പ്രതിസന്ധി!!

കാഴ്ച്ച ലഭിക്കും; അടുത്ത വര്‍ഷം ലോകം കാണുമെന്ന് വൈക്കം വിജയലക്ഷ്മി, ഇപ്പോള്‍ വെളിച്ചമൊക്കെ കാണാംകാഴ്ച്ച ലഭിക്കും; അടുത്ത വര്‍ഷം ലോകം കാണുമെന്ന് വൈക്കം വിജയലക്ഷ്മി, ഇപ്പോള്‍ വെളിച്ചമൊക്കെ കാണാം

English summary
times now survey predicts bjp gets majority in two states
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X