കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഞെട്ടിച്ച് ബിജെപി!! വന്‍ തരംഗം.. കോണ്‍ഗ്രസിനെ മലര്‍ത്തിയടിക്കും! എന്‍ഡിഎ മുന്നേറ്റം ഇങ്ങനെ

  • By
Google Oneindia Malayalam News

ദില്ലി: 17ാം ലോക്സഭയിലേക്കുള്ള വാശിയേറിയ തിരഞ്ഞെടുപ്പ് പോരാട്ടത്തിന്‍റെ സര്‍വ്വേ ഫലങ്ങള്‍ ഓരോന്നായി പുറത്തുവരികയാണ്. കേന്ദ്രത്തില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ തന്നെ അധികാരത്തില്‍ തുടരുമെന്ന സാധ്യതയാണ് സര്‍വ്വേകള്‍ എല്ലാം പ്രവചിച്ചത്. എന്‍ഡിഎയ്ക്ക് 280 മുതല്‍ 305 സീറ്റുകള്‍ വരെയാണ് സര്‍വ്വേകള്‍ പ്രവചിക്കുന്നത്.

ബിജെപിക്ക് 2014 ല്‍ തേരോട്ടം നടത്താന്‍ കഴിയാതിരുന്ന സംസ്ഥാനങ്ങളിലടക്കം ഇത്തവണ വലിയ മുന്നേറ്റമാകും പാര്‍ട്ടി നടത്തുകയെന്ന സൂചനകളാണ് സര്‍വ്വേകള്‍ നല്‍കുന്നത്. സംസ്ഥാന അടിസ്ഥാനത്തിലുള്ള ടൈംസ് നൗ-വിഎംആര്‍ സര്‍വ്വേ ഫലങ്ങളുടെവിശദാംശങ്ങളിലേക്ക്

 മോദി തരംഗമോ?

മോദി തരംഗമോ?

ഇത്തവണയും മോദി തരംഗത്തിന് ഇടിവ് വന്നിട്ടില്ലെന്ന സൂചനകളാണ് പുറത്തുവന്ന സര്‍വ്വേകള്‍ എല്ലാം നല്‍കുന്നത്. ടൈംസ് നൗ-വിഎംആര്‍ സര്‍വ്വേയില്‍ 306 സീറ്റുകള്‍ എന്‍ഡിഎ നേടുമെന്നാണ് പ്രവചനം. അതേസമയം യുപിഎയ്ക്ക് വെറും 132 സീറ്റുകളെ പ്രവചിക്കുന്നുള്ളൂ. പ്രതിപക്ഷ കക്ഷികള്‍ക്ക് 104 സീറ്റ് വരെ ലഭിച്ചേക്കുമെന്നും സര്‍വ്വേ പ്രവചിക്കുന്നു.

 അട്ടിമറി

അട്ടിമറി

2014 ല്‍ നിലംതൊടാത്ത സംസ്ഥാനങ്ങളില്‍ അടക്കം വന്‍ അട്ടിമറി നടത്താന്‍ ഇത്തവണ ബിജെപിക്ക് സാധിക്കുമെന്നാണ് സര്‍വ്വേയിലെ പ്രവചനം. മോദിയുടെ ജന്‍മനാടായ ഗുജറാത്തില്‍ ഇത്തവണയും കോണ്‍ഗ്രസിന്‍റെ പൊടിപോലും ഉണ്ടാകില്ലെന്നാണ് സര്‍വ്വേ പ്രവചിക്കുന്നത്.

 ജന്‍മനാട്ടില്‍

ജന്‍മനാട്ടില്‍

ഗുജറാത്തില്‍ ആകെയുള്ള 26 സീറ്റില്‍ 23 ഉം ഇത്തവണ ബിജെപി നേടുമെന്നാണ് സര്‍വ്വേ പ്രവചനം. കഴിഞ്ഞ തവണ 20 സീറ്റുകളിലായിരുന്നു ബിജെപി വിജയിച്ചത്. അതേസമയം കോണ്‍ഗ്രസ് ആകട്ടെ 2014 ല്‍ നേടിയ അഞ്ച് സീറ്റില്‍ നിന്ന് മൂന്ന് സീറ്റിലേക്ക് ചുരുങ്ങുമെന്നും സര്‍വ്വേ സൂചിപ്പിക്കുന്നു.

 കന്നഡ മണ്ണില്‍

കന്നഡ മണ്ണില്‍

ദക്ഷിണേന്ത്യയില്‍ ആദ്യമായി താമര വിരിഞ്ഞ കന്നഡ മണ്ണില്‍ ഇത്തവണയും ബിജെപി തൂത്തുവാരുമെന്നാണ് സര്‍വ്വേ പ്രവചനം. 2014 ല്‍ 19 സീറ്റുകളാണ് ബിജെപി നേടിയതെങ്കില്‍ ഇത്തവണ ആകെയുള്ള 28 സീറ്റില്‍ 20 ഉം ബിജെപി നേടുമെന്നാണ് പ്രവചനം. അതേസമയം കഴിഞ്ഞ തവണ 9 സീറ്റ് നേടിയ കോണ്‍ഗ്രസ് 6 സീറ്റുകളിലേക്ക് ചുരുങ്ങുമെന്നും സര്‍വ്വേ പ്രവചിക്കുന്നു. ദളിന് ഒരു സീറ്റ് മാത്രമാണ് പ്രവചനം.

 സഖ്യം പ്രതിസന്ധിയില്‍

സഖ്യം പ്രതിസന്ധിയില്‍

ലോക്സഭ തിരഞ്ഞെടുപ്പ് ഫലം സഖ്യസര്‍ക്കാരിന്‍റെ നിലനില്‍പ്പിനെ തന്നെ ബാധിച്ചേക്കുമെന്ന ആശങ്കകള്‍ക്കിടയിലാണ് ബിജെപിക്ക് പ്രതീക്ഷ നല്‍കുന്ന സര്‍വ്വേ ഫലം പുറത്തുവന്നിരിക്കുന്നത്. ഹിന്ദി ഹൃദയഭൂമി അടക്കം മൂന്ന് സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് തേരോട്ടം ഉണ്ടാകില്ലെന്നാണ് പ്രവചനം.

 ആവര്‍ത്തിക്കില്ല

ആവര്‍ത്തിക്കില്ല

മധ്യപ്രദേശിലും ഛത്തീസ്ഗഡിലും രാജസ്ഥാനിലും ഇത്തവണയും ബിജെപി തന്നെ വിജയിക്കുമെന്നും സര്‍വ്വേ പ്രവചിക്കുന്നു. ഛത്തീസ്ഗഡില്‍ 11 ല്‍ 7 സീറ്റുകളും ബിജെപി ഇത്തവണ നേടും. മധ്യപ്രദേശിലെ ആകെയുള്ള 29 സീറ്റുകളിലും 24 ലും ബിജെപിയുടെ തേരോട്ടം ഉണ്ടാകും. രാജസ്ഥാനില്‍ ഇത്തവണ 25 ല്‍ 20 ഉം ബിജെപി നേടുമെന്നും സര്‍വ്വേ പ്രവചിക്കുന്നു. 2014 ല്‍ ബിജെപി ആകെയുള്ള 25 സീറ്റുകളിലും 25 ഉം നേടിയിരുന്നു.

 സഖ്യം തൂത്തുവാരും

സഖ്യം തൂത്തുവാരും

മഹാരാഷ്ട്ര ഇത്തവണയും ബിജെപി തന്നെ തൂത്തുവാരുമെന്നാണ് സര്‍വ്വേ പ്രവചനം. ആകെയുള്ള 48 സീറ്റില്‍ 22 ഉം ബിജെപി നേടു. എന്‍ഡിഎ സഖ്യകക്ഷികള്‍ക്ക് 16 സീറ്റ് വരേയാണ് പ്രവചനം. ഇവിടെ ശിവസേനയുമായി സഖ്യത്തിലാണ് ബിജെപി തിരഞ്ഞെടുപ്പിനെ നേരിട്ടത്.

 കോണ്‍ഗ്രസിന് തകര്‍ച്ച

കോണ്‍ഗ്രസിന് തകര്‍ച്ച

ബിജെഡി ശക്തികേന്ദ്രമായ ഒഡീഷയില്‍ ആകെയുള്ള 21 സീറ്റില്‍ കഴിഞ്ഞ തവണ 1 സീറ്റ് മാത്രമാണ് ബിജെപി നേടിയത്. എന്നാല്‍ ഇത്തവണ ബിജെപി 12 സീറ്റുകള്‍ വരെ നേടുമെന്നാണ് പ്രവചനം. 8 സീറ്റുകള്‍ ബിജെഡിക്ക് പ്രവചിക്കുന്നു. അതേസമയം ഇത്തവണയും കോണ്‍ഗ്രസിന്‍റെ പ്രതീക്ഷ അസ്ഥാനത്താകുമെന്നാണ് സര്‍വ്വേ പ്രവചിക്കുന്നത്. ഒരു സീറ്റാണ് ഇവിടെ കോണ്‍ഗ്രസിന് ലഭിക്കാന്‍ സാധ്യത ഉള്ളൂവെന്നും സര്‍വ്വേ പ്രവചിക്കുന്നു.

 ബിജെപി ഞെട്ടിക്കും

ബിജെപി ഞെട്ടിക്കും

പശ്ചിമബംഗാളില്‍ ഇത്തവണ ബിജെപി ഞെട്ടിക്കുമെന്ന സൂചനകളാണ് സര്‍വ്വേ പ്രവചിക്കുന്നത്. കേവലം ഒരു സീറ്റ് നേടിയ ബിജെപി ഇത്തവ 11 സീറ്റിലേക്ക് കുതിച്ചുയരുമെന്ന് സര്‍വ്വേ സൂചിപ്പിക്കുന്നു. അതേസമയം കോണ്‍ഗ്രസ് 2 സീറ്റുകളും മറ്റ് പാര്‍ട്ടികള്‍ 29 സീറ്റുകള്‍ വരെ നേടുമെന്നുമാണ് പ്രവചനം.

 യുപിയില്‍ വന്‍ തിരിച്ചടി

യുപിയില്‍ വന്‍ തിരിച്ചടി

അതേസമയം ഉത്തര്‍പ്രദേശില്‍ ബിജെപി 2014 ആവര്‍ത്തിക്കില്ലേങ്കിലും ഇത്തവണയും ഏറ്റവും കൂടുതല്‍ സീറ്റുകള്‍ നേടുന്ന ഒറ്റകക്ഷി ബിജെപി തന്നെയാകുമെന്നാണ് സര്‍വ്വേ സൂചിപ്പിക്കുന്നത്. ഇവിടെ 56 സീറ്റുകള്‍ വരെ ബിജെപി നേടും എന്നാണ് പ്രവചനം. അതേസമയം കോണ്‍ഗ്രസ് ഇത്തവണയും രണ്ട് സീറ്റ് നിലനിര്‍ത്തും എന്നും സര്‍വ്വേ പ്രവചിക്കുന്നു. മറ്റുള്ളവര്‍ക്ക് 20 സീറ്റുകളും ലഭിക്കും.

 കോണ്‍ഗ്രസ് തേരോട്ടം

കോണ്‍ഗ്രസ് തേരോട്ടം

പഞ്ചാബില്‍ ഇത്തവണ കോണ്‍ഗ്രസിന്‍റെ തേരോട്ടമാണ് സര്‍വ്വേ പ്രവചിക്കുന്നത്. ആകെയുള്ള 13 ല്‍ 10 സീറ്റുകളും ഇത്തവണ കോണ്‍ഗ്രസ് തൂത്തുവാരും. ബിജെപിക്ക് ഇവിടെ 1 സീറ്റ് നേടാനേ സാധിക്കുള്ളൂ. ദക്ഷിണേന്ത്യയില്‍ ഇത്തവണയും ബിജെപിക്ക് കാര്യമായ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ കഴിയില്ലെന്നാണ് സര്‍വ്വേ സൂചിപ്പിക്കുന്നത്. തമിഴ്നാട്ടില്‍ ഇത്തവണയും ബിജെപി നിലംതൊടില്ലെന്ന് സര്‍വ്വേ വ്യക്തമാക്കുന്നു. ആകെയുള്ള 38 സീറ്റില്‍ 2 സീറ്റുകളിലാണ് ബിജെപിക്ക് സാധ്യത പ്രവചിക്കുന്നത്.

 താമര വിരിയും

താമര വിരിയും

അതേസമയം കോണ്‍ഗ്രസ് 6 സീറ്റുകളിലും സഖ്യകക്ഷിയായ ഡിഎംകെ 23 സീറ്റുകളിലും വിജയിക്കുമെന്നാണ് പ്രവചനം.
കേരളത്തില്‍ ഇത്തവണയും യുഡിഎഫ് തേരോട്ടമുണ്ടാകുമെന്നാണ് പ്രവചനം. അതേസമയം ഇത്തവണ ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറക്കുമെന്നാണ് സര്‍വ്വേ പ്രവചിക്കുന്നത്. 11 സീറ്റുകള്‍ വരെ എല്‍ഡിഎഫ് നേടുമെന്നും സര്‍വ്വേ പ്രവചിക്കുന്നു. ദില്ലിയില്‍ ഇത്തവണയും ബിജെപി തന്നെ തൂത്തുവാരും. ആറ് സീറ്റുകള്‍ ബിജെപി നേടും. ഒരു സീറ്റ് കോണ്‍ഗ്രസ് നേടുമെന്നും സര്‍വ്വേ പ്രവചിക്കുന്നു. തെലുങ്കാനയില്‍ ഒരു സീറ്റാണ് ബിജെപിക്ക് പ്രവചിക്കുന്നത്. അതേസമയം ആന്ധ്രാപ്രദേശില്‍ ബിജെപി നിലംതൊടില്ലെന്നാണ് സര്‍വ്വേ നല്‍കുന്ന സൂചന.

 ബിജെപി സീറ്റ് നില

ബിജെപി സീറ്റ് നില

മറ്റ് സംസ്ഥാനങ്ങളില്‍ ബിജെപിയുടെ സാധ്യത ഇങ്ങനെ- അരുണാചല്‍പ്രദേശ്-2,ആസാം-6, ഗോവ -7, ഹരിയാന -10, ഹിമാചല്‍പ്രദേശ്-4, ജമ്മു കാശ്മീര്‍-2,ജാര്‍ഖണ്ഡ്-8,മണിപൂര്‍-1, മേഘാലയ-2, മിസോറാം-1,നാഗാലാന്‍റ്-0,സിക്കിം-1,ത്രിപുര-2

English summary
times now vmr predicts mass win for bjp in these states
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X