കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ വയനാട്ടില്‍ തരംഗമാകും.... യുഡിഎഫ് കേരളത്തില്‍ 17 സീറ്റുമായി കുതിക്കും!!

Google Oneindia Malayalam News

Recommended Video

cmsvideo
രാഹുല്‍ വയനാട്ടില്‍ തരംഗമാകും. | Oneindia Malayalam

ദില്ലി: ദക്ഷിണേന്ത്യയില്‍ രണ്ട് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് കാര്യമായ നേട്ടം പ്രവചിച്ച് ടൈംസ് നൗ വിഎംആര്‍ സര്‍വേ. കേരളത്തിലും തമിഴ്‌നാട്ടിലുമാണ് സര്‍വേ കുതിപ്പ് പ്രവചിക്കുന്നത്. അതേസമയം ബിജെപിക്ക് കാര്യമായിട്ടുള്ള നേട്ടം ദക്ഷിണേന്ത്യയില്‍ നിന്ന് ലഭിക്കില്ലെന്നാണ് സര്‍വേ പ്രവചിക്കുന്നത്. കേരളത്തില്‍ ഇടതുപക്ഷം തകര്‍ന്നടിയുമെന്നും സര്‍വേ വ്യക്തമാക്കുന്നു.

കോണ്‍ഗ്രസിന് വലിയ നേട്ടം ആന്ധ്രപ്രദേശില്‍ നിന്ന് ലഭിക്കില്ലെന്നും സര്‍വേ പറയുന്നു. പക്ഷേ മൊത്തത്തില്‍ കോണ്‍ഗ്രസിന് അനുകൂലമായ സാഹചര്യമാണ് ദക്ഷിണേന്ത്യയില്‍ നിലനില്‍ക്കുന്നതെന്ന് സര്‍വേ ചൂണ്ടിക്കാണിക്കുന്നു. ബിജെപിക്ക് കര്‍ണാടകത്തില്‍ മാത്രമാണ് സര്‍വേ കുതിപ്പ് പ്രവചിക്കുന്നത്. അതേസമയം മോദി ദക്ഷിണേന്ത്യയില്‍ പ്രശസ്തനല്ലെന്നും സര്‍വേ പറയുന്നു.

തമിഴ്‌നാട്ടില്‍ ഡിഎംക സഖ്യം

തമിഴ്‌നാട്ടില്‍ ഡിഎംക സഖ്യം

തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസ്-ഡിഎംകെ സഖ്യം കുതിപ്പ് നടത്തുമെന്നാണ് സര്‍വേ പ്രവചിക്കുന്നത്. എഐഎഡിഎംകെയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ മുന്നണി തകര്‍ന്നടിയുമെന്നാണ് പറയുന്നത്. ബിജെപിക്ക് ഒന്നും ലഭിക്കില്ലെന്നും സര്‍വേ പറയുന്നു. 33 സീറ്റുകള്‍ ഡിഎംകെ സഖ്യം നേടുമെന്നാണ് പ്രവചനം. എന്‍ഡിഎ വെറും 6 സീറ്റിലൊതുങ്ങും. 2014ല്‍ 39 സീറ്റുകള്‍ എന്‍ഡിഎ തൂത്തുവാരിയിരുന്നു.

കേരളത്തില്‍ തൂത്തുവാരും

കേരളത്തില്‍ തൂത്തുവാരും

കേരളത്തില്‍ യുഡിഎഫിനാണ് സര്‍വേ സാധ്യത പ്രവചിക്കുന്നത്. 17 സീറ്റുകള്‍ യുഡിഎഫ് നേടുമെന്നാണ് പ്രവചനം . അതേസയം ഇടതുമുന്നണിക്ക് തകര്‍ന്നടിയുമെന്നും, രണ്ട് സീറ്റുകള്‍ മാത്രമേ ലഭിക്കൂ എന്നും സര്‍വേ പ്രവചിക്കുന്നു. അതേസമയം സര്‍വേ യാഥാര്‍ത്ഥ്യമായാല്‍ യുഡിഎഫ് അഞ്ച് സീറ്റ് വര്‍ധിപ്പിക്കും. 2014ല്‍ 12 സീറ്റാണ് യുഡിഎഫിന് ലഭിച്ചത്. എല്‍ഡിഎഫിന് ആറ് സീറ്റുകള്‍ നഷ്ടമാകും. എട്ട് സീറ്റാണ് 2014ല്‍ എല്‍ഡിഎഫിന് ലഭിച്ചത്.

രാഹുല്‍ ട്രെന്‍ഡ് സെറ്ററാവും

രാഹുല്‍ ട്രെന്‍ഡ് സെറ്ററാവും

രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്ന് മത്സരിക്കുന്നത് കോണ്‍ഗ്രസിന് വന്‍ നേട്ടമാകുമെന്നും സര്‍വേ പറയുന്നു. കേരളത്തില്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ ഈ കാരണം മാത്രം മതിയെന്നാണ് വിലയിരുത്തല്‍. യുഡിഎഫിന്റെ വോട്ടുശതമാനം 46.87 ശതമാനമായി ഉയരുമെന്നും സര്‍വേയില്‍ പറയുന്നു. അതേസമയം ബിജെപി ഇത്തവണ കേരളത്തില്‍ അക്കൗണ്ട് തുറക്കുമെന്നും സര്‍വേ പ്രവചിക്കുന്നു. വോട്ടുശതമാനത്തിലും വര്‍ധനവുണ്ടാകും.

കര്‍ണാടകത്തില്‍ ബിജെപി

കര്‍ണാടകത്തില്‍ ബിജെപി

കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് ജെഡിഎസ് സഖ്യമുണ്ടെങ്കിലും നേട്ടം ബിജെപിക്കൊപ്പം നില്‍ക്കുമെന്ന് സര്‍വേ. ബിജെപില 16 സീറ്റുകള്‍ വരെ ലഭിക്കുമെന്നാണ് പ്രവചനം. അതേസമയം കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ഒരു സീറ്റിന്റെ കുറവാണ് ഇതിലൂടെ ഉണ്ടാവുക. കോണ്‍ഗ്രസ് ജെഡിഎസ് സഖ്യം 12 സീറ്റുകള്‍ വരെ നേടും. ബിജെപിക്ക് ആശ്വാസം നല്‍കുന്ന ഏക സംസ്ഥാനം കര്‍ണാടകമാണ്.

ആന്ധ്രയില്‍ ജഗന്‍

ആന്ധ്രയില്‍ ജഗന്‍

ആന്ധ്രപ്രദേശില്‍ ബിജെപിയും കോണ്‍ഗ്രസും വട്ടപൂജ്യമാകുമെന്ന് സര്‍വേ പറയുന്നു. ബിജെപിക്ക് ആകെയുണ്ടായിരുന്ന രണ്ട് സീറ്റുകള്‍ ഇത്തവണ നഷ്ടപ്പെടുമെന്നാണ് വ്യക്തമാകുന്നത്. അതേസമയം 20 സീറ്റുമായി വൈഎസ്ആര്‍ കോണ്‍ഗ്രസ് വന്‍ നേട്ടമുണ്ടാക്കുമെന്നാണ് പ്രവചനം. അതേസമയം ഭരണകക്ഷിയായ ടിഡിപി അഞ്ച് സീറ്റിലേക്ക് വീഴും. 14 സീറ്റിന്റെ വര്‍ധനവാണ് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ പാര്‍ട്ടിക്കുണ്ടാവുക.

തെലങ്കാനയില്‍ ടിആര്‍എസ്

തെലങ്കാനയില്‍ ടിആര്‍എസ്

തെലങ്കാനയില്‍ ചന്ദ്രശേഖര്‍ റാവുവിന്റെ ടിആര്‍എസ് 14 സീറ്റ് നേടും. കഴിഞ്ഞ തവണ 12 സീറ്റുകളാണ് ടിആര്‍എസ്സിന് ലഭിച്ചത്. അതേസമയം കോണ്‍ഗ്രസ് ഇത്തവണ രണ്ട് സീറ്റിലൊതുങ്ങും. കഴിഞ്ഞ തവണയും കോണ്‍ഗ്രസിന് രണ്ട് സീറ്റാണ് ലഭിച്ചത്. എന്നാല്‍ ബിജെപിക്ക് അക്കൗണ്ട് തുറക്കാനാവില്ല. കഴിഞ്ഞ തവണ ലഭിച്ച ഒരു സീറ്റ് ഇത്തവണ ഇല്ലാതാക്കുമെന്ന് സര്‍വേ പറയുന്നു. അതേസമയം കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും വോട്ടുശതമാനം വര്‍ധിക്കുമെന്ന് ടൈംസ് നൗ സര്‍വേ പറയുന്നു.

കോണ്‍ഗ്രസിന് പുത്തനുണര്‍വ്

കോണ്‍ഗ്രസിന് പുത്തനുണര്‍വ്

കേന്ദ്രത്തില്‍ ഭരണം നേടാന്‍ ഇത്തവണ കോണ്‍ഗ്രസിനെ ദക്ഷിണേന്ത്യ സഹായിക്കുമെന്നാണ് സര്‍വേയില്‍ നിന്ന് വ്യക്തമാകുന്നത്. കേരളവും തമിഴ്‌നാടും ഇക്കാര്യത്തില്‍ നിര്‍ണായകമാകും. ഇടത് മുന്നണി ചരിത്രത്തില്‍ ഇല്ലാത്ത തിരിച്ചടി നേരിടുമെന്ന് വ്യക്തമാണ്. ആന്ധ്രയില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് വേണമെങ്കില്‍ കോണ്‍ഗ്രസുമായും സഖ്യമാവാമെന്ന് സൂചിപ്പിച്ചതും കോണ്‍ഗ്രസിന് ആശ്വസിക്കാവുന്നതാണ്. സര്‍വേ പുത്തനുണര്‍വാണ് കോണ്‍ഗ്രസിന് നല്‍കുന്നത്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

വയനാട്ടിൽ രാഹുലിന് പിന്നിൽ കരുത്തുറ്റ 30 അംഗ ടീം,വയനാട്ടിലെ രാഗ തന്ത്രങ്ങൾ ഇങ്ങനെ!വയനാട്ടിൽ രാഹുലിന് പിന്നിൽ കരുത്തുറ്റ 30 അംഗ ടീം,വയനാട്ടിലെ രാഗ തന്ത്രങ്ങൾ ഇങ്ങനെ!

English summary
times now vmr survey predicts congress gains in kerala tamilnadu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X