Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജ്യം വാഴ്ത്തിയ ഐഎഎസ് ദമ്പതിമാരുടെ ബന്ധം ഒടുവിൽ വിവാഹ മോചനത്തിലേക്ക്

കഴിഞ്ഞ വർഷം നവംബറിൽ ഇരുവരും പരസ്പര സമ്മതത്തോടെ വിവാഹമോചനത്തിനുള്ള അപേക്ഷ കോടതിയിൽ സമർപ്പിച്ചിരുന്നു

ജയ്‌പൂർ: ഇന്ത്യൻ സിവിൽ സർവീസ് ചരിത്രത്തിലെ ഏറ്റവും മനോഹരമായ സംഭവങ്ങളിൽ ഒന്നായിരുന്നു ഐഎഎസ് ടോപ് റാങ്കിലുള്ള രണ്ട് പേരുടെ വിവാഹം. 2015 ഐഎഎസ് ബാച്ചിലെ ഒന്നാം റാങ്കുകാരി ടിന ദാബിയും രണ്ടാം റാങ്കുകാരൻ അത്തർ ഖാനുമാണ് രണ്ട് വർഷങ്ങൾക്ക് മുൻപ് വിവാഹിതരായത്. ദേശീയ മാധ്യമങ്ങൾ ഏറെ ആഘോഷിച്ച ആ വിവാഹ ബന്ധം ഇന്ന് പിരിഞ്ഞിരിക്കുകയാണ്. ഇരുവരുടെയും ഡൈവോഴ്സ് പെറ്റിഷൻ ജയ്പൂർ കൂടുംബ കോടതി അംഗീകരിച്ചു. വിവാഹ മോചനം ശരിവെക്കുകയുമായിരുന്നു.

Tina Dabi

കഴിഞ്ഞ വർഷം നവംബറിൽ ഇരുവരും പരസ്പര സമ്മതത്തോടെ വിവാഹമോചനത്തിനുള്ള അപേക്ഷ കോടതിയിൽ സമർപ്പിച്ചിരുന്നു. സംഭവ ബഹുലമായ വിവാഹത്തിന്റെ രണ്ടാം വർഷത്തിലാണ് ഇരുവരും പിരിയാനും തീരുമാനിച്ചത്. മുസോറിയിലെ ലാൽ ബഹദൂർ ശാസ്ത്രി നാഷണൽ അക്കാദമിയിൽ നിന്നുമാണ് ഇരുവരുടെയും പ്രണയത്തുടക്കം. ഐഎഎസ് ടോപ്പേഴ്സ് ആയിരുന്നതിനാൽ തന്നെ ദേശീയ തലത്തിൽ ഇത് ചർച്ച ചെയ്യപ്പെട്ടു.

ഡൽഹിയിൽ നടന്ന വിവാഹ സൽക്കാരത്തിൽ ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡുവും നിരവധി കേന്ദ്ര മന്ത്രിമാരും അടക്കം വിശിഷ്ഠ അതിഥികളുടെ വലിയ നിര തന്നെയുണ്ടായിരുന്നു. അവരുടെ വിവാഹം സാമുദായിക ഐക്യത്തിന്റെ പ്രതീകമായി പല രാഷ്ട്രീയക്കാരും വാഴ്ത്തി. രാജസ്ഥാൻ കേഡറിലാണ് ഇരുവരും തങ്ങളുടെ പ്രവർത്തന മണ്ഡലമാക്കിയത്. തുടക്കത്തിൽ, രണ്ടുപേരും ഒരേ നഗരത്തിലായിരുന്നു, എന്നാൽ ടിന ഡാബിയെ പിന്നീട് ശ്രീ ഗംഗാനഗറിൽ സില പരിഷത്തിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി നിയമിച്ചു. അത്തറിനെ സില പരിഷത്തിന്റെ സിഇഒ ആയി ജയ്പൂരിൽ നിയമിച്ചു.

കഴിഞ്ഞ വർഷം നവംബറിലാണ് ടിന ദാബി രാജസ്ഥാൻ സർക്കാരിന്റെ ധനകാര്യ വകുപ്പിൽ ജോയിന്റ് സെക്രട്ടറിയായി ചുമതലയേൽക്കുന്നത്. ശ്രീറാം കോളേജിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിരുദധാരിയായ ദാബി, ജീസസ് & മേരീസ് കോൺവെന്റിൽ നിന്നുമാണ് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കുന്നത്. അതേസമയം, 2015 ൽ ലഖ്‌നൗവിലെ ഇന്ത്യൻ റെയിൽവേ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രാൻസ്പോർട്ട് ആൻഡ് മാനേജ്‌മെന്റിൽ പരിശീലനത്തിലായിരുന്നു. രണ്ടാം ശ്രമത്തിലാണ് ഇദ്ദേഹം യുപിഎസ്‌സി കടമ്പ കടക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+