ലോക്സഭയിലേക്ക് തിപ്ര വെല്ലുവിളിയായേക്കും; മെരുക്കാൻ തുനിഞ്ഞിറങ്ങി അമിത് ഷാ, നിർണ്ണായക കൂടിക്കാഴ്ച
ത്രിപുരയില്‍ 33 സീറ്റുകള്‍ നേടിയ ബി.ജെ.പി.- ഐ.പി.എഫ്.ടി. സഖ്യം ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിരുന്നു.

നിയമസഭ തിരഞ്ഞെടുപ്പിലെ ഞെട്ടിച്ച പ്രകടനത്തിന് പിന്നാലെ പ്രദ്യോത് ദേബ് ബർമ്മയുടെ തിപ്ര മോത്തയെ സഖ്യത്തിലെത്തിക്കാനുള്ള തീവ്ര ശ്രമവുമായി ബിജെപി. ലോക്സഭ തിരഞ്ഞെടുപ്പിൽ തിപ്ര വലിയ വെല്ലുവിളിയായേക്കുമെന്ന ആശങ്കയുടെ കൂടി പശ്ചാത്തലത്തിലാണ് ബി ജെ നി നീക്കം. ഇതിന്റെ ഭാഗമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രദ്യോത് ദേബ് ബർമ്മയുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് റിപ്പോർട്ട്. ഉടൻ തന്നെ വീണ്ടും ബി ജെ പി നേതൃത്വവുമായി പ്രദ്യോത് ചർച്ച നടത്തിയേക്കും.
ത്രിപുരയില്‍ 33 സീറ്റുകള്‍ നേടിയ ബി.ജെ.പി.- ഐ.പി.എഫ്.ടി. സഖ്യം ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിരുന്നു. മുഖ്യമന്ത്രിയായി മണിക് സാഹയെ കൂടാതെ എട്ട് മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തിരുന്നു. മന്ത്രിസഭയിൽ തിപ്രയെ ഉൾപ്പെടുത്താനുള്ള ചരടുവലി നീക്കങ്ങളാണ് ബി ജെ പി നടത്തുന്നതെന്നാണ് റിപ്പോർട്ടുകൾ. അതേസമയം കൂടിക്കാഴ്ചയ്ക്ക് മുൻപ് കാത്തിരുന്ന് കാണൂവെന്ന വരികളോടെയായിരുന്നു പ്രദ്യോത് ട്വീറ്റ് പങ്കിട്ടത്.മാത്രമല്ല ആവശ്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യില്ലെന്നും പ്രദ്യോത് കുറിച്ചു.
നിയമസഭ തിരഞ്ഞെടുപ്പിന് തൊട്ട് മുൻപ് തന്നെ തിപ്രയെ എൻ ഡി എയിലെത്തിക്കാൻ പഠിച്ച പണി പതിനെട്ടും ബി ജെ പി പയറ്റിയിരുന്നു. എന്നാൽ ആദിവാസി വിഭാഗത്തിന് പ്രത്യേക സംസ്ഥനമെന്ന ആവശ്യം അംഗീകരിക്കാതെ ആരുമായും സഖ്യത്തിനില്ലെന്ന ഉറച്ച നിലപാടിലായിരുന്നു തിപ്ര. കോൺഗ്രസും സി പി എമ്മും തിപ്രയുമായി സഖ്യത്തിന് ശ്രമിച്ചെങ്കിലും ഇതേ നിലപാടായിരുന്നു അവർ ആവർത്തിച്ചത്. ഇനി എന്ത് നിലപാടായിരിക്കും തിപ്ര കൈക്കൊള്ളുകയെന്നതാണ് ഉറ്റുനോക്കപ്പെടുന്നത്.
തിപ്ര മോത്രയ്ക്കൊപ്പമായിരുന്നു ആദിവാസി ജനത ഇത്തവണ ഉറച്ച് നിന്നത്.42 സീറ്റിൽ മത്സരിച്ച തിപ്ര മോത്ത നിലവിൽ 13 സീറ്റുകളിലാണ് വിജയിച്ചത്.












Click it and Unblock the Notifications