കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടിപ്പു ജയന്തി ആഘോഷത്തിനെതിരെ യെദ്യൂരപ്പ; മുസ്ലീങ്ങളെ തൃപ്തിപ്പെടുത്താൻ, പരിപാടി നടത്തരുത്...

Google Oneindia Malayalam News

ബെംഗളൂരു: കർണ്ണാടകയിലെ ടിപ്പു സുൽത്താൻ ജയന്തി ആഘോഷത്തിനെതിരെ ബിജെപി നേതാവ് ബിഎസ് യദ്യൂരപ്പ. ടിപ്പു ആഘോഷത്തെ ആരും സ്വീകരിക്കില്ല. ഞങ്ങള്‍ ടിപ്പു ജയന്തി ആഘോഷത്തിന് എതിരാണ്. ഈ ആഘോഷത്തെ ആരും സ്വീകരിക്കുമെന്ന് ഞങ്ങള്‍ക്ക് തോന്നുന്നില്ല. സംസ്ഥാനത്തിന്റെ താത്പര്യം പരിഗണിക്കുകയാണെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ ഇതില്‍ നിന്നും പിന്‍മാറുകയാണ് വേണ്ടത് അദ്ദേഹം പറഞ്ഞു.

<strong>ആചാരലംഘനമുണ്ടായെങ്കില്‍ തില്ലങ്കേരിയെ 41 ദിവസം ഭജനമിരുത്താം.... മറുപടിയുമായി സുരേന്ദ്രന്‍</strong>ആചാരലംഘനമുണ്ടായെങ്കില്‍ തില്ലങ്കേരിയെ 41 ദിവസം ഭജനമിരുത്താം.... മറുപടിയുമായി സുരേന്ദ്രന്‍

2015 ല്‍ കര്‍ണാടകയില്‍ നടന്ന ടിപ്പു ജയന്തി ആഘോഷത്തിനിടെ വിഎച്ച്പി നടത്തി ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു. സംസ്ഥാനത്തെ മുസ്‌ലീം വിഭാഗങ്ങളെ പ്രീതിപ്പെടുത്തുക എന്ന ഒറ്റ ലക്ഷ്യം മാത്രമാണ് ഇതിന് പിന്നിൽ സർക്കാർ കാണുന്നതെന്നും യെദ്യരപ്പ പറഞ്ഞു. മുന്‍സര്‍ക്കാരുകള്‍ നടത്തിയതുപോലെ തന്നെ പരിപാടിയുമായി മുന്നോട്ടുപോകുമെന്നാണ് മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിയുടെ പ്രതികരണം.

BS Yeddyurappa

ബിജെപിക്ക് എതിർപ്പുണ്ടെന്ന് കരുതി പരിപാടി നടത്താതിരിക്കില്ലെന്നും കുമാരസ്വാമി പറഞ്ഞു. ടിപ്പു ജയന്തി ആഘോഷങ്ങള്‍ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ ബിജെപി യൂണിറ്റ് സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. നവംമ്പർ 20നാണ് ടിപ്പു ജയന്തി. പരിപാടിക്കെതിരെ ബിജെപി പ്രതിഷേധം ഉണ്ടാകുമെന്ന മുന്നറിയില്‍ സംസ്ഥാനത്ത് കനത്ത ജാഗ്രത നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്.

English summary
Tipu Jayanti Being Celebrated To Appease Muslims, Says Karnataka BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X