ടിപ്പു സുല്‍ത്താന്‍ വിവാദം; ബിജെപി എംപിക്ക് വധഭീഷണി
മൈസൂരു: ടിപ്പു സുല്‍ത്താന്‍ ജയന്തി ആഘോഷവുമായി ബന്ധപ്പെട്ട് കര്‍ണാടകയില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു. വിവാദവുമായി ബന്ധപ്പെട്ട് മൈസൂരില്‍ നിന്നുള്ള എം പിയും ബി ജെ പി നേതാവുമായ പ്രതാപ് സിംഹയെ കൊലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയിരിക്കുകയാണ് ചിലര്‍. ജ്ഞാനപീഠ ജേതാവും എഴുത്തുകാരനും നാടകകൃത്തുമായ ഗിരീഷ് കര്‍ണാടിനെ കൊലപ്പെടുത്തുമെന്നും നേരത്തെ ഭീഷണിയുണ്ടായിരുന്നു.
മൈസൂര്‍ എം പിയായ പ്രതാപ് സിംഹയുടെ ഫേസ്ബുക്ക് പേജിലാണ് വധഭീഷണി പ്രത്യക്ഷപ്പെട്ടത്. രാഷ്ട്രീയനേട്ടങ്ങള്‍ക്ക് വേണ്ടി മുസ്ലിങ്ങള്‍ക്കെതിരെ സംസാരിച്ചാല്‍ കൊന്നുകളയുമെന്നായിരുന്നു ഭീഷണി സന്ദേശം. അജ്ഞാതനായ ഒരു മൃതദേഹത്തിന്റെ ചിത്രവും പോസ്റ്റിലുണ്ട്. ഭീഷണിയെ തുടര്‍ന്ന് പ്രതാപ് സിംഹയ്ക്കുള്ള പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

എം പി പ്രതാപ് സിന്‍ഹ ഫോണിലൂടെയാണ് തന്നെ വിവരം അറിയിച്ചത് എന്നും ഇത് പരാതിയായി സ്വീകരിക്കുകയായിരുന്നു എന്ന് മൈസൂരു സിറ്റി പോലീസ് കമ്മീഷണര്‍ ബി ദയാനന്ദ പറഞ്ഞു. ടിപ്പു സുല്‍ത്താന്‍ ജയന്തി ആഘോഷവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുണ്ടായ അക്രമങ്ങളില്‍ മൂന്ന് പേര് കൊല്ലപ്പെടുകയും ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
ടിപ്പു സുല്‍ത്താന്‍ ജയന്തി ആഘോഷങ്ങള്‍ക്കിടെ നടത്തിയ പരാമര്‍ശത്തിന്റെ പേരിലാണ് ഗിരീഷ് കര്‍ണാടിന് നേരെ ട്വിറ്ററിലൂടെ വധഭീഷണി ഉണ്ടായത്. ബെംഗളൂരുവിലെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന് ടിപ്പു സുല്‍ത്താന്റെ പേര് നല്‍കണം എന്നായിരുന്നു അദ്ദേഹം ആവശ്യപ്പെട്ടത്. ടിപ്പു സുല്‍ത്താന്‍ ഒരു ഹിന്ദു ആയിരുന്നെങ്കില്‍ ശിവജിയെപ്പോലെ സ്ഥാനം കിട്ടുമായിരുന്നു എന്നും കര്‍ണാട് പറഞ്ഞു.
-
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications