കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടിപ്പു സുല്‍ത്താന്‍, ഭരണഘടന, പ്രവാചകന്‍... എല്ലാം വെട്ടിമാറ്റി കര്‍ണാടക സര്‍ക്കാര്‍

Google Oneindia Malayalam News

ബെംഗളൂരു: ബിജെപി അധികാരത്തിലെത്തിയ വേളയില്‍ ടിപ്പു ജയന്തി നിര്‍ത്തിവച്ചതായിരുന്നു മാസങ്ങള്‍ക്ക് മുമ്പുള്ള വാര്‍ത്ത. എന്നാല്‍ ഇപ്പോള്‍ സ്‌കൂള്‍ പാഠപുസ്തകത്തില്‍ നിന്ന് ടിപ്പുവിന്റെതായുള്ള ഭാഗങ്ങള്‍ ഒഴിവാക്കിയിരിക്കുകയാണ് കര്‍ണാടക സര്‍ക്കാര്‍. മൈസൂര്‍ ഭരണാധികാരികളായിരുന്ന ടിപ്പു സുല്‍ത്താന്‍, പിതാവ് ഹൈദര്‍ അലി, പ്രവാചകന്‍ മുഹമ്മദ്, ഇന്ത്യന്‍ ഭരണഘടന എന്നീ ഭാഗങ്ങള്‍ 11 ാം ക്ലാസ് പാഠപുസ്തകത്തില്‍ നിന്ന് നീക്കി.

t

കൊറോണ കാരണം സ്‌കൂളുകള്‍ തുറക്കാന്‍ സാധിക്കാതിരിക്കുകയും അധ്യയന വര്‍ഷം ഏറെ നഷ്ടപ്പെടുകയും ചെയ്ത പശ്ചാത്തലത്തില്‍ സിലബസ് വെട്ടിച്ചുരുക്കാന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് ചില പാഠ ഭാഗങ്ങള്‍ ഒഴിവാക്കിയത്. കര്‍ണടാകത്തില്‍ സപ്തംബര്‍ ഒന്ന് മുതല്‍ സ്‌കൂളുകള്‍ തുറക്കുമെന്നാണ് കരുതുന്നത്. ഈ സാഹചര്യത്തില്‍ 30 ശതമാനം പാഠഭാഗങ്ങള്‍ വെട്ടിക്കുറയ്ക്കാന്‍ ശുപാര്‍ശയുണ്ട്.

അധ്യയന വര്‍ഷം കുറഞ്ഞതിന് കണക്കാക്കിയാണ് 30 ശതമാനം പാഠഭാഗങ്ങള്‍ ഒഴിവാക്കുന്നത്. സാമൂഹിക പാഠത്തില്‍ നിന്നാണ് മൈസൂരിന്റെ ചരിത്രവുമായി ബന്ധപ്പെട്ട ചില ഭാഗങ്ങള്‍ ഒഴിവാക്കാന്‍ തീരുമാനിച്ചത്. ടിപ്പുവിന്റെയും ഹൈദര്‍ അലിയുടെയും ഭരണകാലമാണ് വെട്ടിമാറ്റിയത്. കൂടാതെ ഭരണഘടന, പ്രവാചകന്‍ മുഹമ്മദ്, ക്രിസ്തു തുടങ്ങിയ ഭാഗങ്ങളും ഒഴിവാക്കി. ഇതിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തുവന്നു. ബിജെപി സര്‍ക്കാര്‍ അവരുടെ ആശയം നടപ്പാക്കുകയാണ് ചെയ്യുന്നതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.

എല്ലാം രാഷ്ട്രീയകണ്ണിലൂടെയാണ് ബിജെപി കാണുന്നത്. ചരിത്രം മാറ്റി അവരുടെ അജണ്ടയാണ് നടപ്പാക്കുന്നത്. ആശയം നടപ്പാക്കാന്‍ ബിജെപി ശ്രമിച്ചാലും ചരിത്രം മാറില്ലല്ലോ. എന്താണ് ടിപ്പുവും മറ്റുള്ളവരും ചെയ്തത് എന്ന് സംയുക്ത സമ്മേളനത്തില്‍ രാഷ്ട്രപതി ആവര്‍ത്തിക്കാറുണ്ടെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാര്‍ പറഞ്ഞു. വിഷയം കര്‍ണാടക സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തും. പാഠപുസ്തകത്തില്‍ മാറ്റം വരുത്താന്‍ ശ്രമം നടക്കുന്നുണ്ട്. വിഷയം പഠിക്കാന്‍ കോണ്‍ഗ്രസ് ഒരു കമ്മിറ്റിയെ നിയോഗിക്കും. ബിജെപി ഭരണഘടനയെ അംഗീകരിക്കണമെന്നില്ല. എന്നാല്‍ കര്‍ണടാക സര്‍ക്കാരിന് ഇക്കാര്യത്തില്‍ മാറ്റം വരുത്താന്‍ സാധിക്കില്ലെന്നും ഡികെ ശിവകുമാര്‍ പറഞ്ഞു. എന്നാല്‍ ഇതില്‍ രാഷ്ട്രീയമില്ലെന്നും ഈ വര്‍ഷത്തേക്ക് മാത്രമായുള്ള ചില മാറ്റങ്ങളാണ് വരുത്തിയതെന്നും ബിജെപി വക്താവ് എസ് പ്രകാശ് പ്രതികരിച്ചു.

കോണ്‍ഗ്രസ് അനുഭവിക്കുന്നത് കര്‍മഫലം; ആഞ്ഞടിച്ച് കുമാരസ്വാമി; ചെയ്തത് ഓര്‍മയില്ലേ...കോണ്‍ഗ്രസ് അനുഭവിക്കുന്നത് കര്‍മഫലം; ആഞ്ഞടിച്ച് കുമാരസ്വാമി; ചെയ്തത് ഓര്‍മയില്ലേ...

മഹാരാഷ്ട്രയില്‍ വന്‍ ട്വിസ്റ്റ്: 'ശിവസേനയും ബിജെപിയും ഒന്നിക്കും', കേന്ദ്രം ആവശ്യപ്പെട്ടുമഹാരാഷ്ട്രയില്‍ വന്‍ ട്വിസ്റ്റ്: 'ശിവസേനയും ബിജെപിയും ഒന്നിക്കും', കേന്ദ്രം ആവശ്യപ്പെട്ടു

English summary
Tipu Sultan, Constitution chapters removed from Text books in Karnataka
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X