കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടിപ്പു സുൽത്താൻ ക്രൂരനായ കൊലപാതകിയും ബലാത്സംഗവീരനും.. ബിജെപിയുടെ കുപ്രചരണം.. നേരിടാൻ കുടുംബം

Google Oneindia Malayalam News

ദില്ലി: ചരിത്രത്തെ വളച്ചൊടിച്ചു അപൂര്‍ണ സത്യങ്ങള്‍ പ്രചരിപ്പിച്ചും അടുത്തകാലത്തായി സംഘപരിവാര്‍ രാഷ്ട്രീയ നേട്ടങ്ങളുണ്ടാക്കാന്‍ പരിശ്രമിക്കുന്നുണ്ട്. ടിപ്പു സുല്‍ത്താന് എതിരെയുള്ള സംഘപരിവാറിന്റെ വിരോധത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. മുസ്ലീം നാമധാരിയായ ഭരണാധികാരി എന്നുള്ളത് തന്നെയാണ് സംഘപരിവാറിനെ ടിപ്പു വിരോധികളാക്കുന്നത്. ടിപ്പുവിനെ കൊള്ളരുതാത്തവനായി ചിത്രീകരിച്ച് കേന്ദ്രമന്ത്രി തന്നെ രംഗത്ത് വന്നിരുന്നു.

സോളാറിൽ രണ്ട് സൂപ്പർ താരങ്ങളും? സരിതയുമായുള്ള ബന്ധത്തിന് തെളിവുണ്ടെന്ന്.. രണ്ടും കൽപ്പിച്ച് ബിജു!സോളാറിൽ രണ്ട് സൂപ്പർ താരങ്ങളും? സരിതയുമായുള്ള ബന്ധത്തിന് തെളിവുണ്ടെന്ന്.. രണ്ടും കൽപ്പിച്ച് ബിജു!

ദിലീപിന് സ്വകാര്യ സുരക്ഷാ സേന!! 24 മണിക്കൂറും 3 പേർ ഒപ്പം.. താരത്തിനെ തൊട്ടാൽ പണി പാലും വെള്ളത്തിൽ!ദിലീപിന് സ്വകാര്യ സുരക്ഷാ സേന!! 24 മണിക്കൂറും 3 പേർ ഒപ്പം.. താരത്തിനെ തൊട്ടാൽ പണി പാലും വെള്ളത്തിൽ!

ടിപ്പുവും ശത്രു

ടിപ്പുവും ശത്രു

സപ്താത്ഭുതങ്ങളില്‍ ഒന്നായ താജ്മഹലിനെ പോലും വര്‍ഗീയവത്ക്കരിക്കുകയാണ് സംഘപരിവാര്‍. തങ്ങളുടെ മതത്തെ അല്ലാതെ മറ്റൊന്നിന്നേയും അംഗീകരിക്കാന്‍ കഴിയുന്നില്ല സംഘപരിവാറിന്. ടിപ്പു സുല്‍ത്താന്‍ ജയന്തിയോട് നേരത്തെ തന്നെ എതിര്‍പ്പുമായി രംഗത്ത് വന്നതാണ് സംഘികള്‍.

ടിപ്പു ജയന്തിക്കെതിരെ

ടിപ്പു ജയന്തിക്കെതിരെ

അടുത്ത മാസം നടക്കുന്ന ടിപ്പു സുല്‍ത്താന്‍ ജയന്തി ആഘോഷത്തില്‍ തന്നെ ക്ഷണിക്കേണ്ട എന്ന് വ്യക്തമാക്കി കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ആനന്ത് ഹെഗ്‌ഡേ രംഗത്ത് വന്നിരുന്നു. കര്‍ണാടക ചീഫ് സെക്രട്ടറിക്ക് കത്തും അയച്ചു.

കൊലപാതകിയും ബലാത്സംഗ വീരനും

കൊലപാതകിയും ബലാത്സംഗ വീരനും

കത്തില്‍ ആനന്ത് ഹെഗ്‌ഡേ വളരെ മോശം പരാമര്‍ശങ്ങളാണ് ടിപ്പു സുല്‍ത്താനെതിരെ നടത്തിയിരിക്കുന്നത്. ടിപ്പുവിനെ ക്രൂരനായ കൊലയാളിയായും കൂട്ടബലാത്സംഗം നടത്തിയ വ്യക്തിയായുമെല്ലാമാണ് ഹെഗ്‌ഡേ ചിത്രീകരിച്ചിരിക്കുന്നത്.

ബന്ധുക്കൾ നിയമനടപടിക്ക്

ബന്ധുക്കൾ നിയമനടപടിക്ക്

ഹെഗഡേയുടെ പരാമര്‍ശങ്ങള്‍ക്കെതിരെ ടിപ്പുവിന്റെ ബന്ധുക്കള്‍ രംഗത്ത് വന്നിരിക്കുകയാണ്. ടിപ്പു കുടുംബത്തിലെ ആറാം തലമുറയില്‍ പെട്ട ഭക്തിയാര്‍ അലിയാണ് ഹെഗ്‌ഡെയ്‌ക്കെതിരെ നിയമനടി സ്വീകരിക്കുമെന്ന കാര്യം വ്യക്തമാക്കിയത്.

അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ

അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ

ദേശീയ നായകനായ ടിപ്പുവിന് എതിരെ എന്ത് അടിസ്ഥാനത്തിലാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് അറിയില്ലെന്നും അലി വ്യക്തമാക്കി. കുടുംബാംഗങ്ങളുമായി ആലോചിച്ച ശേഷമായിരിക്കും നിയമനടപടിയെന്നും അലി പറഞ്ഞു.

ജയന്തി ആഘോഷിക്കുമെന്ന് സർക്കാർ

ജയന്തി ആഘോഷിക്കുമെന്ന് സർക്കാർ

നവംബര്‍ പത്തിന് കര്‍ണാടകയില്‍ നടക്കാനിരിക്കുന്ന ടിപ്പു സുല്‍ത്താന്‍ ജയന്തിക്കെതിരെ ശക്തമായ പ്രതിഷേധമാണ് സംഘപരിവാര്‍ ഉയര്‍ക്കുന്നത്. എന്നാല്‍ ടിപ്പു ജയന്തി ആഘോഷിക്കുക തന്നെ ചെയ്യുമെന്ന ഉറച്ച നിലപാടിലാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍.

English summary
Tipu Sultan descendants mull legal action against Union minister Anantkumar Hegde
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X