ടിപ്പു സുല്‍ത്താന്‍ രാജ്യദ്രോഹിയാണ്,സ്മാരകം പണിയാന്‍ സമ്മതിക്കില്ലെന്ന് ബിജെപി
ദിണ്ഡിഗല്‍: ടിപ്പു സുല്‍ത്താന്‍ രാജ്യദ്രോഹിയാണെന്ന് ബിജെപി ദേശീയ സെക്രട്ടറി എച്ച്.രാജ. വീണ്ടും വിവാദ പ്രസ്താവനയുമായിട്ടാണ് ബിജെപി നേതാവ് രംഗത്തെത്തിയത്. ടിപ്പു സുല്‍ത്താന്‍ തമിഴ് വിരുദ്ധനായിരുന്നു, എന്നിട്ടും ഇയാള്‍ക്ക് വേണ്ടി സ്മാരകം പണിയുന്ന തമിഴ്‌നാട് സര്‍ക്കാരിന്റെ തീരുമാനം ശരിയല്ലെന്നും രാജ പറഞ്ഞു.
ടിപ്പു സുല്‍ത്താന് സ്മരകം പണിയാന്‍ സമ്മതിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ടിപ്പുവിന് സ്മാരകം പണിയുന്നതിനുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ തീരുമാനം അവസാനിപ്പിക്കണമെന്നും രാജ ആവശ്യപ്പെട്ടു. സ്മാരകം പണിത് തമിഴ്‌നാട് ജനതയെ അപമാനിക്കരുത്.

തമിഴ്‌നാട് സര്‍ക്കാര്‍ സ്മാരകം നിര്‍മ്മിക്കുന്ന തീരുമാനവുമായി മുന്നോട്ടു പോയാല്‍ ദിണ്ഡിഗല്‍-മഥുര പാത ജനങ്ങള്‍ സ്തംഭിപ്പിക്കുമെന്നും രാജ പറഞ്ഞു. ടിപ്പു സുല്‍ത്താന്‍ കൊലപാതകിയാണെന്ന് മുന്‍പും രാജ ആരോപിച്ചിരുന്നു. നടന്‍ രജനികാന്ത് ടിപ്പുവായി അഭിനയിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.
അത്തരം സിനിമകള്‍ ചരിത്രത്തെ വളച്ചൊടിക്കുമെന്നാണ് രാജ പറഞ്ഞത്. ടിപ്പു സുല്‍ത്താനെ സ്വാതന്ത്ര്യസമര സേനാനിയായി ചിത്രീകരിക്കാനുള്ള ശ്രമം അനുവദിക്കാനാവില്ലെന്നായിരുന്നു ആരോപണം.












Click it and Unblock the Notifications