കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടിപ്പു ഒരു മതഭ്രാന്തന്‍, ജയന്തി ആഘോഷം ആരെ പ്രീണിപ്പിക്കാന്‍... കോടതി പോലും സമ്മതിക്കുന്നില്ലല്ലോ...

  • By Kishor
Google Oneindia Malayalam News

ടിപ്പു സുല്‍ത്താന്‍ ഒരു മതഭ്രാന്തനായിരുന്നു എന്നാണ് പത്മശ്രീ ജേതാവ് ടി വി മോഹന്‍ദാസ് പൈ കഴിഞ്ഞ ദിവസം പറഞ്ഞത്. സംസ്ഥാനം ഭരിക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ ടിപ്പു സുല്‍ത്താനെ വെച്ച് രാഷ്ട്രീയം കളിക്കുകയാണ് എന്നും പൈ പറയുന്നു. ടിപ്പു സുല്‍ത്താന്‍ ജയന്തി ആഘോഷിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ ആര്‍ എസ് എസും ബി ജെ പിയും ശക്തമായി രംഗത്ത് വന്നിട്ടുണ്ട്.

Read Also: ജയലളിതയ്ക്ക് എംഎല്‍എ സ്ഥാനം പോലും നഷ്ടപ്പെടും?

ടിപ്പു ജയന്തി ആഘോഷങ്ങള്‍ക്കെതിരെ ഒരു ഹര്‍ജി കേള്‍ക്കവേ കര്‍ണാടക ഹൈക്കോടതി നടത്തിയ നീരീക്ഷണങ്ങള്‍ വളരെ ശ്രദ്ധേയമാണ്. ടിപ്പു സുല്‍ത്താന്‍ സ്വാതന്ത്ര്യസമര സേനാനിയല്ല എന്നാണ് കോടതി പറയുന്നത്. ടിപ്പു സുല്‍ത്താന്‍ ഒരു രാജാവാണ്. അദ്ദേഹം ബ്രിട്ടീഷുകാര്‍ക്കെതിരെ യുദ്ധം ചെയ്തത് അദ്ദേഹത്തിന്റെ രാജ്യം സംരക്ഷിക്കാന്‍ വേണ്ടിയാണ്.

ചോദിക്കുന്നത് ഹൈക്കോടതി ചീഫ് ജസ്റ്റിസ്

ചോദിക്കുന്നത് ഹൈക്കോടതി ചീഫ് ജസ്റ്റിസ്

ടിപ്പു സുല്‍ത്താന്‍ ഒരു രാജാവാണ്. അദ്ദേഹം ബ്രീട്ടീഷുകാരെ എതിര്‍ത്തത് സ്വന്തം രാജ്യം സംരക്ഷിക്കാനാണ്. ടിപ്പു ഒരു സ്വാതന്ത്ര്യസമര സേനാനിയല്ല - കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസായ എസ് കെ മുഖര്‍ജിയുടേതാണ് ഈ നീരീക്ഷണം. എന്റെ അറിവ് പ്രകാരം ടിപ്പു ഒരു രാജാവ് മാത്രമാണ്. സര്‍ക്കാര്‍ എന്തിനാണ് ടിപ്പുവിന്റെ ജയന്തി ആഘോഷിക്കാന്‍ തിടുക്കം കാണിക്കുന്നത്. - മുഖര്‍ജി ചോദിച്ചു

സര്‍ക്കാര്‍ ഉറച്ച് തന്നെ

സര്‍ക്കാര്‍ ഉറച്ച് തന്നെ

ആരൊക്കെ എതിര്‍ത്താലും ടിപ്പു സുല്‍ത്താന്‍ ജയന്തി ആഘോഷിക്കുന്നതുമായി മുന്നോട്ട് പോകുമെന്ന വാശിയിലാണ് സംസ്ഥാന സര്‍ക്കാര്‍. കഴിഞ്ഞ വര്‍ഷം ടിപ്പു സുല്‍ത്താന്‍ ജയന്തി ആഘോഷവമുായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഉണ്ടായ അക്രമങ്ങളില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യ കഴിഞ്ഞ വര്‍ഷത്തെ സംഭവങ്ങളില്‍ നിന്നും പാഠം പഠിക്കാത്തത് നിര്‍ഭാഗ്യകരമാണ് എന്ന് ബി ജെ പി പറയുന്നു.

 ആരായിരുന്നു ടിപ്പു

ആരായിരുന്നു ടിപ്പു

മൈസൂര്‍ കടുവ എന്നറിയപ്പെടുന്ന ടിപ്പു സുല്‍ത്താന്‍ വര്‍ഗീയവാദിയായ രാജാവായിരുന്നു എന്നാണ് ടിപ്പു ജയന്തി ആഘോഷങ്ങളെ എതിര്‍ക്കുന്നവര്‍ പറയുന്നത്. നിരവധി ആളുകളെ ടിപ്പു വാള് കാണിച്ച് ഭീഷണിപ്പെടുത്തി മതംമാറ്റി,. ഹിന്ദുക്കളും കൃസ്ത്യാനികളുമായ അനേകം ആളുകളെ കൊന്നു. കൊടക്, മഗലാപുരം, ബത്തേരി തുടങ്ങിയ സ്ഥലങ്ങള്‍ ടിപ്പുവിന്റെ അതിക്രമങ്ങളില്‍ പേടിച്ചുവിറച്ചു.

ടിപ്പു ഹിന്ദു വിരുദ്ധനോ

ടിപ്പു ഹിന്ദു വിരുദ്ധനോ

കേരളത്തിലടക്കം പല ക്ഷേത്രങ്ങളും ടിപ്പു സുല്‍ത്താന്‍ ആക്രമിച്ചിട്ടുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് പലരും ടിപ്പു ഹിന്ദു വിരോധിയാണ് എന്ന് പറയുന്നത്. സുല്‍ത്താന്‍ ബത്തേരിയിലും കാസര്‍ഗോഡുമുള്ള ക്ഷേത്രങ്ങള്‍ ടിപ്പു തകര്‍ത്തു. ടിപ്പു സുല്‍ത്താന് പകരം മൈസൂര്‍ ദിവാന്റെയോ വോഡയാര്‍മാരുടെയോ ജയന്തി ആഘോഷിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത് - മോഹന്‍ദാസ് പൈ പറയുന്നു.

ചൊവ്വാഴ്ച വിധി പറയും

ചൊവ്വാഴ്ച വിധി പറയും

കൊടക് സ്വദേശിയായ മഞ്ജുനാഥ് എന്നയാളാണ് ടിപ്പു സുല്‍ത്താന്‍ ജയന്തി ആഘോഷങ്ങള്‍ക്കെതിരെ കോടതിയെ സമീപിച്ചത്. ഹൈക്കോടതി ചൊവ്വാഴ്ച ഇക്കാര്യത്തില്‍ വിധി പറയും. ടിപ്പു സുല്‍ത്താന്‍ സ്വാതന്ത്ര്യസമര സേനാനിയാണ് എന്ന് കോടതിക്ക് പോലും അഭിപ്രായമില്ലാത്ത സാഹചര്യത്തില്‍ എന്തിനാണ് സര്‍ക്കാര്‍ ആഘോഷ പരിപാടികള്‍ നടത്തുന്നത് എന്നാണ് ഉയരുന്ന ചോദ്യം.

English summary
Tipu Sultan was a king and fought against the British to safeguard his kingdom. He was no freedom fighter." This was an observation made by the Chief Justice of Karnataka S K Mukherjee while hearing a petition seeking to stall the celebration of Tipu Jayanthi in Karnataka on November 9.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X