കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുവതിയുടെ മരണം ഭര്‍ത്താവും ബന്ധുക്കളും ഒളിവില്‍

  • By Meera Balan
Google Oneindia Malayalam News

Crime
ചെന്നൈ: യുവതിയുടെ മരണം ഭര്‍ത്താവും മാതാപിതാക്കളും ഒളിവില്‍ വസന്തി(22) എന്ന യുവതിയാണ് കഴിഞ്ഞ ദിവസം ഭര്‍ത്താവിന്റെയും ബന്ധുക്കളുടെയും മര്‍ദ്ദനത്തെത്തുടര്‍ന്ന് മരിച്ചത്. സ്വകാര്യ എഞ്ചിനീയറിംഗ് കൊളെജിലെ ലക്ചറായ എം ഉദയ വിജയന്‍ (28) ആണ് യുവതിയുടെ ഭര്‍ത്താവ്. തിരുവള്ളൂര്‍ സ്വദേശിയാണ് യുവാവ്.

2013 ഏപ്രിലാണ് ഇവര്‍ വിവാഹിതരായത്. പെണ്‍കുട്ടിയുടെ ഒരു ബന്ധും കഴിഞ്ഞ ദിവസം പെണ്‍കുട്ടിയെ സന്ദര്‍ശിച്ചിരുന്നു. അപ്പോഴാണ് സുഖമില്ലാത്ത അവസ്ഥയില്‍ പെണ്‍കുട്ടിയെ കണ്ടത്. വിവരം അന്വേഷിച്ചപ്പോഴാണ് ഭര്‍ത്താവും ബന്ധുക്കളും മര്‍ദ്ദിച്ച കാര്യം പെണ്‍കുട്ടി പറഞ്ഞത്. സ്ത്രീധനം ആവശ്യപ്പെട്ടാണ് സ്ത്രീയെ ഭര്‍ത്താവും ബന്ധുക്കളും പീഡിപ്പിച്ചത്.

അവശനിലയിലായ പെണ്‍കുട്ടിയെ ബന്ധുവാണ് ആശുപത്രിയിലാക്കിയത്. ഡിസംബര്‍ 16 തിങ്കളാഴ്ചയാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സമീപത്തെ സ്വകാര്യ ആശുപത്രിയിലാണ് പെണ്‍കുട്ടിയെ ആദ്യം പ്രവേശിപ്പിച്ചത്. പിന്നീട് റെഡ് ഹില്‍സിലെ ഒരു ആശുപത്രിയിലേയ്ക്ക് മാറ്റാന്‍ ആവശ്യപ്പെട്ടു.

എന്നാല്‍ ആശുപത്രിയില്‍ എത്തുന്നതിന് മുന്‍പ് തന്നെ സ്ത്രീ മരിച്ചു. പെണ്‍കുട്ടിയുടെ അച്ഛന്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചിട്ടുണ്ട്. വസന്തിയുടെ അച്ഛന്‍ പൊലീസില്‍ പരാതി നല്‍കിയതറിഞ്ഞ് വിജയനും മാതാപിതാക്കളും മുങ്ങുകയായിരുന്നു.

English summary
Police have launched a hunt for a lecturer at a private engineering college near Tiruvallur and his parents in connection with the death of his wife
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X