തിരുവള്ളൂരില്‍ ട്രക്കിലേക്ക് കാര്‍ ഇടിച്ചുകയറി; അഞ്ച് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം
ചെന്നൈ: തമിഴ്‌നാട്ടിലെ തിരുവള്ളൂര്‍ ജില്ലയില്‍ വാഹനാപകടത്തില്‍ അഞ്ച് വിദ്യാര്‍ത്ഥികള്‍ മരിച്ചു. തിരുവള്ളൂര്‍ ജില്ലയിലെ തിരുട്ടാണിക്ക് സമീപം ഞായറാഴ്ച രാത്രിയാണ് അപകടം. സ്വകാര്യ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍ മരിച്ചവര്‍. രണ്ട് വിദ്യാര്‍ത്ഥികള്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. ആന്ധ്രാപ്രദേശില്‍ നിന്നുള്ളവരാണ് ഇവര്‍ എന്നാണ് വിവരം.
തിരുവള്ളൂരിലെ സ്വകാര്യ എഞ്ചിനീയറിംഗ് കോളേജില്‍ ആണ് ഇവര്‍ പഠിക്കുന്നത്. വാരാന്ത്യ അവധിക്ക ചെന്നൈ-തിരുപ്പതി ഹൈവേയില്‍ ഓംഗോളിലേക്ക് പോകുന്നതിനിടെ ആണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ച കാറും ട്രക്കും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ കാര്‍ പൂര്‍ണമായി തകര്‍ന്നു. കാര്‍ അമിത വേഗതയിലായിരുന്നു എന്നാണ് തിരുവള്ളൂര്‍ പൊലീസ് പറയുന്നത്.

തിരുട്ടണി രാമഞ്ചേരി ഗ്രാമത്തിന് സമീപം ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടപ്പെട്ട് എതിര്‍ദിശയില്‍ വന്ന ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. നിതീഷ് വര്‍മ (20), ചേതന്‍ (24), യുഗേഷ് (20), നിതീഷ് (20), രാം മോഹന്‍ റെഡ്ഡി (20) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. ചൈതന്യ (20), വിഷ്ണു (20) എന്നിവരാണ് ചികിത്സയിലുള്ളത്. അഞ്ച് പേരും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
സംഭവത്തില്‍ തിരുട്ടണി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ചെന്നൈയില്‍ നിന്നും 65 കിലോമീറ്റര്‍ മാത്രം അകലെ വെച്ചായിരുന്നു അപകടം നടന്ന സ്ഥലം. ചെന്നൈ എസ്ആര്‍എം കോളേജിലെ വിദ്യാര്‍ത്ഥികളാണ് കാറിലുണ്ടായിരുന്നത്.












Click it and Unblock the Notifications