കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലുബാന്‍ ഭീതി ഒഴിഞ്ഞപ്പോള്‍ തിത്‌ലി എത്തുന്നു; മണിക്കൂറില്‍ 125കി.മി വേഗതയില്‍ കാറ്റ്, റെഡ് അലർട്ട്

Google Oneindia Malayalam News

Recommended Video

cmsvideo
ലുബാന്‍ ഭീതി ഒഴിഞ്ഞപ്പോള്‍ തിത്‌ലി എത്തുന്നു | Oneindia Malayalam

തിരുവനന്തപുരം: സംസ്ഥാനത്ത് ഉടനീളം വ്യാപകമായ മഴയും റെഡ് അലര്‍ട്ടുമായി ഓഖിയുടെ അതേ പാതയില്‍ എത്തിയ ലുബാന്‍ ചുഴലിക്കാറ്റ് യെമന്‍ തീരത്തേക്ക് ദിശമാറിയതോടെയാണ് കേരളത്തിന്റെ ആശങ്കകള്‍ക്ക് വിരാമമായത്. ലുബാന്‍ പ്രവചനത്തെ തുടര്‍ന്ന് സംസ്ഥാനം അതീവ ജാഗ്രതയില്‍ ആയിരുന്നു.

ശ</a><a class=ശിക്ക് പിറകെ മുകേഷും; ഇതെന്ത് കോഴിക്കടയോ, ഇച്ചിരി അന്തസ്, മീ ടുവില്‍ ട്രോളന്‍മാരുടെ പ്രതിഷേധം" title="ശശിക്ക് പിറകെ മുകേഷും; ഇതെന്ത് കോഴിക്കടയോ, ഇച്ചിരി അന്തസ്, മീ ടുവില്‍ ട്രോളന്‍മാരുടെ പ്രതിഷേധം" />ശശിക്ക് പിറകെ മുകേഷും; ഇതെന്ത് കോഴിക്കടയോ, ഇച്ചിരി അന്തസ്, മീ ടുവില്‍ ട്രോളന്‍മാരുടെ പ്രതിഷേധം

അതേസമയം അറബിക്കടലില്‍ നിന്ന് കൂടുതല്‍ നീരാവി സ്വീകരിച്ച് തീവ്രചുഴലിക്കാറ്റായി മാറിയ ലുബാന്‍ ഒമാന്‍-യെമന്‍ തീരം ലക്ഷ്യമാക്കി ശക്തിപ്പെടുന്നതിനിടെ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയൊരു ചുഴലിക്കാറ്റ് രൂപമെടുത്തു കഴിഞ്ഞു. ലുബാന് പിന്നാലെ വരുന്ന ഈ കാറ്റിന് തിത്‌ലി എന്നാണ് പേര്. വിശദ വിവരങ്ങല്‍ ഇങ്ങനെ..

ലുബാന് ശേഷം

ലുബാന് ശേഷം

ലുബാന് ശേഷം വരുന്ന ചുഴലിക്കാറ്റിന് തിത്‌ലി എന്ന പേര് നല്‍കിയത് പാക്കിസ്ഥാനാണ്. ചിത്രശലഭമെന്നാണ് തിത്‌ലിയുടെ അര്‍ത്ഥം. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട തിത്‌ലി ആന്ധ്രാപ്രദേശ്, ഓഡീഷ തീരത്തേക്കാണ് അടുക്കുന്നത്.

തിത്‌ലി

തിത്‌ലി

തിത്‌ലി ചുഴലിക്കാറ്റ് ഒഡീഷയുടെ 530 കിലോമീറ്റര്‍ അടുത്ത് എത്തി. ഇതോടെ തീരത്ത് മണിക്കൂറില്‍ നൂറ്കിലോമീറ്റര്‍ വേഗത്തില്‍ കാറ്റുവീശാന്‍ സാധ്യതയുണ്ട്. ഒഡീഷയുടേയും ആന്ധ്രയുടേയും തീരപ്രദേശങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കേരളത്തെ ബാധിക്കാനിടയില്ല

കേരളത്തെ ബാധിക്കാനിടയില്ല

വരുന്ന രണ്ടു ദിവസങ്ങളില്‍ ആന്ധ്രാപ്രദേശ്, ഒഡീഷ, പശ്ചിമബംഗാള്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴയക്ക് സാധ്യതയുണ്ടെന്ന് കലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തിത്‌ലി കേരളത്തെ ബാധിക്കാനിടയില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിപ്പ് നല്‍കിയിട്ടുണ്ട്.

ജാഗ്രാതാ മുന്നറിയിപ്പ്

ജാഗ്രാതാ മുന്നറിയിപ്പ്

കാലാവസ്ഥാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രാതാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അടുത്ത 24 മണിക്കൂറില്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റടിക്കാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നാണ് നിര്‍ദ്ദേശം നല്‍കിയത്.

ബംഗാള്‍ ഉള്‍ക്കടലില്‍ മാത്രമല്ല

ബംഗാള്‍ ഉള്‍ക്കടലില്‍ മാത്രമല്ല

ബംഗാള്‍ ഉള്‍ക്കടലില്‍ മാത്രമല്ല അറബിക്കടലിന്റെ മധ്യേ പടിഞ്ഞാറന്‍ തീരങ്ങളിലും തെക്കുപടിഞ്ഞാറന്‍ തീരങ്ങളിലും കടല്‍ക്ഷോഭം ഉണ്ടാവാന്‍ സാധ്യതയുണ്ട്. ലക്ഷദ്വീപ് തീരങ്ങളിലും കടല്‍ പ്രക്ഷുബ്ധമാകും.

മണിക്കൂറില്‍ 35-45 കിലോമീറ്റര്‍

മണിക്കൂറില്‍ 35-45 കിലോമീറ്റര്‍

കേരള, കര്‍ണാടക തീരങ്ങളില്‍ വടക്കുപടിഞ്ഞാറ് ദിശയില്‍ നിന്ന് മണിക്കൂറില്‍ 35-45 കിലോമീറ്ററിലും ചില അവസരങ്ങളില്‍ 50 കിലോമീറ്ററും വേഗത്തില്‍ കാറ്റിന് സാധ്യതയുണ്ട്. ആന്ധ്രാപ്രദേശിലെ ശ്രീകാകുളം, ഒഡീഷയിലെ ഗജപതി, ഗഞ്ചം, നയാഗര്‍, പുരി, ഖുര്‍ദ ജില്ലകളിലാകും തിത്‌ലി കനത്ത നാശം വിതക്കുക.

തുലാവര്‍ഷം വൈകിയേക്കും

തുലാവര്‍ഷം വൈകിയേക്കും

അതേസമയം കേരളത്തില്‍ തുലാവര്‍ഷം വൈകിയേക്കും. കാലവര്‍ഷം ഏതാണ്ട് പൂര്‍ണമായും പിന്മാറുന്ന സാഹചര്യത്തില്‍ തിങ്കളാഴ്ചയോടെ തുലാമഴയ്ക്ക് തുടക്കമാകുമെന്നായിരുന്നു ചെന്നൈ കാലാവസ്ഥാ കേന്ദ്രം കഴിഞ്ഞ ദിവസം അറിയിച്ചത്.

പിന്‍വലിച്ചു

പിന്‍വലിച്ചു

എന്നാല്‍ തുലാമഴയ്ക്ക് കളമൊരുങ്ങുന്ന എന്ന പ്രവചനം ഇന്ത്യന്‍ കാലാവസ്ഥാ കേന്ദ്രം തല്‍കാലം പിന്‍വലിച്ചിട്ടുണ്ട്. ലുബാന് പിന്നാലെ ബംഗാള്‍ ഉള്‍ക്കടലില്‍ തിത്‌ലി ചുഴിലികൂടി രൂപപ്പെടുന്നതാണ് തുലാമഴയുടെ ചിറകൊടിച്ചത്.

തുലാമഴ വൈകുന്നത്

തുലാമഴ വൈകുന്നത്

ലുബാന് പിന്നാലെ തിത്‌ലിയും ഈ മേഖലയിലെ നീരാവി വലിച്ചെടുക്കുന്നതിനാലാണ് തുലാമഴ വൈകുന്നത്. ഈ സാഹചര്യത്തില്‍ ഒഡീഷ തീരത്തെ ചുഴലി കൂടി കെട്ടടിങ്ങിയ ശേഷമേ കേരളത്തിലും തമിഴ്‌നാട്ടിലും തുലാമഴ ശക്തിപ്പെടുകയുള്ളുവെന്നാണ് കലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിക്കുന്നത്.

കാറ്റ് സഞ്ചരിക്കുന്നത്

കാറ്റ് സഞ്ചരിക്കുന്നത്

ചുഴലിക്കാറ്റുകളുടെ സ്വാധീനം മൂലം കാറ്റ് ഇപ്പോഴും തെക്കുപടിഞ്ഞാറ് ദിശയിലാണ് സഞ്ചരിക്കുന്നത്. ചുഴലിക്കാറ്റുകളുടെ തീവ്രത കുറയുന്നതോടെ തുലാമഴ ആരംഭിക്കുമെന്നാണ് കലാവസ്ഥ നിരീക്ഷരുടെ വിലയിരുത്തല്‍.

മണ്‍സൂണ്‍ പിന്‍വാങ്ങുന്നത്

മണ്‍സൂണ്‍ പിന്‍വാങ്ങുന്നത്

രാജ്യത്ത് വളരെ ശക്തമായിരുന്ന തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ഏതാനും ദിവസങ്ങള്‍ക്കകം പിന്‍വലിയുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മുന്‍വര്‍ഷങ്ങളെക്കാള്‍ അതിവേഗമാണ് ഈ വര്‍ഷം മണ്‍സൂണ്‍ പിന്‍വാങ്ങുന്നത്.

ട്വീറ്റ്

മുന്നറിയിപ്പ്

English summary
titli cyclone forms in bengal sea
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X