മഗ്‌സസെ പുരസ്‌കാരം പ്രഖ്യാപിച്ചു; ടിഎം കൃഷ്ണക്കും ബെസ്വാഡ വില്‍സനും പുരസ്‌ക്കാരം
ദില്ലി:കര്‍ണാടക സംഗീതജ്ഞന്‍ ടി എം കൃഷ്ണക്കും ബെസ്വാഡ വില്‍സനും മഗ്‌സസെ പുരസ്‌കാരം.
ശുചീകരണ തൊഴിലാളികളുടെ സംഘടനയായ സഫായി കര്‍മ്മചാരി ആന്ദോളന്‍ നേതാവാണ് വില്‍സണ്‍. മതേതര നിലപാടുകളിലൂടെ ശ്രദ്ധേയനായ സംഗീതജ്ഞനാണ് ടി എം കൃഷ്ണ. കര്‍ണാടക സംഗീതത്തിലെ യുവതലമുറയിലെ വായ്പ്പാട്ടുകാരില്‍ ഒരാളാണ് ടിഎം കൃഷ്ണ. സംഗീത സംബന്ധിയായ ഗ്രന്ഥങ്ങള്‍ രചിക്കുന്നതിലും സംഗീതാധ്യാപനത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ള കൃഷ്ണയുടെ നിരവധി ആല്‍ബങ്ങള്‍ പ്രകാശനം ചെയ്തിട്ടുണ്ട്.

കര്‍ണ്ണാടകയില്‍ തോട്ടിപണിക്കെതിരെ പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് വില്‍സണ്‍. 2006ല്‍ വിവരാവകാശ നിയമത്തിനായുള്ള പ്രവര്‍ത്തനത്തില്‍ ആം ആദ്മി നേതാവും ഇപ്പോഴത്തെ ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിന് പൊതു സേവനത്തിനുള്ള മഗ്‌സസെ അവാര്‍ഡ് ലഭിച്ചിരുന്നു.
പൊതു സേവനം, സാമുദായിക നേതൃത്വം, പത്രപ്രവര്‍ത്തനം എന്നിവയ്ക്ക് ഫിലിപ്പീന്‍സ് സര്‍ക്കാര്‍ നല്‍കുന്ന പുരസ്‌ക്കാരമാണ് മഗ്‌സസെ പുരസ്‌ക്കാരം. ഫിലിപ്പീന്‍സ് പ്രസിഡന്റ് രമണ്‍ മഗ്‌സസെയുടെ ഓര്‍മ്മയ്ക്കായാണ് ഫിലിപ്പീന്‍സ് സര്‍ക്കാര്‍ പുരസ്‌ക്കാരം നല്‍കുന്നത്. ഏഷ്യയിലെ നോബല്‍ എന്നാണ് ഈ പുരസ്‌ക്കാരം അറിയപ്പെടുന്നത്.












Click it and Unblock the Notifications