കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'തൃണമൂലിലെ 'കള്ളൻമാർ' ബിജെപിയിലെത്തിയാൽ വിശുദ്ധർ'; ബിജെപിക്കെതിരെ പടയൊരുക്കവുമായി തൃണമൂൽ കോൺഗ്രസ്

Google Oneindia Malayalam News

ബംഗാൾ; നിയമസഭ തിരഞ്ഞെടുപ്പ് അടുക്കവേ കൂടിമാറിയെത്തിയ അഴിമതി ആരോപണവിധേയരായ പ്രമുഖ നേതാക്കളെ ഉയർത്തിക്കാട്ടുന്ന ബിജെപി ഇരട്ടത്താപ്പിനെതിരെ തൃണമൂൽ കോൺഗ്രസ്. മുൻ തൃണമൂൽ കോൺഗ്രസ് നേതാക്കളായ മുകുൾ റോയ്, സുവേന്ദു അധികാരി,സോവൻ ചാറ്റർജി എന്നീ നേതാക്കൾക്ക് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ബിജെപി ഉയർന്ന പദവികൾ നൽകിയത്. ശാരദ ചിട്ട് ഫണ്ട് കേസിലും നാരദ ഒളികാമറ വിവാദത്തിലും നേരത്തേ ബിജെപി കടുത്ത ആരോപണങ്ങൾ ഉയർത്തിയ നേതാക്കളാണ് ഇവർ മൂവരും.

 mamataandbjp

നിലനിൽ ബിജെപിയുടെ ദേശീയ വൈസ് പ്രസിഡന്റ് ആണ് മുകൾ റോയ്. അതേസമയം മുൻ മന്ത്രിയും കൊൽക്കത്ത മുൻ മേയറുമായ ചാറ്റർജിയെ കൊൽക്കത്ത മേഖലയിലെ പാർട്ടിയുടെ നിരീക്ഷകനായി നിയമിച്ചിരിക്കുകയാണ്. ഈ മാസം ബിജെപിയിൽ ചേർന്ന അധികാരി പാർട്ടിയുടെ സ്റ്റാർ പ്രചാരകരിൽ ഒരാളാണ്.

2014 മുതൽ 2019 വരെയുള്ള ലോക്സഭ തിരഞ്ഞെടുപ്പ് കാലത്ത് ശാരദ, നാരദ വിഷയങ്ങൾ മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസിനെതിരായ ബിജെപിയുടെ പ്രധാന രാഷ്ട്രീയ ആയുധമായിരുന്നു. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് നാരദ ഒളികാമറ ഓപ്പറേഷൻ വിവാദം കത്തുന്നത്. ആരോപണ വിധേയരായ നേതാക്കളെ ഉയർത്തിക്കാട്ടുന്ന ബിജെപിക്കെതിരെ രൂക്ഷ വിമർശനമാണ് തൃണമൂൽ കോൺഗ്രസ് ഉയർത്തുന്നത്.

ബിജെപി അഴിമതി കഴുകി കഴയാനുള്ള വാഷിംഗ് മെഷീനാണ് ബിജെപിയെന്ന് തൃണമൂൽ കോൺഗ്രസ് പരിഹസിച്ചു.
ബിജെപി നേരത്തേ ഈ നേതാക്കളെ കള്ളന്മാർ എന്ന് വിളിച്ചിരുന്നത്, ഇപ്പോൾ അവർ പാർട്ടിയിലെ ഏറ്റവും പ്രധാനപ്പെട്ട നേതാക്കളാണ്.പാർട്ടിയിൽ അവർ മുതിർന്ന സ്ഥാനങ്ങൾ വഹിക്കുന്നു. തൃണമൂൽ കോൺഗ്രസിലാകുമ്പോൾ നേതാക്കൾ കള്ളൻമാരും ബിജെപിയിലെത്തുമ്പോൾ അവർ വിശുദ്ധൻമാരുമാകും. അഴിമതി കഴുകി കളയാനുള്ള വാഷിംഗ് മെഷീൻ മോദിയുടേയും അമിത് ഷായുടേയും കൈയ്യിൽ ഉണ്ടോ? എന്നായിരുന്നു തൃണമൂൽ എംപിയും മുതിർന്ന അഭിഭാഷകനുമായ കല്യാൺ ബാനർജി പരിഹസിച്ചത്.

അതേസമയം നേതാക്കൾക്കെതിരായ ആരോപണങ്ങൾ ഒഴിവാക്കിയിട്ടില്ലെന്നും നിയമത്തിൽ ഇടപെടില്ലെന്നുമാണ് വിമർശനങ്ങളോടുള്ള ബിജെപി പ്രതികരണം. 'അഴിമതി നടന്നതായി തൃണമൂൽ നേതാക്കൾ ഇപ്പോൾ അംഗീകരിക്കുന്നുവെന്നത് രസകരമാണ്. അവർ ഇപ്പോൾ അവരുടെ മുൻ പാർട്ടി സഹപ്രവർത്തകരെ മോഷ്ടാക്കൾ എന്ന് വിളിക്കുന്നു. കൊള്ളക്കാർ ഇപ്പോഴും തൃണമൂലിൽ ഉണ്ട്. ഇവരെ ഉടൻ നിയമത്തിന് മുന്നിൽ കൊണ്ടുവരും, ബിജെപി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയവർഗിയ പറഞ്ഞു.

പൂഞ്ഞാറിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി ഷോൺ ജോർജ്ജ്? എൽഡിഎഫിൽ പൂഞ്ഞാർ കേരള കോൺഗ്രസിന്? കച്ചമുറുക്കി ബിജെപിയുംപൂഞ്ഞാറിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി ഷോൺ ജോർജ്ജ്? എൽഡിഎഫിൽ പൂഞ്ഞാർ കേരള കോൺഗ്രസിന്? കച്ചമുറുക്കി ബിജെപിയും

'കൈയ്യിൽ പണമില്ലെന്ന് ഞാൻ പറഞ്ഞപ്പോൾ നീ അത് അടയ്ക്കേണ്ട എന്നായിരുന്നു മറുപടി'; മണിയെ കുറിച്ച് ഉണ്ണി മുകുന്ദൻ

ഉമ്മൻ ചാണ്ടിയോ ചെന്നിത്തലയോ?;താരിഖ് അൻവറിന്റെ നിർദ്ദേശം ഇങ്ങനെ.. ഹൈക്കമാന്റിന് റിപ്പോർട്ട്ഉമ്മൻ ചാണ്ടിയോ ചെന്നിത്തലയോ?;താരിഖ് അൻവറിന്റെ നിർദ്ദേശം ഇങ്ങനെ.. ഹൈക്കമാന്റിന് റിപ്പോർട്ട്

Recommended Video

cmsvideo
India start dry run for covishield

English summary
TMC against BJP for promoting former tmc leaders whom they once accused of corruption
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X