• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കോണ്‍ഗ്രസിന് പിന്നാലെ ടിഎംസിയും; ഓണ്‍ലൈന്‍ അക്കൗണ്ടുകള്‍ ഫേസ്ബുക്ക് നീക്കം ചെയ്തതായി പരാതി

ദില്ലി:തൃണമൂല്‍ കോണ്‍ഗ്രസ് അനുയായികളുടെ ഓണ്‍ലൈന്‍ അക്കൗണ്ടുകള്‍ ഫേസ്ബുക്ക് നീക്കം ചെയ്തതായി പരാതി. ഫൗണ്ടേഷന്‍ ദിനമായ ഓഗസ്റ്റ് 28 നായിരുന്നു സംഭവം. ഫേസബുക്കിനയച്ച കത്തിലാണ് ഇത്തരമൊരു ദുരുതര ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഫേസ്ബുക്ക്-ബിജെപി ബന്ധത്തെകുറിട്ട് കോണ്‍ഗ്രസ് അന്വേഷണം ആവശ്യപ്പെട്ട സാഹചര്യത്തില്‍ കൂടിയാണ് തൃണമൂല്‍ കോണ്‍ഗ്രസ് ഇത്തരമൊരു ആരോപണവുമായി രംഗത്തെത്തുന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് വക്താവും രാജ്യസഭാംഗവുമായ ഡെറക് ഒബ്രെയിനാണ്് കത്തയിച്ചിരിക്കുന്നത്.

ഫേസ്ബുക്ക്-ബിജെപി

ഫേസ്ബുക്ക്-ബിജെപി

ഫേസ്ബുക്ക് ഇന്ത്യയും ബിജെപിയും തമ്മിലുള്ള ബന്ധത്തെകുറിച്ച് തൃകോണ്‍ഗ്രസ് കഴിഞ്ഞ വര്‍ഷം തന്നെ സൂചിപ്പിച്ചിരുന്നുവെന്നും എന്നാല്‍ അതിനെ സാധൂകരിക്കുന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ അന്താരാഷ്ട്ര മാധ്യമത്തിലൂടെ പുറത്ത് വന്നിരിക്കുന്നതെന്നും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. ഫേസ്ബുക്ക്-ബിജെപി ബന്ധത്തെക്കുറിച്ച് സംയുക്ത അന്വേഷണം വേണമെന്ന ആവശ്യം കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം ഉയര്‍ത്തിയിരുന്നു.

രാജ സിങിനെതിരെ

രാജ സിങിനെതിരെ

തെലങ്കാനയില്‍ നിന്നുള്ള ബിജെപി എംഎല്‍എ രാജ സിങിനെതിരെ നടപടിയെടുക്കാന്‍ തയ്യാറായില്ലെന്ന് അമേരിക്കന്‍ മാധ്യമമായ വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്തതോടെയാണ് വലിയ വിവാദങ്ങള്‍ക്ക് വഴി വെച്ചത്. കലാപത്തിന് വരെ ഇടയാക്കുന്ന വര്‍ഗീയ പ്രസ്താവകളായിരുന്നു രാജ നടത്തിയത്. എന്നാല്‍ ഫേസ്ബുക്ക് രാജ സിംഗിന് വിലക്കേര്‍പ്പെടുത്താതിരിക്കാന്‍ കമ്പനിയുടെ ഇന്ത്യയിലെ പോളിസി എക്‌സിക്യൂട്ടീവ് അന്‍ഖി ദാസ് ദാസ് ഇടപെടുകയായിരുന്നെന്നായിരുന്നു റിപ്പോര്‍ട്ട്.

cmsvideo
  BJP top spender on political ads on facebook | Oneindia Malayalam
  എന്‍ഡിഎ

  എന്‍ഡിഎ

  ഈ ആരോപണങ്ങള്‍ നിനലനില്‍ക്കെയാണ് തൃണമൂല്‍ കോണ്‍ഗ്രസും രംഗത്തെത്തുന്നത്. 'എന്‍ഡിഎക്ക് വെളിപ്പെടുത്താത്ത ഒരു സഖ്യകക്ഷിയുണ്ട്. ബിജെപിയുടെ ഇന്ത്യയിലെ പ്രചാരകന്മരാണ് ഫേസ്ബുക്ക്. ഫേസ്ബുക്കിന്റെ ദില്ലി ഓഫീസ് എന്നത് ഫലത്തില്‍ വിപുലീകരിക്കാത്ത ഐടി സെല്ലാണ്.'തൃണമൂല്‍ കോണ്‍ഗ്രസ് പറഞ്ഞു.

  ബിജെപി വിരുദ്ധ ഉള്ളടക്കങ്ങള്‍

  ബിജെപി വിരുദ്ധ ഉള്ളടക്കങ്ങള്‍

  ഫേസ്ബുക്ക് ബിജെപി വിരുദ്ധ ഉള്ളടക്കങ്ങള്‍ സെന്‍സര്‍ ചെയ്ത് നീക്കം ചെയ്യുന്നുവെന്നും ടിഎംസി ആരോപിച്ചു. ഇതിനിടെ വാള്‍ സ്ട്രീറ്റ് ജേര്‍ണലിലും ടൈംസ് മാഗസീനിലും വന്ന ലേഖനങ്ങളില്‍ ബിജെപി ഫേസ്ബുക്ക് ബന്ധത്തെകുറിച്ച് വ്യക്തമായി പരാമര്‍ശിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

  ഫേസ്ബുക്ക് നീക്കം ചെയ്തു

  ഫേസ്ബുക്ക് നീക്കം ചെയ്തു

  നൂറുകണക്കിന് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പേജുകളും അക്കൗണ്ടുകളുമാണ് ഫേസ്ബുക്ക് നീക്കം ചെയ്തിരിക്കുന്നത്. അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കൂടിയാണ് ഫേസ്ബുക്കിന്റെ നീക്കം. അതിലും ഒബ്രെയന്‍ ആശങ്ക പ്രകടിപ്പിച്ചു. പശ്ചിമബംഗാളില്‍ ബിജെപി വാശിയേറിയ തെരഞ്ഞെടുപ്പ് പ്രചരണമാണ് ഇതിനകം തന്നെ നടത്തിവരുന്നത്.

  എജിആര്‍ കുടിശ്ശിക; ടെലികോം കമ്പനികള്‍ക്ക് പത്ത് വര്‍ഷം അനുവദിച്ച് സുപ്രീംകോടതി

  യോഗി സര്‍ക്കാരിന് കനത്ത തിരിച്ചടി; കഫീല്‍ ഖാനെ മോചിപ്പിക്കാന്‍ കോടതി ഉത്തരവ്, എന്‍എസ്എ റദ്ദാക്കി

  അജിത് ഡോവല്‍ ഇടപെട്ടു; ഇന്ത്യയുടെ നീക്കത്തില്‍ പകച്ച് ചൈന, കുന്നിന്‍ചെരിവുകളില്‍ സൈന്യമിറങ്ങി

  English summary
  TMC alleges the online accounts of Trinamool Congress supporters have been removed by Facebook
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X