കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോഡി കലാപങ്ങളുടെ നായകനെന്ന് തൃണമൂല്‍

Google Oneindia Malayalam News

ദില്ലി: പശ്ചിമബംഗാള്‍ പര്യടനം നടത്തി മടങ്ങിയ ബി ജെ പി നേതാവ് നരേന്ദ്ര മോഡിക്കെതിരെ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസും ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും രംഗത്ത്. കലാപങ്ങളുടെ നായകനായ ഒരാള്‍ക്ക് എങ്ങിനെയാണ് ബംഗാളില്‍ മമത നടത്തിയ നടത്തിയ മാറ്റങ്ങള്‍ കാണാനാകുകയെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് ചോദിക്കുന്നത്.

തൃണമൂല്‍ കോണ്‍ഗ്രസ് എം പിയായ കല്യാണ്‍ ബാനര്‍ജിയാണ് ട്വിറ്ററില്‍ മോഡിയെ കലാപങ്ങളുടെ നായകന്‍ എന്ന് വിളിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസിനെയും ഇടതുപാര്‍ട്ടികളെയും കോണ്‍ഗ്രസിനെയും ഒരുപോലെ ആക്രമിക്കുന്നതായിരുന്നു കൊല്‍ക്കത്തയില്‍ മോഡി നടത്തിയ പ്രസംഗം. പശ്ചിമ ബംഗാളില്‍ മാറ്റവും വികസനവും വേണമെന്നുണ്ടെങ്കില്‍ ബി ജെ പിക്ക് വോട്ടുചെയ്യാനായിരുന്നു മോഡിയുടെ ആഹ്വാനം.

narendramodi

നരേന്ദ്രമോഡി അദ്ദേഹത്തിന്റെ മാത്രം ലോകത്താണ് ജീവിക്കുന്നത് എന്നായിരുന്നു ജനതാദള്‍ നേതാവ് നിതീഷ് കുമാര്‍ പറഞ്ഞത്. പ്രചാരണം നടത്തുന്ന കാര്യത്തില്‍ മോഡിയോട് ആര്‍ക്കും മത്സരിക്കാന്‍ പറ്റില്ല. ചിലര്‍ അങ്ങനെയാണ് അവര്‍ അവരുടെ ലോകത്ത് മാത്രം ജീവിക്കും. മോഡിയുടെ പ്രചാരങ്ങളോട് ചേര്‍ന്നുപോകാന്‍ പറ്റില്ലെന്ന് പറഞ്ഞാണ് കഴിഞ്ഞ വര്‍ഷം നിതീഷ് കുമാര്‍ എന്‍ ഡി എ വിട്ടത്.

നരേന്ദ്രമോഡിയുടെയും കോണ്‍ഗ്രസിന്റെയും കൂടെയല്ലാത്ത പാര്‍ട്ടികളെ ഒരുമിച്ച് കൂട്ടി ഭരണം പിടിക്കാനാണ് നിതീഷ് കുമാറും മമത ബാനര്‍ജിയും അടക്കമുള്ള നേതാക്കളുടെ ശ്രമം. പ്രാദേശിക പാര്‍ട്ടികളടക്കം 11 പാര്‍ട്ടികളാണ് ഇപ്പോള്‍ മൂന്നാം മുന്നണി ചര്‍ച്ചയില്‍ സജീവമായുള്ളത്. മൂന്നാം മുന്നണി ഭരണത്തിലെത്തിയാല്‍ ഇന്ത്യ ഴെറുമൊരു മൂന്നാം കിട രാജ്യമായി മാറും എന്നാണ് മൂന്നാം മുന്നണിയെക്കുറിച്ച് മോഡി പറഞ്ഞത്.

English summary
TMC and Nitish attack Narendra Modi after his rally in West Bengal.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X