കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രശാന്ത് കിഷോറിനെതിരായ പരാമർശത്തിലുടക്കി തൃണമൂൽ: സുവേന്ദുവിന് മുന്നിൽ വാതിൽ കൊട്ടിയടച്ച് ടിഎംസി

Google Oneindia Malayalam News

കൊൽക്കത്ത: 2021ൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പശ്ചിമബംഗാളിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷം. മമതാ ബാനർജി സർക്കാറിൽ നിന്ന് രാജിവെച്ച വിമത നേതാവ് സുവേന്ദു അധികാരിയുടെ അപ്രതീക്ഷിത നീക്കങ്ങളാണ് ഇപ്പോൾ ചർച്ചാവിഷയമായിട്ടുള്ളത്. അധികാരിയ്ക്ക് മുമ്പിൽ ഔദ്യോഗികമായി വാതിലുകൾ ദ്യോഗികമായി അടച്ചിട്ടുണ്ടെന്ന് പാർട്ടി എംപി സൗഗത റോയ്. സൌഗത റോയിയെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ ടിവിയാണ് വാർത്ത റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

യുഎസിനേയും ചൈനയേയും മറികടന്നു: ജി 20 രാജ്യങ്ങളിലെ ഏറ്റവും സുരക്ഷിതമായ രാജ്യമായി സൗദി അറേബ്യയുഎസിനേയും ചൈനയേയും മറികടന്നു: ജി 20 രാജ്യങ്ങളിലെ ഏറ്റവും സുരക്ഷിതമായ രാജ്യമായി സൗദി അറേബ്യ

അടഞ്ഞ അധ്യായം

അടഞ്ഞ അധ്യായം

സുവേന്ദു അധികാരി തൃണമൂലിനെ സംബന്ധിച്ച് ഒരു അടഞ്ഞ അധ്യായമാണെന്ന് സൗഗാത റോയ് പറഞ്ഞു. പശ്ചിമബംഗാളിൽ 2021ൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പാർട്ടിയുടെ പ്രചാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന പ്രശാന്ത് കിഷോറിനെ വിമർശിച്ച് സുവേന്ദു അധികാരി രംഗത്തെത്തിയതോടെയാണ് സുവേന്ദുവുമായി തൃണമൂൽ കോൺഗ്രസ് കൂടുതൽ ഇടഞ്ഞത്.

തൃണമൂലുമായി ഇടഞ്ഞു

തൃണമൂലുമായി ഇടഞ്ഞു


പാർട്ടിയുടെ പ്രവർത്തനത്തിൽ പ്രശാന്ത് കിഷോറിന്റെ പങ്കിനെക്കുറിച്ച് നിരവധി തൃണമൂൽ കോൺഗ്രസ് നേതാക്കളും ചോദ്യങ്ങൾ ഉന്നയിച്ച് രംഗത്തെത്തിയിട്ടുണ്ട്. തൃണമൂൽ കോൺഗ്രസ് എം‌എൽ‌എമാർ പാർട്ടിയിൽ പങ്കെടുക്കുകയാണ്. അദ്ദേഹത്തിനെതിരെയോ മമത ബാനർജിയെതിരെയോ അവർ സംസാരിക്കുകയാണെങ്കിൽ, അവർക്കെതിരെ പോരാടാനും വിജയിക്കാനും ഞങ്ങൾക്ക് വേണ്ടത്ര വിശ്വസ്തരുണ്ടെന്നും "സൌഗത റോയ് കൂട്ടിച്ചേർത്തു.

നീക്കം പാളി

നീക്കം പാളി

തൃണമൂൽ കോൺഗ്രസും സുവേന്ദു അധികാരിയും തമ്മിലുള്ള പ്രശ്നം പരിഹരിക്കുന്നതിനായി നടത്തിയ പിൻവാതിൽ ചർച്ചകൾ പരാജയപ്പെട്ടതോടെയാണ് അനുരഞ്ജന നീക്കം ഉപേക്ഷിച്ചതെന്നാണ് അധികാരിയോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നത്. അധികാരിയുടെ പ്രശ്നങ്ങൾ വേണ്ട രീതിയിൽ പരിഗണിക്കപ്പെട്ടില്ലെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

 മുന്നോട്ട് പോകാൻ കഴിഞ്ഞില്ല

മുന്നോട്ട് പോകാൻ കഴിഞ്ഞില്ല

തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കൂടാതെ തൃണമൂൽ കോൺഗ്രസ് എം‌പിമാരായ അഭിഷേക് ബാനർജി, സൗഗതാ റോയ്, സുദീപ് ബന്ദോപാധ്യായ എന്നിവരുമായി നടത്തിയ ഉന്നതതല കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് സുവേന്ദുവും പാർട്ടിയും തമ്മിലുള്ള പ്രശ്നങ്ങൾ ആരംഭിക്കുന്നത്. താൻ ഉയർത്തിയ പ്രശ്നങ്ങൾ പരിഹരിക്കാതെ നേതാക്കൾ മാധ്യമങ്ങളിൽ വ്യാജ അവകാശവാദങ്ങൾ ഉന്നയിക്കുന്ന സാഹചര്യത്തിൽ പാർട്ടിയുമായി ചേർന്ന് പ്രവർത്തിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് അദ്ദേഹം മുതിർന്ന പാർട്ടി നേതാക്കളെ അറിയിച്ചിരുന്നു. തനിക്ക് സംസാരിക്കാനുള്ള അവസരം നൽകിയില്ലെന്നും അദ്ദേഹം പറയുന്നു. യോഗത്തിന് ശേഷം ഇദ്ദേഹവുമായി ബന്ധപ്പെടാനും കഴിഞ്ഞിട്ടില്ല.

 സംഘടനാ മാറ്റം

സംഘടനാ മാറ്റം

നന്ദിഗ്രാം പ്രസ്ഥാനത്തിന്റെ അധികാരിയായിരുന്ന സുവേന്ദു അധികാരി മമതാ ബാനർജിയുടെ രാഷ്ട്രീയ മുന്നേറ്റത്തിലും ബംഗാളിൽ അധികാരത്തിലെത്തുന്നതിലും പ്രധാന പങ്കുവഹിച്ചു. അടുത്ത വർഷം ബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പശ്ചിമബംഗാൾ ഗതാഗത വകുപ്പ് മന്ത്രി സ്ഥാനം രാജിവെച്ചത്. നിരവധി തവണ പിൻവാതിൽ ചർച്ചകൾ നടത്തിയെങ്കിലും പാർട്ടിയിലെ സംഘടനാ മാറ്റങ്ങളിൽ അതൃപ്തിയറിച്ച അധികാരി അനുജ്ഞന ശ്രമങ്ങൾക്ക് വഴങ്ങിയില്ല. മമതയുടെ മരുമകൻ അഭിഷേക് ബാനർജിയുടേയും പ്രശാന്ത് കിഷോറിന്റെയും വരവാണ് അധികാരിയുടെ അസ്വാരസ്യങ്ങൾക്ക് പിന്നിൽ. രണ്ട് തവണ മുൻ എംപി, അധികാരി പിതാവ് സിസിർ അധികാരി, സഹോദരൻ ദിബിയേന്ദു എന്നിവർ യഥാക്രമം തംലൂക്ക്, കാന്തി ലോക്സഭാ മണ്ഡലങ്ങളിൽ നിന്നുള്ള ടിഎംസി എംപിമാരാണ്.

English summary
TMC closes door on Suvendu Adhikari after statement against Prashant Kishor recently
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X