കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുലിന് പിന്നാലെ ഡെറിക് ഒബ്രിയന് ലാത്തിയടി,തള്ളിയിട്ട് പോലീസ്,വനിതാ എംപിമാർക്കും മർദ്ദനം, ദൃശ്യങ്ങൾ

Google Oneindia Malayalam News

ലഖ്നൗ; ഹത്രാസിൽ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബാംഗങ്ങളെ സന്ദർശിക്കാൻ ശ്രമിച്ച തൃണമൂൽ കോൺഗ്രസ് എംപിമാർക്ക് നേരേയും പോലീസ് അതിക്രമം. എംപി ഡെറിക് ഒബ്രിയൻ ഉൾപ്പെടെയുള്ള നാല് പാർട്ടി നേതാക്കളും പ്രവർത്തകരും ചേർന്നാണ് പെൺകുട്ടിയുടെ വീട്ടിലേക്ക് പുറപ്പെട്ടത്. എന്നാൽ പോലീസ് കായികമായി കൈകാര്യം ചെയ്യുകയായിരുന്നുവെന്ന് നേതാക്കൾ ആരോപിച്ചു. ഇന്നലെ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സംഘത്തേയും പോലീസ് തടഞ്ഞിരുന്നു.

തൃണമൂൽ എംപിമാർ

തൃണമൂൽ എംപിമാർ

ഇന്ന് രാവിലെയാണ് ഹത്രാസിലേക്ക് തൃണമൂൽ കോൺഗ്രസ് നേതാക്കൾ പുറപ്പെട്ടത്. ഡെറിക് ഒബ്രിയനെ കൂടാതെ എം.പിമാരായ ഡോ കകോലി ഘോഷ് , പ്രതിമ മൊണ്ഡാൽ, മുൻ എംപി മമത താക്കുർ എന്നിവരായിരുന്നു സംഘത്തിൽ ഉണ്ടായിരുന്നത്. എന്നാൽ പെൺകുട്ടിയുടെ വീടെത്തുന്നതിന് 1.5 കിലോ മീറ്റർ മുൻപ് വെച്ച് ഇവരെ പോലീസ് തടയുകയായിരുന്നു.

ദൃശ്യങ്ങൾ പുറത്ത്

ദൃശ്യങ്ങൾ പുറത്ത്

തുടർന്ന് ഡെറിക് ഒബ്രൈയ്ൻ ഉൾപ്പെടെയുള്ളവർക്ക് നേരെ പോലീസ് ലാത്തി വീശി.ഡെറിക് ഒബ്രിയനെ നിലത്ത് തള്ളിയിട്ടതായും സംഘത്തെ മർദ്ദിച്ചതായും നേതാക്കൾ ആരോപിച്ചു. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.ഡെറികിന്റെ പോലീസ് വലിച്ച് താഴെയിട്ടു. അദ്ദേഹത്തിന് അപകടം പറ്റിയിട്ടുണ്ട്. എന്ത് അധികാരത്തിലാണ് അവർ ഇതൊക്കെ ചെയ്യുന്നത്? തൃണമൂല്‍ നേതാവ് കകോലി ഷോഘ് ചോദിച്ചു.

 എന്തിനാണ് തടഞ്ഞത്

എന്തിനാണ് തടഞ്ഞത്

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വെവ്വേറെ വാഹനങ്ങളിലായിരുന്നു എംപിമാർ യാത്ര ചെയ്തത്. ഡൽഹിയിൽ നിന്ന് 200 കിമി ദൂരം സഞ്ചരിച്ചാണ് തങ്ങൾ എത്തിയത്, നേതാക്കളെ പറയുന്നു. സമാധനപരമായിട്ടായിരുന്നു ഞങ്ങൾ പെൺകുട്ടിയുടെ വീട്ടിലേക്ക് പോയത്. ഞങ്ങളുടെ കൈയ്യിൽ ആയുധങ്ങൾ ഉണ്ടായിരുന്നില്ല. പിന്നെ എന്തുകൊണ്ടാണ് ഞങ്ങളെ തടഞ്ഞത്? , നേതാക്കൾ ചോദിക്കുന്നു.

രാഹുലിനേയും സംഘത്തേയും

രാഹുലിനേയും സംഘത്തേയും

തനിച്ച് നടന്ന് നീങ്ങുകയായിരുന്ന ഞങ്ങളെ അവർ തടഞ്ഞു.
ഏതുതരം ജംഗിൾ രാജ് ആണ് ഇത്, ദുഃഖത്തിലാഴ് ന്ന കുടുംബത്തെ സ്വാന്തനിപ്പിക്കാനെത്തിയ
തിരഞ്ഞെടുക്കപ്പെട്ട എം‌പിമാരെയാണ് തടയുന്നതെന്നും നേതാക്കൾ പറഞ്ഞു.
കഴിഞ്ഞ ദിവസം ഹാത്രാസ് കുടുംബത്തെ കാണാന്‍ ശ്രമിച്ച കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയേയും പ്രിയങ്കയേയും വ്യാഴാഴ്ച പോലീസ് തടഞ്ഞിരുന്നു.

കേസെടുത്തിരുന്നു

കേസെടുത്തിരുന്നു

വാഹനവ്യൂഹം പോലീസ് തടഞ്ഞതിനെ തുടര്‍ന്ന് ഹത്രാസിലേക്ക് പ്രവര്‍ത്തകര്‍ക്കൊപ്പം രാഹുലും പ്രിയങ്കയും കാൽനടയായിട്ടായിരുന്നു നീങ്ങിയത്. ഇത് തടയാൻ പോലീസ് ശ്രമിച്ചു. തുടർന്ന് പോലീസ് രാഹുല്‍ ഗാന്ധിയെ നിലത്തേക്ക് തള്ളിയിട്ടിരുന്നു. പോലീസ് ലാത്തികൊണ്ട് മര്‍ദിച്ചതായും രാഹുല്‍ ആരോപിച്ചിരുന്നു. അതേസമയം സംഭവത്തിൽ രാഹുൽ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കുമെതിരെ പോലീസ് പിന്നീട് കേസെടുത്തു. പകർച്ചവ്യാധി ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

ഷർട്ടിൽ രക്തം പുരണ്ട് 'കർഷകനായ വിടി ബൽറാം',കർഷക സമരത്തിലെ ഞെട്ടിക്കുന്ന കാഴ്ചയെന്ന് വ്യാജ പ്രചരണംഷർട്ടിൽ രക്തം പുരണ്ട് 'കർഷകനായ വിടി ബൽറാം',കർഷക സമരത്തിലെ ഞെട്ടിക്കുന്ന കാഴ്ചയെന്ന് വ്യാജ പ്രചരണം

'ഹത്രാസ് പെൺകുട്ടിയുടെ മൃതദേഹം സംസ്കരിക്കുന്നത് ലൈവായി കാണുന്ന യോഗി; യാഥാർത്ഥ്യം അറിയാം'ഹത്രാസ് പെൺകുട്ടിയുടെ മൃതദേഹം സംസ്കരിക്കുന്നത് ലൈവായി കാണുന്ന യോഗി; യാഥാർത്ഥ്യം അറിയാം

ബിഹാറിൽ കളിമാറ്റി കോൺഗ്രസ്; പ്രിയങ്ക ഗാന്ധി കളത്തിൽ.. അറ്റകൈയ്ക്ക് 'പ്ലാൻ ബി'യുംബിഹാറിൽ കളിമാറ്റി കോൺഗ്രസ്; പ്രിയങ്ക ഗാന്ധി കളത്തിൽ.. അറ്റകൈയ്ക്ക് 'പ്ലാൻ ബി'യും

മുൻ ബിജെപി മന്ത്രി കോൺഗ്രസിലേക്കോ?..തിരഞ്ഞെടുപ്പിന് മുൻപ് നേതൃത്വത്തെ വിറപ്പിച്ച് ശക്തി പ്രകടനംമുൻ ബിജെപി മന്ത്രി കോൺഗ്രസിലേക്കോ?..തിരഞ്ഞെടുപ്പിന് മുൻപ് നേതൃത്വത്തെ വിറപ്പിച്ച് ശക്തി പ്രകടനം

English summary
TMC delegation, including Derek O’Brien blocked by police in Hathras
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X