അസം പൗരത്വ പട്ടിക വിവാദം; തൃണമൂല്‍ നേതാക്കളെ അറസ്റ്റ് ചെയ്തു, അടിയന്തരാവസ്ഥയെന്ന്
ഗുവാഹത്തി: അസമില്‍ പുതിയ പൗരത്വ പട്ടിക പുറത്തിറക്കിയതിന് പിന്നാലെ സംസ്ഥാനത്തെ സാഹചര്യങ്ങള്‍ കൂടുതല്‍ മാറിമറിയുന്നു. പ്രതിഷേധത്തിന് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തുകയാണെന്നാണ് ആരോപണം. തൃണമൂല്‍ കോണ്‍ഗ്രസിന്റെ എട്ട് നേതാക്കളെ സില്ചാര് വിമാനത്താവളത്തില്‍ അറസ്റ്റ് ചെയ്തു.
ബംഗാളില്‍ നിന്ന് വ്യാഴാഴ്ച ഉച്ചയ്്ക്ക് വിമാനത്താവളത്തില്‍ എത്തിയതായിരുന്നു തൃണമൂല്‍ നേതാക്കള്‍. സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ പൗരത്വ പട്ടികയ്ക്കെതിരെ രൂക്ഷമായ പ്രതികരണമാണ് തൃണമൂല്‍ നേതാക്കള്‍ നടത്തുന്നത്. പാര്‍ട്ടി അധ്യക്ഷ മമതാ ബാനര്‍ജിയും പട്ടികക്കെതിരെ രംഗത്തുവന്നിരുന്നു.

കാച്ചാല്‍ ജില്ലാ ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുള്ള പ്രദേശത്ത് നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുകയാണ്. അഞ്ചില്‍ കൂടുതല്‍ പേര് കൂടി നില്‍ക്കരുതെന്നാണ് നിര്‍ദേശം. ഇത് ലംഘിച്ചതിനാണ് തൃണമൂല്‍ നേതാക്കളെ കസ്റ്റഡിയിലെടുത്തതെന്ന് ജില്ലാ ഭരണകൂടം പറയുന്നു.
വിമാനത്താവളത്തിന് പുറത്ത് തൃണമൂല്‍ പ്രവര്‍ത്തകര്‍ നേതാക്കളെ കാത്തുനിന്നിരുന്നു. ഏറെ നേരമായിട്ടും നേതാക്കള്‍ പുറത്തുവരാത്തതിനെ തുടര്‍ന്ന് അവര്‍ പ്രതിഷേധിക്കാന്‍ തുടങ്ങി. അസമിലെ ബിജെപി സര്‍ക്കാരിനെതിരെ അവര്‍ മുദ്രാവാക്യം വിളിച്ചു. സംസ്ഥാനത്ത് അടിയന്തരാവസ്ഥയാണെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തി.
തൃണമൂല്‍ നേതാക്കളെ വിമാനത്താവളത്തിന് പുറത്തിറക്കില്ല എന്ന് പോലീസ് അറിയിച്ചു. ഇവരെ കൊല്‍ക്കത്തയിലേക്ക് തന്നെ തിരിച്ചയക്കാനാണ് തീരുമാനം. അസമിലെ അതിര്‍ത്തി മേഖലകള്‍ സന്ദര്‍ശിക്കുകയായിരുന്നു തൃണമൂല്‍ നേതാക്കളുടെ ലക്ഷ്യം. പുതിയ പൗരത്വ പട്ടികയില്‍ നിന്ന് 40 ലക്ഷം പേരെയാണ് സര്‍ക്കാര്‍ ഒഴിവാക്കിയിരിക്കുന്നത്.
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും -
സ്വര്‍ണം വില കൂടി; ഡോളര്‍ ഇടിഞ്ഞത് തിരിച്ചടി, ഇനിയും ചാഞ്ചാട്ട സാധ്യത, ഇന്നത്തെ പവന് വില












Click it and Unblock the Notifications