കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അസം പൗരത്വ പട്ടിക വിവാദം; തൃണമൂല്‍ നേതാക്കളെ അറസ്റ്റ് ചെയ്തു, അടിയന്തരാവസ്ഥയെന്ന്

  • By Ashif
Google Oneindia Malayalam News

ഗുവാഹത്തി: അസമില്‍ പുതിയ പൗരത്വ പട്ടിക പുറത്തിറക്കിയതിന് പിന്നാലെ സംസ്ഥാനത്തെ സാഹചര്യങ്ങള്‍ കൂടുതല്‍ മാറിമറിയുന്നു. പ്രതിഷേധത്തിന് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തുകയാണെന്നാണ് ആരോപണം. തൃണമൂല്‍ കോണ്‍ഗ്രസിന്റെ എട്ട് നേതാക്കളെ സില്‍ചാര്‍ വിമാനത്താവളത്തില്‍ അറസ്റ്റ് ചെയ്തു.

 പന്നി മനുഷ്യകുഞ്ഞിനെ പ്രസവിച്ചു; കര്‍ണാടക അതിര്‍ത്തിയില്‍ സംഭവിച്ചത്... യാഥാര്‍ഥ്യം ഇതാണ് പന്നി മനുഷ്യകുഞ്ഞിനെ പ്രസവിച്ചു; കര്‍ണാടക അതിര്‍ത്തിയില്‍ സംഭവിച്ചത്... യാഥാര്‍ഥ്യം ഇതാണ്

ബംഗാളില്‍ നിന്ന് വ്യാഴാഴ്ച ഉച്ചയ്്ക്ക് വിമാനത്താവളത്തില്‍ എത്തിയതായിരുന്നു തൃണമൂല്‍ നേതാക്കള്‍. സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ പൗരത്വ പട്ടികയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണമാണ് തൃണമൂല്‍ നേതാക്കള്‍ നടത്തുന്നത്. പാര്‍ട്ടി അധ്യക്ഷ മമതാ ബാനര്‍ജിയും പട്ടികക്കെതിരെ രംഗത്തുവന്നിരുന്നു.

arrest

കാച്ചാല്‍ ജില്ലാ ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുള്ള പ്രദേശത്ത് നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുകയാണ്. അഞ്ചില്‍ കൂടുതല്‍ പേര്‍ കൂടി നില്‍ക്കരുതെന്നാണ് നിര്‍ദേശം. ഇത് ലംഘിച്ചതിനാണ് തൃണമൂല്‍ നേതാക്കളെ കസ്റ്റഡിയിലെടുത്തതെന്ന് ജില്ലാ ഭരണകൂടം പറയുന്നു.

വിമാനത്താവളത്തിന് പുറത്ത് തൃണമൂല്‍ പ്രവര്‍ത്തകര്‍ നേതാക്കളെ കാത്തുനിന്നിരുന്നു. ഏറെ നേരമായിട്ടും നേതാക്കള്‍ പുറത്തുവരാത്തതിനെ തുടര്‍ന്ന് അവര്‍ പ്രതിഷേധിക്കാന്‍ തുടങ്ങി. അസമിലെ ബിജെപി സര്‍ക്കാരിനെതിരെ അവര്‍ മുദ്രാവാക്യം വിളിച്ചു. സംസ്ഥാനത്ത് അടിയന്തരാവസ്ഥയാണെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തി.

തൃണമൂല്‍ നേതാക്കളെ വിമാനത്താവളത്തിന് പുറത്തിറക്കില്ല എന്ന് പോലീസ് അറിയിച്ചു. ഇവരെ കൊല്‍ക്കത്തയിലേക്ക് തന്നെ തിരിച്ചയക്കാനാണ് തീരുമാനം. അസമിലെ അതിര്‍ത്തി മേഖലകള്‍ സന്ദര്‍ശിക്കുകയായിരുന്നു തൃണമൂല്‍ നേതാക്കളുടെ ലക്ഷ്യം. പുതിയ പൗരത്വ പട്ടികയില്‍ നിന്ന് 40 ലക്ഷം പേരെയാണ് സര്‍ക്കാര്‍ ഒഴിവാക്കിയിരിക്കുന്നത്.

English summary
NRC protest: TMC delegation stopped at Silchar airport
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X