കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗാളില്‍ വീണ്ടും റാലിക്ക് വിലക്ക് നേരിട്ട് അമിത് ഷാ, ഹെലികോപ്റ്റര്‍ ഇറക്കാന്‍ കഴിയില്ലെന്ന് മമത

Google Oneindia Malayalam News

Recommended Video

cmsvideo
ബംഗാളില്‍ വീണ്ടും അമിത് ഷായുടെ റാലിക്ക് വിലക്ക് | Oneindia Malayalam

കൊല്‍ക്കത്ത: തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ബിജെപി റാലിക്ക് നേരെ വീണ്ടും പ്രതിരോധവുമായി മമത ബാനര്‍ജി. ബിജെപി പ്രസിഡന്റ് അമിത് ഷായുടെ ഹെലികോപ്റ്റര്‍ ബംഗാളിലെ മാല്‍ഡ ജില്ലയിലെ വിമാനത്താവളത്തില്‍ ഇറക്കാന്‍ കഴിയില്ലെന്നാണ് മമത ബാനര്‍ജിയുടെ തണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ പറഞ്ഞത്. സ്വയിന്‍ ഫ്‌ളൂ ബാധിച്ച് ചികിത്സയിലായിരുന്ന അമിത് ഷാ ജനുവരി 22നാണ് ബംഗാളില്‍ റാലിക്കെത്തുന്നത്. കൊല്‍ക്കത്തിയലെത്തിയതിനുശേഷം മാല്‍ഡയിലേക്ക് ചോപ്പര്‍ വഴിയെത്താനായിരുന്നു തീരുമാനം. ദക്ഷിണ ബംഗാളിലെ ബിജെപി പ്രവര്‍ത്തകരെ അഭിസംബോധന ചെയതുള്ള റാലിയായിരുന്നു ഇത്.

മോദിക്ക് രാഹുലിന്റെ ഉഗ്രന്‍ മറുപടി; നൂറ് ദിവസത്തിനകം അവര്‍ മോചിതരാകും, 'രക്ഷിക്കൂ' എന്ന് പരിഹാസംമോദിക്ക് രാഹുലിന്റെ ഉഗ്രന്‍ മറുപടി; നൂറ് ദിവസത്തിനകം അവര്‍ മോചിതരാകും, 'രക്ഷിക്കൂ' എന്ന് പരിഹാസം

മാല്‍ഡയില്‍ വിമാനം ഇറക്കാനുള്ള അനുംതി തേടിയ ബിജെപി പ്രവര്‍ത്തകരോട് വിവിഐപി ഹെലികോപ്റ്റര്‍ ഇറക്കുവാനുള്ള അനുമതി നല്കാന്‍ കഴിയില്ലെന്ന് മാല്‍ഡ അധികൃതര്‍ അറിയിക്കുകയായിരുന്നു. പിഡബ്യുഡി എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ നിര്‍ദ്ദേശപ്രകാരം മാല്‍ഡ എയര്‍പോര്‍ട്ടിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ വലിയ തോതില്‍ മണലും ജിഎസ്ബി മെറ്റീരിയലും റണ്‍വെയില്‍ ഉണ്ടെന്നും അതിനാല്‍ ഹെലികോപ്റ്റര്‍ ഇറക്കാന്‍ കഴിയില്ലെന്നും ബിജെപിയെ അറിയിക്കുകയായിരുന്നു.

mamthaamit

എന്നാല്‍ മന്ത്രിമാരും മറ്റും നിത്യവും വിമാനത്താവളം വഴി യാത്ര ചെയ്യാറുണ്ടെന്ന് പ്രാദേശികര്‍ പറയുന്നു. ചോപ്പര്‍ സര്‍വീസ് എല്ലാ ആഴ്ചയിലും ലഭ്യമാണ്. മിഥുന്‍ ചക്രബര്‍ത്തിയുടെയും മമതാ ബാനര്‍ജിയുടെയും ഹെലികോപ്റ്റര്‍ ഇവിടെ ഇറങ്ങുന്നുണ്ട്. സുപ്രീം കോടതി ബിജെപിയുടെ രഥയാത്ര ബംഗാളില്‍ വിലക്കിയതിന് ദിവസങ്ങള്‍ കഴിഞ്ഞതോടെയാണ് മമത വീണ്ടും അമിത് ഷായ്ക്ക് കുരുക്കിട്ടത്. എന്നാല്‍ റാലികള്‍ നടത്താന്‍ അനുമതി നല്കിയിരുന്നു. ജനുവരി 22നുള്ള റാലിയാണ് ബിജെപി ബംഗാളില്‍ നടത്തുന്ന പ്രഥമ റാലി. അഞ്ച് റാലികള്‍ അമിത് ഷാ ബംഗാളില്‍ നടത്തുന്നുണ്ട്.

അമിത് ഷായെ ഭയന്നിട്ടാണ് തൃണമൂല്‍ അനുമതി നിക്ഷേധിക്കുന്നതെന്നും സംസ്ഥാനത്തിന് പുറത്തുനിന്നുള്ള നേതാക്കള്‍ക്ക് എന്തിനാണ് ഹെലികോപ്റ്റര്‍ ഇറക്കുന്നതിന് വിലക്കുന്നതെന്നും ബിജെപി ചോദിക്കുന്നു. ത്രിണമൂല്‍ ബിജെപിയുടെ രഥയാത്ര നിര്‍ത്താന്‍ ശ്രമിക്കുകയാണെന്നും ബംഗാളില്‍ ജനാധിപത്യം ഇല്ലെന്നും ബിജെപി മാല്‍ഡ ജില്ലാ പ്രസിഡന്റ് സഞ്ജിത് മിശ്ര പറഞ്ഞു. അനുമതി നിക്ഷേധിക്കപ്പെട്ടതോടെ ബിജെപി ബിഎസ്എഫിനോട് ഹെലികോപ്റ്റര്‍ ഇറക്കാന്‍ അനുമതി തേടിയിരിക്കയാണ്.

English summary
TMC government refused to gave permission for Amit Shah's helicopter to land in malda district airport
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X