കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മമത ആദ്യമായി പ്രതിപക്ഷത്തിനൊപ്പം; രാഹുലിനെ മുന്നില്‍ നിര്‍ത്തി നീക്കം, ഇരുസഭകളും ബഹളത്തില്‍ മുങ്ങി

Google Oneindia Malayalam News

ദില്ലി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തില്‍ മമത ബാനര്‍ജിയുട തൃണമൂല്‍ കോണ്‍ഗ്രസ് ആദ്യമായി പ്രതിപക്ഷത്തിനൊപ്പം. പാര്‍ലമെന്റിന്റെ ഇരുസഭകൡലും പ്രതിപക്ഷത്തിനൊപ്പം ചേര്‍ന്ന് പ്രതിഷേധിക്കാന്‍ ടിഎംസി തീരുമാനിച്ചു. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തില്‍, സിഎഎ മോദി സര്‍ക്കാരിന്റെ നേട്ടമായി വിശേഷിപ്പിച്ചതിനെതിരെയാണ് പ്രതിപക്ഷം ഒന്നടങ്കം പ്രതിഷേധത്തിന് ഒരുങ്ങുന്നത്.

രാഹുല്‍ ഗാന്ധിയാകും പ്രതിപക്ഷത്ത് നിന്ന് ചര്‍ച്ചയ്ക്ക് തുടക്കമിടുക. സഭയില്‍ പ്രസംഗിക്കേണ്ട പ്രതിനിധികളെ ഓരോ പാര്‍ട്ടിയും നിശ്ചയിച്ചുകഴിഞ്ഞു. രാഷ്ട്രപതിയുടെ പ്രസംഗത്തില്‍ ഭേദഗതി നിര്‍ദേശിച്ച് പ്രമേയം കൊണ്ടുവരാനും തൃണമൂല്‍ കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്. പാര്‍ലമെന്റില്‍ വേറിട്ട നീക്കത്തിനാണ് പ്രതിപക്ഷം ഒരുങ്ങുന്നത്. വിശദാംശങ്ങള്‍....

ഇനി തനിച്ചല്ല

ഇനി തനിച്ചല്ല

സിഎഎ വിഷയത്തില്‍ ഇതുവരെ ഒറ്റയ്ക്ക് പ്രതിഷേധം സംഘടിപ്പിച്ചിരുന്ന തൃണമൂല്‍ കോണ്‍ഗ്രസ് ആദ്യമായിട്ടാണ് പ്രതിപക്ഷത്തിനൊപ്പം ചേരുന്നത്. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തില്‍ ഭേഗദതി നിര്‍ദേശിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചു. രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചര്‍ച്ച നടക്കാനിരിക്കെയാണ് പ്രതിപക്ഷ നീക്കം.

ഭരണപക്ഷ ബെഞ്ചിനെ ഞെട്ടിച്ചു

ഭരണപക്ഷ ബെഞ്ചിനെ ഞെട്ടിച്ചു

കോണ്‍ഗ്രസ്, ഡിഎംകെ, തൃണമൂല്‍ കോണ്‍ഗ്രസ്, ഇടതുപാര്‍ട്ടികള്‍ എന്നിവര്‍ ഒറ്റക്കെട്ടായി പാര്‍ലമെന്റിന്റെ ഇരുസഭകളിലും രംഗത്തുവന്നത് ഭരണപക്ഷ ബെഞ്ചിനെ ഞെട്ടിച്ചു. ബംഗാളില്‍ കോണ്‍ഗ്രസും ഇടതുപക്ഷവും ഒരുഭാഗത്ത് സമരം ചെയ്യുമ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസ് വേറിട്ടാണ് സമരം നടത്തിയിരുന്നത്.

ശൂന്യവേള നിര്‍ത്തിവച്ച് ചര്‍ച്ച

ശൂന്യവേള നിര്‍ത്തിവച്ച് ചര്‍ച്ച

ശൂന്യവേള നിര്‍ത്തിവച്ച് സിഎഎ വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയം കൊണ്ടുവരാന്‍ തീരുമാനിച്ചു. അതേസമയം, നിയമം ഒരിക്കലും പിന്‍വലിക്കില്ലെന്ന് ബിജെപി വ്യക്തമാക്കിയതാണ്. ദില്ലിയില്‍ വര്‍ഗീയമായി പ്രസംഗിച്ചതിന്റെ പേരില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുത്ത എംപി പര്‍വേശ് വര്‍മയാണ് ലോക്‌സഭയില്‍ ബിജെപിക്ക് വേണ്ടി നന്ദി പറയുക.

രാഹുല്‍ തുടക്കമിടും

രാഹുല്‍ തുടക്കമിടും

പ്രതിപക്ഷ നിരയില്‍ നിന്ന് രാഹുല്‍ ഗാന്ധിയാകും ചര്‍ച്ചയ്ക്ക് തുടക്കമിടുക. അതേസമയം, സൗഗാഥ റോയ്, മഹുവ മൊഹിത്ര എന്നിര്‍ തൃണമൂല്‍ കോണ്‍ഗ്രസിന് വേണ്ടി സംസാരിക്കും. രാഹുല്‍ ഗാന്ധി സംസാരിച്ചില്ലെങ്കില്‍ കോണ്‍ഗ്രസിന്റെ ലോക്‌സഭാ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയോ ശശി തരൂരോ പ്രസംഗിക്കും.

തൃണമൂലിന്റെ നീക്കം ആദ്യം

തൃണമൂലിന്റെ നീക്കം ആദ്യം

രാഷ്ട്രപതിയുടെ പ്രസംഗത്തില്‍ ഭേദഗതി നിര്‍ദേശിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. ആദ്യമായിട്ടാണ് തൃണമൂല്‍ കോണ്‍ഗ്രസ് ഈ നീക്കം നടത്തുന്നത്. 1992ല്‍ തൃണമൂല്‍ കോണ്‍ഗ്രസ് രൂപീകരിക്കപ്പെട്ട ശേഷം പാര്‍ലമെന്റില്‍ രാഷ്ട്രപതിയുടെ പ്രസംഗത്തില്‍ ഭേദഗതി വേണമെന്ന് അവര്‍ ആവശ്യപ്പെട്ടിട്ടില്ല.

പാര്‍ലമെന്റില്‍ ബഹളം

പാര്‍ലമെന്റില്‍ ബഹളം

കോണ്‍ഗ്രസ്, മുസ്ലിം ലീഗ്, സിപിഎം എന്നീ കക്ഷികള്‍ക്കൊപ്പം ചേര്‍ന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് പുതിയ പ്രതിഷേധ കളമൊരുക്കിയത്. സിഎഎ, എന്‍ആര്‍സി, എന്‍പിആര്‍ എന്നിവ പിന്‍വലിക്കണമെന്നാണ് ഈ പ്രതിപക്ഷ പാര്‍ട്ടികളെല്ലാം ആവശ്യപ്പെടുന്നത്. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ഇരുസഭകളും കുറച്ചുനേരം നിര്‍ത്തിവച്ചു.

ആറ് ഭേദഗതികള്‍

ആറ് ഭേദഗതികള്‍

രാഷ്ട്രപതിയുടെ പ്രസംഗത്തില്‍ ആറ് ഭേദഗതികളാണ് തൃണമൂല്‍ കോണ്‍ഗ്രസ് നിര്‍ദേശിച്ചിരിക്കുന്നത്. സിഎഎ വിരുദ്ധ സമരക്കാര്‍ക്കെതിരായ നടപടി, സാമ്പത്തിക പ്രതിസന്ധി, ബിജെപി എംപിമാരുടെ വിദ്വേഷ പ്രസംഗങ്ങള്‍, കശ്മീരിലെ നേതാക്കളുടെ തടവ് എന്നിവയാണ് തൃണമൂല്‍ കോണ്‍ഗ്രസ് മുന്നോട്ടുവയ്ക്കുന്ന വിഷയങ്ങള്‍.

English summary
TMC Joins with Opposition in Moving Amendments to Prez Kovind's Speech
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X