കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗാള്‍ തിരഞ്ഞെടുക്കേണ്ടത് സ്വന്തം മകളെ, ബിജെപിക്കെതിരെ പ്രാദേശികവാദവുമായി തൃണമൂലിന്റെ പ്രചാരണം!!

Google Oneindia Malayalam News

കൊല്‍ക്കത്ത: ബംഗാളില്‍ ഭരണം നിലനിര്‍ത്താന്‍ പ്രചാരണം ആരംഭിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്. പ്രാദേശിക വാദമുയര്‍ത്തി ബിജെപി ബംഗാളില്‍ നിന്ന് ഓടിക്കാന്‍ കൂടിയാണ് മമതയുടെ നീക്കം. ബംഗാളിന് ആവശ്യം സ്വന്തം മകളെ എന്ന പ്രചാരണ വാക്യമാണ് തൃണമൂല്‍ ഉപയോഗിക്കുന്നത്. മമതയെ വീണ്ടും ബംഗാള്‍ ജനത തിരഞ്ഞെടുക്കും എന്ന രീതിയിലാണ് പ്രചാരണം. ബംഗാളില്‍ ദീദി അഥവാ മൂത്ത സഹോദരി എന്നാണ് മമത അറിയപ്പെടുന്നത്. അതേസമയം ബംഗാളിനെ അടക്കി ഭരിക്കാന്‍ ഗുജറാത്തികള്‍ ശ്രമിക്കുന്നു എന്ന പ്രചാരണമാണ് തൃണമൂല്‍ മമതയുടെ നേതൃത്വത്തില്‍ ഇപ്പോള്‍ നടത്തി കൊണ്ടിരിക്കുന്നത്.

1

നേരത്തെ ഗുജറാത്തില്‍ 15 വര്‍ഷത്തോളം മോദിയുടെ കീഴില്‍ മോദി വിജയകരമായി നടപ്പാക്കിയ തന്ത്രമാണിത്. മോദിയെ പറഞ്ഞാല്‍ അത് ഗുജറാത്തിയുടെ അഭിമാനം ചോദ്യം ചെയ്ത പോലെ എന്ന രീതിയിലേക്ക് മാറ്റുന്നതായിരുന്നു ഈ തന്ത്രം. അതേ തന്ത്രമാണ് വിജയകരമായി മമത ബംഗാളില്‍ നടപ്പാക്കുന്നത്. ബിജെപി ബംഗാളില്‍ പുറത്തുനിന്ന് വന്ന പാര്‍ട്ടിയാണെന്ന് പൊതുവേ അഭിപ്രായമുണ്ട്. അതാണ് തൃണമൂല്‍ ഉയര്‍ത്തിക്കാണിക്കുന്നത്. പുറത്തുനിന്ന് വന്നവര്‍ക്കെതിരെയുള്ള പോരാട്ടമാണ് ഇതെന്ന് മമത പറയുന്നു.

വനിതാ വോട്ടര്‍മാരെ കൈയ്യിലെടുത്ത് കൊണ്ടാണ് മമത ഇത്തവണ കൃത്യമായി മുന്നോട്ട് പോകുന്നത്. മമതയുടെ ഓരോ പ്രചാരണവും വനിതകളെ ലക്ഷ്യമിട്ടുള്ളതാണ്. പല വനിതാ വോട്ടര്‍മാരെയും നേരിട്ട് കണ്ട മമത പുറത്തുനിന്ന് വന്ന ഗുണ്ടകളെ കൈകാര്യം ചെയ്യണമെന്നും ആവശ്യപ്പെട്ടു. അഭിഷേക് ബാനര്‍ജിയാണ് ബംഗാളിന്റെ മകള്‍ എന്ന പ്രചാരണത്തെ ശക്തമായി ഉപയോഗിക്കുന്നത്. ബംഗാളിന്റെ മകള്‍ ദില്ലിയിലെ ഏകാധിപത്യത്തിന് മുന്നില്‍ കീഴടങ്ങണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ എന്ന് നഗ്രകട്ടയിലെ വോട്ടര്‍മാരോട് അഭിഷേക് ചോദിച്ചു. ഇവിടെ എത്തിയ എന്റെ അമ്മമാരോടും സഹോദരിമാരോടുമാണ് എനിക്ക് ഇത് ചോദിക്കാനുള്ളതെന്ന് അഭിഷേക് പറഞ്ഞു.

പുറത്തുനിന്ന് വന്നവര്‍ ബംഗാളിന്റെ സംസ്‌കാരത്തെ ഇല്ലാതാക്കാന്‍ നോക്കുകയാണ്. അവരെ അതിന് അനുവദിക്കണോ? ഈ പുറം ദേശക്കാരെ നമ്മള്‍ ഓടിക്കണം. നമുക്ക് വേണ്ടത് സ്വന്തം മകളെയാണെന്നും അഭിഷേക് പറഞ്ഞു. ബിജെപിയുടെ ജയ്ശ്രീറാം മുദ്രാവാക്യത്തെയും അഭിഷേക് വിമര്‍ശിച്ചു. ഞങ്ങള്‍ നിങ്ങളെ ജയ് ഹിന്ദ് എന്നും ജയ് ബംഗ്ല എന്നും പറയാന്‍ പഠിപ്പിക്കും. അവരെ ജയ് സിയാ റാം എന്ന് പറയിപ്പിക്കും എന്ന് നിങ്ങള്‍ക്ക് ഞാനിതാ ഉറപ്പ് നല്‍കുന്നുവെന്നും അഭിഷേക് വ്യക്തമാക്കി. നേരത്തെ തിരഞ്ഞെടുപ്പിന് ശേഷം മമത ജയ് ശ്രീറാം വിളിക്കുന്നത് കാണാമെന്ന് അമിത് ഷാ പറഞ്ഞിരുന്നു.

ബിജെപി സ്ത്രീകളെ അപമാനിക്കുന്ന പാര്‍ട്ടിയാണ്. അവരുടെ ഭരണത്തില്‍ സ്ത്രീകള്‍ ബലാത്സംഗത്തിന് ഇരയാവുന്നു. സ്ത്രീകളുടെ അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നു. ജയ് സിയാ റാം എന്ന് അവര്‍ പറയാത്തത് അതുകൊണ്ടാണ്. അത്തരമൊരു പാര്‍ട്ടിയെ ആരാണ് അധികാരത്തിലെത്തിക്കാന്‍ താല്‍പര്യപ്പെടുകയെനി്‌നും അഭിഷേക് ചോദിച്ചു.

English summary
tmc launches new campaign slogan says mamata is bengal's daughter
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X