Get Updates
Get notified of breaking news, exclusive insights, and must-see stories!

ബംഗാളിൽ ബിജെപിയുടെ സങ്കൽപ്പ് യാത്രയ്ക്കിടെ സംഘർഷം; തൃണമൂൽ കോൺഗ്രസ് നേതാവ് കൊല്ലപ്പെട്ടു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് നേതാവ് കൊല്ലപ്പെട്ടു. സോണൽ സെക്രട്ടറിയായ മസിറുദ്ദീൻ മിയയാണ് കൊല്ലപ്പെട്ടത്. കൂച്ച് ബെഹാറിൽ ബിജെപിയുടെ സങ്കൽപ്പ് യാത്രക്കിടെയുണ്ടായ സംഘർഷത്തിനിടെയാണ് സംഭവം. തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ റാലി തടസ്സപ്പെടുത്തിയതിനെ തുടർന്നാണ് ഇരു വിഭാഗങ്ങളു തമ്മിൽ സംഘർഷം ഉണ്ടായതെന്നാണ് ബിജെപി നേതാക്കൾ പറയുന്നത്.

തുടർന്ന് ബിജെപി പ്രവർത്തകർ നാലോളം തൃണമൂൽ കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം നടത്തുകയും പ്രവർത്തകർക്ക് നേരെ ക്രൂഡ് ബോംബ് എറിയുകയും ചെയ്തു. ബോംബേറിൽ മസിറുദ്ദീൻ മിയയ്ക്ക് ഗുരുതരമായി പരുക്കേൽക്കുകയായിരുന്നു. അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ മിയയെ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

tmc
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+