മാനസിക സമ്മർദ്ദവും മറവി രോഗവും; മുകുൾ റോയിയുടെ വിവാദ പരാമർശത്തിൽ വിശദീകരണവുമായി മകൻ ശുഭ്രാശു
അമ്മയുടെ മരണത്തിന് ശേഷം പിതാവ് കടുത്ത മാനസിക സമ്മർദ്ദത്തിലാണെന്നാണ് തൃണമൂൽ കോൺഗ്രസ് നേതാവ് കൂടിയായി ശുഭ്രാശു റോയ് പറയുന്നത്
കൊൽക്കത്ത: കുറച്ച് നാളുകൾക്ക് മുൻപാണ് ബിജെപിയിൽ നിന്നും തൃണമൂൽ കോൺഗ്രസിലേക്ക് മുതിർന്ന നേതാവ് മുകുൾ റോയി മടങ്ങിയെത്തുന്നത്. പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം മമതാ ബാനർജിയുടെ രാഷ്ട്രീയ നീക്കങ്ങൾ ഫലം കാണുന്നു എന്നതിന്റെ സൂചന കൂടിയായിരുന്നു ഇത്. എന്നാൽ പാർട്ടി മാറിയ കാര്യം ഓർക്കാതെയാവണം വരുന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ബിജെപി മികച്ച വിജയം സ്വന്തമാക്കുമെന്ന് മുകുൾ റോയ് പറഞ്ഞത്. ഇത് ബംഗാൾ രാഷ്ട്രീയത്തിൽ പുതിയ വിവാദത്തിന് തുക്കമിടുകയും ചെയ്തു. തൃണമൂൽ കോൺഗ്രസിലെ മുതിർന്ന നേതാക്കളും മുകുൾ റോയിക്കെതിരെ രംഗത്തെത്തിയതോടെ രക്ഷയ്ക്കെത്തിയിരിക്കുകയാണ് മകൻ ശുഭ്രാംശു റോയ്.

സാരിയില്‍ അതീവ സുന്ദരിയായി കുടുംബവിളക്ക് താരം അമൃത നായര്‍; വൈറലായി പുതിയ ഫോട്ടോഷൂട്ട്
അമ്മയുടെ മരണത്തിന് ശേഷം പിതാവ് കടുത്ത മാനസിക സമ്മർദ്ദത്തിലാണെന്നാണ് തൃണമൂൽ കോൺഗ്രസ് നേതാവ് കൂടിയായി ശുഭ്രാശു റോയ് പറയുന്നത്. "അച്ഛന്റെ ശരീരത്തില്‍ സോഡിയം, പൊട്ടാസ്യത്തിന്റെ അളവ് സന്തുലിതാവസ്ഥയിലല്ല. ഇതു ചില ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. അദ്ദേഹം കാര്യങ്ങളെല്ലാം മറക്കുന്നു. അമ്മയുടെ മരണ ശേഷമാണ് ഈ പ്രശ്‌നങ്ങളെല്ലാം ആരംഭിച്ചത്." അദ്ദേഹം കൂട്ടിച്ചേർത്തു.
പിതാവ് പറയുന്ന കാര്യങ്ങൾ പലതും കൃത്യമല്ലെന്നാണ് ശുഭ്രാശു പറയുന്നത്. ഇതിൽ തങ്ങൾക്ക് ആശങ്കയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ മുകുൾ റോയിയുടെ വാക്കുകൾ ബിജെപി ഏറ്റെടുത്തതോടെ ഇപ്പോഴും സജീവമായി തന്നെ നിൽക്കുകയാണ്. നേതാവ് സത്യസന്ധമായ കാര്യങ്ങൾ അറിയാതെ വിളിച്ചു പറയുകയാണെന്നാണ് ബിജെപി നേതാക്കൾ പറയുന്നത്. കഴിഞ്ഞ മാസമായിരുന്നു മുകുൾ റോയിയുടെ ഭാര്യ മരിക്കുന്നത്.
കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കവേയാണ് നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ബിജെപി മികച്ച വിജയം നേടുമെന്ന് മുകുൾ റോയ് പറഞ്ഞത്. ത്രിപുരയിൽ വിജയിക്കും. അതിൽ യാതൊരു സംശയവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു. എന്നാൽ അബദ്ധം മനസിലാക്കിയ അദ്ദേഹം പ്രസ്താവന തിരുത്തുകയും ചെയ്തിരുന്നു. 'ബിജെപി സംസ്ഥാനത്ത് എവിടെയും ഉണ്ടാകില്ല. മമതാ ബാനർജി ബംഗാളിനെ നയിക്കുന്നത് തുടരും. തൃണമൂൽ ത്രിപുരയിലും അക്കൗണ്ട് തുറക്കും.' എന്നായിരുന്നു അദ്ദേഹം തിരുത്തിയത്.
പുത്തന്‍ ഗ്ലാമറസ് ലുക്കില്‍ ബിഗ് ബോസ് താരം റിതു മന്ത്ര; സൂപ്പറായിട്ടുണ്ടെന്ന് ആരാധകര്‍
തൃണമൂൽ കോൺഗ്രസിന്റെ മുതിർന്ന നേതാക്കളിൽ ഒരാളായ മുകുൾ റോയ് കോൺഗ്രസിലൂടെയാണ് രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. 1998 മുതൽ തൃണമൂലുമായി ചേർന്ന് പ്രവർത്തിക്കാൻ തുടങ്ങിയ മുകുൾ റോയ് മമതയുടെ വിശ്വസ്തനായി വളർന്നു. 2006 മുതൽ 2017 വരെ പാർലമെന്റ് അംഗമായിരുന്നു അദ്ദേഹം മനമോഹൻ സിങ് മന്ത്രിസഭയിൽ റെയിൽവേ, ഷിപ്പിങ് വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്. 2018ലാണ് മമതയുമായി ഇടഞ്ഞ് ബിജെപി ക്യാംപിലെത്തുന്നത്. എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി കനത്ത തിരിച്ചടി നേരിട്ടതിന് പിന്നാലെ അദ്ദേഹം തൃണമൂലിലേക്ക് മടങ്ങി വരുകയായിരുന്നു.












Click it and Unblock the Notifications