കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഴിമതി പണം ജനങ്ങള്‍ക്ക് തിരിച്ച് കൊടുത്ത് തൃണമൂല്‍ നേതാവ്, മനം മാറ്റത്തിന് കാരണം മമതാ ബാനര്‍ജി

Google Oneindia Malayalam News

കൊല്‍ക്കത്ത: ബംഗാളില്‍ അദ്ഭുതകരമായ കാര്യത്തിന് സാക്ഷികളായിരിക്കുകയാണ് ജനങ്ങള്‍. അഴിമതി പണം തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ജനങ്ങള്‍ക്ക് തിരിച്ച് കൊടുത്തതാണ് അമ്പരിപ്പിച്ചത്. ഇയാള്‍ ഓരോ ഗ്രാമത്തിലെയും വീടുകളില്‍ നേരിട്ടെത്തിയാണ് പണം കൈമാറിയത്. ബംഗാളിലെ ബാങ്കുര ഗ്രാമത്തിലാണ് സംഭവം. ഈ മേഖലയിലെ വിവിധ ക്ഷേമ പദ്ധതികളില്‍ നിന്ന് ഇയാള്‍ അനധികൃതമായി നേടിയ പണമാണ് ഇത്. കെഷിയാക്കോല്‍ ഗ്രാമത്തിലെ മുന്‍ പഞ്ചായത്തംഗമായ അരുണ്‍ ഗരായി 1.5 ലക്ഷം രൂപ 25 ഗ്രാമീണര്‍ക്ക് നല്‍കിയിരിക്കുകയാണ്.

1

ഇവിടെയുള്ള നിരവധി പഞ്ചായത്തംഗങ്ങള്‍ക്കെതിരെ കടുത്ത ആരോപണങ്ങള്‍ ഉയരുന്നുണ്ട്. ഇവര്‍ ജനങ്ങളില്‍ നിന്ന് അനധികൃതമായി പണപിരിവ് നടത്തുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതേസമയം ഇത് വിവാദമായതോടെ നിരവധി പേര്‍ ക്ഷേമപദ്ധതികളുടെ പണം അര്‍ഹതപ്പെട്ടവര്‍ക്ക് കൈമാറിയിരുന്നു. എന്നാല്‍ ഇയാള്‍ നേരിട്ട് ഓരോ വീട്ടിലും തട്ടി വിളിച്ചാണ് പണം കൈമാറുന്നത്. ഗ്രാമീണര്‍ പണം തിരിച്ച് തരാന്‍ സമ്മര്‍ദം ചെലുത്തിയെന്നും, അതാണ് തിരിച്ചു നല്‍കുന്നതെന്നും ഗരായ് പറഞ്ഞു.

ഗരായി തങ്ങളുടെ കുടുംബത്തിലെത്തി 5000 രൂപ നല്‍കിയതായി ഗ്രാമീണര്‍ പറഞ്ഞു. നേരത്തെ പ്രധാനമമന്ത്രി ഗ്രാമീണ്‍ ആവാസ് യോജന പ്രകാരം വീടിനായി അപേക്ഷിച്ചപ്പോള്‍ ഈ പണം ഗരായ് തങ്ങളില്‍ നിന്ന് വാങ്ങിയതായിരുന്നുവെന്ന് മോദക് ദാസ് മോദക് എന്നയാള്‍ പറയുന്നു. ഗരായി ഞങ്ങള്‍ക്ക് പണം നല്‍കുകയും, ഇത് ഞങ്ങള്‍ ഒപ്പിട്ട് നല്‍കുകയും ചെയ്‌തെന്ന് മോദക് പറയുന്നു. അതേസമയം മുഖ്യമന്ത്രി മമതാ ബാനര്‍ജി ഇടപെട്ടതിനെ തുടര്‍ന്നാണ് ഈ പണം തിരിച്ച് നല്‍കിയത്. വിവിധ സ്ഥലങ്ങളില്‍ സംഘര്‍ഷങ്ങളും ഉണ്ടായിരുന്നു.

പണം തുടര്‍ച്ചയായി നഷ്ടമാവുന്നതിനെ തുടര്‍ന്ന് വിവിധയിടങ്ങളില്‍ സംഘര്‍ഷങ്ങള്‍ നടന്നിരുന്നു. നേരത്തെ ബിര്‍ബും ജില്ലയിലും പണം ഇതേ രീതിയില്‍ കൈമാറിയിരുന്നു. അന്ന് 2.46 ലക്ഷം രൂപയാണ് കൈമാറിയത്. പണം അനധികൃതമായി സ്വന്തമാക്കിയ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ബിജെപി ഈ വിഷയത്തില്‍ പ്രതിഷേധം ശക്തമാക്കിയതോടെയാണ് തൃണമൂല്‍ വഴങ്ങിയത്. അതേസമയം നേരത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലും ഇക്കാര്യങ്ങള്‍ പ്രധാനമന്ത്രി ഉള്‍പ്പെടുത്തിയിരുന്നു. ഇതോടെ മമതാ ബാനര്‍ജി വിഷയത്തില്‍ ഇടപെടാല്‍ നിര്‍ബന്ധിതയാവുകയായിരുന്നു.

കോണ്‍ഗ്രസില്‍ നേതാക്കളുടെ ഷോ, പരസ്യമായ പോര്, വില്ലന്‍മാരായി സിദ്ദുവും അമരീന്ദറും, കാരണം രാഹുല്‍കോണ്‍ഗ്രസില്‍ നേതാക്കളുടെ ഷോ, പരസ്യമായ പോര്, വില്ലന്‍മാരായി സിദ്ദുവും അമരീന്ദറും, കാരണം രാഹുല്‍

English summary
tmc leader returns cut money
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X