കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗാളില്‍ കുതിച്ച് കയറി ബിജെപി.... തൃണമൂലിന്റെ മേയര്‍ പാര്‍ട്ടി വിടുന്നു!!

Google Oneindia Malayalam News

കൊല്‍ക്കത്ത: ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ വീഴ്ത്താന്‍ ശക്തമായ പോരാട്ടവുമായി ബിജെപി. സുപ്രധാന തൃണമൂല്‍ നേതാക്കളെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരാനുള്ള തന്ത്രങ്ങളാണ് ബിജെപി നടത്തുന്നത്. തൃണമൂല്‍ മേയര്‍ സ്ഥാനാര്‍ത്ഥി പാര്‍ട്ടി വിടുമെന്നാണ് ഒടുവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ട്. ഇതോടെ നേരത്തെ തന്നെ വിഭാഗീയത കടുത്ത തൃണമൂലിനെ പ്രതിരോധത്തിലാക്കുന്ന നീക്കമാണ്.

വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി മികച്ച നേട്ടമുണ്ടാക്കുമെന്ന് കരുതുന്ന സംസ്ഥാനമാണ് ബംഗാള്‍. പ്രതിപക്ഷ ഐക്യത്തിനായി ഒരുവശത്ത് ശക്തമായ പോരാട്ടം നടത്തുന്ന മമത ബാനര്‍ജി ബംഗാളില്‍ വലിയ വെല്ലുവിളിയാണ് നേരിടുന്നത്. ബിജെപിയില്‍ നിന്ന് നേതാക്കളെ കൂട്ടത്തോടെ തൃണമൂലിലേക്ക് എത്തിക്കാനും മമത ശ്രമിക്കുന്നുണ്ട്. ഇത് കൂടുതല്‍ പ്രശ്‌നത്തിലേക്കാണ് നയിക്കുന്നത്.

തൃണമൂലിന്റെ മേയര്‍

തൃണമൂലിന്റെ മേയര്‍

ബിദാനഗറിലെ തൃണമൂലിന്റെ മേയര്‍ സഭ്യസാചി ദത്തയാണ് ബിജെപിയിലേക്ക് പോകാന്‍ ഒരുങ്ങുന്നത്. അദ്ദേഹം ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തിയത് വലിയ വിവാദമായിരിക്കുകയാണ്. തൃണമൂല്‍ വിട്ട് ബിജെപിയിലേക്ക് ചേക്കേറിയ മുകുള്‍ റോയിയുമായിട്ടാണ് ചര്‍ച്ച നടത്തിയത്. ഇത് മമതാ ബാനര്‍ജിയെ ആശങ്കപ്പെടുത്തുന്ന റിപ്പോര്‍ട്ടാണ്.

തൃണമൂലിന് കാലിടറും

തൃണമൂലിന് കാലിടറും

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന്റെ തകര്‍ച്ചയ്ക്ക് പ്രധാന കാരണം ഹിമന്തവിശ്വാസ് ശര്‍മയായിരുന്നു. നിലവില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന ഒരു സംസ്ഥാനം പോലും അവിടില്ല. ഈ സാഹചര്യത്തില്‍ അതേപോലെ ജനപ്രിയനായ ഒരു നേതാവിനെയാണ് തൃണമൂലിനെ പൊളിക്കാനായി ബിജെപി നിയമിച്ചിരിക്കുന്നത്. മുകുള്‍ റോയ് സഭ്യസാചി ദത്തയുടെ ഉപദേഷ്ടാവാണ്. അതും ഗുണം ചെയ്തിരിക്കുകയാണ്.

ഈ മണ്ഡലങ്ങളില്‍ സ്വാധീനം

ഈ മണ്ഡലങ്ങളില്‍ സ്വാധീനം

മുകുള്‍ റോയ് ബിജെപിയിലേക്ക് പോയതിന് ശേഷം ദത്തയുമായി വലിയ അടുപ്പമില്ലായിരുന്നു. എന്നാല്‍ അടുത്ത കാലത്തായി ദത്ത മമതയുമായി ഇടഞ്ഞെന്ന് സൂചനയുണ്ട്. കൊല്‍ക്കത്യിലെ ദംദം, ബരാസത്ത് എന്നീ മണ്ഡലങ്ങളില്‍ വന്‍ സ്വാധീനമുള്ള നേതാവാണ് ദത്ത. ബിജെപിക്ക് പത്ത് സീറ്റുകള്‍ വരെ നേരിക്കൊടുക്കാനും അദ്ദേഹത്തിന് സാധിക്കും. ഇത് ലക്ഷ്യമിട്ടാണ് ബിജെപിയുടെയും നീക്കം.

ദത്തയുടെ ക്രിമിനല്‍ പശ്ചാത്തലം

ദത്തയുടെ ക്രിമിനല്‍ പശ്ചാത്തലം

സഭ്യസാചി ദത്തയ്ക്ക് വലിയ ക്രിമിനല്‍ പശ്ചാത്തലവുമുണ്ട്. രജധ്ഗഡില്‍ ദത്തയ്ക്ക് വലിയൊരു ക്രിമിനല്‍ സംഘമുണ്ട്. ഇവര്‍ തട്ടിക്കൊണ്ടുപോകലും കൊലയും സര്‍വസാധാരണമാക്കിയ സംഘമാണ്. തൊഴിലില്ലാത്ത യുവാക്കളെ അക്രമങ്ങള്‍ക്കായി റിക്രൂട്ട് ചെയ്യുന്നതാണ് മറ്റൊരു ആരോപണം. ബിജെപി ഇയാള്‍ക്കെതിരെ ആരോപണം ഉന്നയിച്ചപ്പോള്‍, ഇത്തരം സംഘങ്ങള്‍ യുവാക്കള്‍ക്കും പാവപ്പെട്ടവര്‍ക്കും തൊഴില്‍ നല്‍കുന്നുണ്ടെന്നായിരുന്നു വിശദീകരണം.

ശക്തമായ പിന്തുണ

ശക്തമായ പിന്തുണ

ഈ മണ്ഡലങ്ങളില്‍ ദത്തയ്ക്ക് വലിയ സ്വാധീനമാണ് ഉള്ളത്. ബിജെപി ആരോപണം ഉന്നയിച്ച ഒരാള്‍ വീണ്ടും പാര്‍ട്ടിയിലേക്ക് വരുന്നതിനെ ചിലര്‍ ചോദ്യം ചെയ്യുന്നുണ്ട്. എന്നാല്‍ ബംഗാള്‍ എന്ത് വിലകൊടുത്തും പിടിക്കണമെന്നാണ് അമിത് ഷായുടെ നിര്‍ദേശം. അതേസമയം രജത്ഗഡ് ബംഗാളില്‍ ഏറ്റവും വികസനമുള്ള മേഖലയാണ്. ഇതിന് പിന്നില്‍ ദത്തയാണ് ഉള്ളത്. അതുകൊണ്ട് ഇയാളെ പരാജയപ്പെടുത്തുക അസാധ്യമായ കാര്യമാണ്. അതേസമയം ദത്ത പോകുന്നത് തൃണമൂലിനെ ദുര്‍ബലമാക്കുന്നതിന് തുല്യമാണ്. പാര്‍ട്ടിയിലേക്ക് വരുന്ന ഫണ്ടുകളില്‍ ഭൂരിഭാഗവും ദത്തയില്‍ നിന്നാണ് വരുന്നത്.

കോണ്‍ഗ്രസിന് 15 സീറ്റില്ല.... ഭാവിയില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാവില്ലെന്ന് സമാജ് വാദി പാര്‍ട്ടി!കോണ്‍ഗ്രസിന് 15 സീറ്റില്ല.... ഭാവിയില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാവില്ലെന്ന് സമാജ് വാദി പാര്‍ട്ടി!

English summary
tmc mayor may join bjp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X