കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എംഎല്‍എയും 11 കൗണ്‍സിലര്‍മാരും ബിജെപിയില്‍ ചേര്‍ന്നു! മമതയ്ക്ക് വീണ്ടും ഇരുട്ടടി

  • By
Google Oneindia Malayalam News

കൊല്‍ക്കത്ത: ദിവസം കഴിയും തോറും ബംഗാളിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ സംബന്ധിച്ച് സങ്കീര്‍ണമാവുകയാണ്. ബിജെപിയെ സംസ്ഥാനത്ത് നിലംതൊടീക്കില്ലെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച നേതാവിന് ഓരോ ദിവസവും ആശ്വസിക്കാന്‍ ഒന്നുമില്ലാത്ത വിധം കാര്യങ്ങള്‍ പ്രതിസന്ധിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്.

<strong>ഷീല ദീക്ഷിതിന്‍റെ രാജി ആവശ്യപ്പെട്ട് നേതാക്കള്‍! രാഹുല്‍ ഗാന്ധിക്ക് പ്രത്യേകം കത്ത്</strong>ഷീല ദീക്ഷിതിന്‍റെ രാജി ആവശ്യപ്പെട്ട് നേതാക്കള്‍! രാഹുല്‍ ഗാന്ധിക്ക് പ്രത്യേകം കത്ത്

ലോക്സഭ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പാര്‍ട്ടിയില്‍ നിന്ന് നിരവധി നേതാക്കള്‍ ബിജെപിയിലേക്ക് ചേക്കേറിയിരുന്നു. ഇപ്പോള്‍ മമതയുടെ അടിമുടി വിറപ്പിച്ച് 1 എംഎല്‍എയും 11 കൗണ്‍സിലര്‍മാരും ബിജെപിയിലേക്ക് ചേക്കേറിയിരിക്കുകയാണ്. വിശദാംശങ്ങളിലേക്ക്

 വലിയ തിരിച്ചടി

വലിയ തിരിച്ചടി

ലോക്സഭ തിരഞ്ഞെടുപ്പില്‍ ബിജെപി സംസ്ഥാനത്ത് മുന്നേറ്റമുണ്ടാക്കിയത് മുതല്‍ മമതയ്ക്ക് തലവേദന ഒഴിഞ്ഞിട്ടില്ല. പരസ്പരം പോരടിച്ച് ബിജെപി, തൃണമൂല്‍ പ്രവര്‍ത്തകര്‍ തെരുവിലേക്ക് ഇറങ്ങിയതോടെ സംസ്ഥാനത്തെ ക്രമസമാധാന നില പാടെ തകര്‍ന്നിരിക്കുകയാണ്. അതിനിടെയാണ് മമതയേയും സംസ്ഥാന ഭരണത്തേയും അടിമുടിയുലച്ച ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരം അരങ്ങേറിയത്. മമതയുടെ പിടിവാശിയാണ് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കിയതെന്ന വിമര്‍ശനം ഒരുവഴിക്കുണ്ട്. പിന്നാലെയാണ് മമതയെ കൂടുതല്‍ പ്രതിസന്ധിയില്‍ ആക്കി തൃണമൂലില്‍ നിന്നുള്ള നേതാക്കളുടെ കൊഴിഞ്ഞുപോക്ക്. എതിര്‍ന്ന സ്വരങ്ങള്‍ ഉയര്‍ത്തുന്നവരെ പാര്‍ട്ടിക്ക് പുറത്താക്കുന്ന മമത ബംഗാള്‍ ഭരണത്തില്‍ നിന്ന് പുറത്താകുന്ന സാഹചര്യമാണ് ഇപ്പോള്‍ ഉരുത്തിയിരിയുന്നത്.

 എംഎല്‍എയും കൗണ്‍സിലര്‍മാരും

എംഎല്‍എയും കൗണ്‍സിലര്‍മാരും

ഗരുലിയ മുന്‍സിപ്പാലിറ്റിയില്‍ നിന്നുള്ള 11 കൗണ്‍സിലര്‍മാരും നോപാര എംഎല്‍എയുമായ സുനില്‍ സിങ്ങുമാണ് ബിജെപിയില്‍ ചേര്‍ന്നത്. ലോക്സഭ തിരഞ്ഞെടുപ്പില്‍ ബിജെപി മുന്നേറ്റം കാഴ്ച വെച്ച നോര്‍ത്ത് പരഗാന ജില്ലയില്‍ നിന്നുള്ള നേതാക്കളാണ് ബിജെപിയില്‍ ചേര്‍ന്നിരിക്കുന്നത്. ഗരുലിയ മുന്‍സിപ്പാലിറ്റിയിലെ ചെയര്‍മാന്‍ കൂടിയാണ് സുനില്‍ സിങ്ങ്. അടുത്ത വര്‍ഷം ഗുരുലിയ മുന്‍സിപ്പാലിറ്റി, കൊല്‍ക്കത്ത മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ഉള്‍പ്പെടെയുള്ള 82 തദ്ദേശഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടക്കാന്‍ ഇരിക്കേയാണ് മമതയേയും തൃണമൂലിനേയും മുള്‍മുനയില്‍ ആക്കിയുള്ള നേതാക്കളുടെ ചുവടുമാറ്റം.

 ബിജെപി എംപി

ബിജെപി എംപി

മുന്‍ തൃണമൂല്‍ നേതാവും നിലവിലെ ബാരക്ക്പോര്‍ ലോക്സഭ എംപിയുമായ അര്‍ജുന്‍ സിങ്ങിന്‍റെ സഹോദരനാണ് സുനില്‍ സിങ്ങ്. ലോക്സഭ തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പാണ് അര്‍ജ്ജുന്‍ സിങ്ങ് ബിജെപിയില്‍ ചേര്‍ന്നത്. ബാരക്ക്പോരയില്‍ തൃണമൂല്‍ സിറ്റിങ്ങ് എംപിയായ ദിനേഷ് ത്രിവേദിയെ ആണ് അര്‍ജ്ജുന്‍ സിങ്ങ് പരാജയപ്പെടുത്തിയത്. എംഎല്‍എയുടേയും കൗണ്‍സിലര്‍മാരുടേയും വരവ് ബിജെപിക്ക് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. നേതാക്കളുടെ ചുവടുമാറ്റം ഗരുലിയ തദ്ദേശ തിരഞ്ഞെടുപ്പ് തൂത്ത് വാരാന്‍ സഹായിക്കുമെന്ന് ബിജെപി കണക്ക് കൂട്ടുന്നു. മുഖ്യമന്ത്രി മമത ബാനര്‍ജി ബംഗാളിലെ സമാധാനന്തരീക്ഷം തകര്‍ക്കുകയാണെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ് വര്‍ഗിയ ആരോപിച്ചു. നേതാക്കളുടെ ചുവടുമാറ്റം മമതയ്ക്കുള്ള മുന്നറിയിപ്പാണെന്നും കൈലാഷ് പറഞ്ഞു.

 മൂന്ന് എംഎല്‍എമാര്‍

മൂന്ന് എംഎല്‍എമാര്‍

ലോക്സഭ തിരഞ്ഞെടുപ്പിലെ ബിജെപി വിജയത്തിന് പിന്നാലെ മെയ് 28 ന് മൂന്ന് എംഎല്‍എമാര്‍ ബിജെപിയിലേക്ക് ചേക്കേറിയിരുന്നു. മുന്‍ തൃണമൂല്‍ നേതാവും മമതയും അടുത്തയാളുമായിരുന്ന മുകുള്‍ റോയിയുടെ മകന്‍ സുബ്രാംശു റോയിയും മറ്റൊരു എംഎല്‍എയായ തുഷാര്‍കാന്തി ഭട്ടാചാര്യ, സിപിഎം എംഎല്‍എയായ ദേബേന്ദ്ര നാഥ് റോയ് എന്നിവരാണ് ബിജെപിയിലേക്ക് എത്തിയത്. പിന്നാലെ ഹലിഷഹര്‍, കാഞ്ച്രപാറ,നൈഹാതി മുന്‍സിപാലിറ്റി എന്നിവിടങ്ങളില്‍ മുന്നേറ്റമുുണ്ടാക്കാന്‍ ബുജെപിക്ക് സാധിച്ചിരുന്നു.

 വലിയ മുന്നേറ്റം

വലിയ മുന്നേറ്റം

സംസ്ഥാനത്ത് ഇത്തവണ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മുന്നേറ്റമാണ് ബിജെപി നേടിയത്. എക്സിറ്റ് പോള്‍ പ്രവചനങ്ങളെപ്പോലും തള്ളി 18 സീറ്റുകളായിരുന്നു ബിജെപി സ്വന്തമാക്കിയത്. 2014 ലെ 2 സീറ്റില്‍ നിന്ന് ഒറ്റയടിക്ക് ബിജെപി ഉയര്‍ത്തിയത് 16 സീറ്റുകളാണ്. ബംഗാള്‍ രാഷ്ട്രീയത്തില്‍ വലിയ മാറ്റങ്ങള്‍ക്കാണ് ഈ ലോക്സഭ തിരഞ്ഞെടുപ്പോടെ തുടക്കം കുറിച്ചിരിക്കുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകള്‍ വിലിയിരുത്തുന്നത്.

<strong>വിവാഹ വാഗ്ദാനം നല്കി ബലാത്സംഗം ചെയ്തു: ബിനോയി കോടിയേരിക്കെതിരെ പരാതിയുമായി യുവതി, കേസെടുത്തു</strong>വിവാഹ വാഗ്ദാനം നല്കി ബലാത്സംഗം ചെയ്തു: ബിനോയി കോടിയേരിക്കെതിരെ പരാതിയുമായി യുവതി, കേസെടുത്തു

<strong>കോൺഗ്രസുകാരുടെ ട്രോളിന് കലക്കൻ മറുപടിയുമായി അൻവർ, പൗഡർ കുട്ടപ്പന്മാർ ഈ ഓഫീസിൽ ഇല്ല!</strong>കോൺഗ്രസുകാരുടെ ട്രോളിന് കലക്കൻ മറുപടിയുമായി അൻവർ, പൗഡർ കുട്ടപ്പന്മാർ ഈ ഓഫീസിൽ ഇല്ല!

English summary
TMC MLA and councillors joins BJP in Bengal, another setback for mamata
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X