പശ്ചിമ ബംഗാളില്‍ തൃണമൂല്‍ എംഎല്‍എയെ വെടിവച്ചു കൊന്നു; പിന്നില്‍ ബിജെപിയെന്ന് ആരോപണം
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എയെ വെടിവച്ചു കൊന്നു. കൃഷ്ണഗഞ്ച് എംഎല്‍എ ആയിരുന്ന സത്യജിത്ത് ബിശ്വാസ് ആണ് കൊല്ലപ്പെട്ടത്.
പശ്ചിമ ബംഗാളിലെ ഫുല്‍ബാരി മേഖലയില്‍ വച്ചായിരുന്നു ആക്രമണം. നാദിയ ജില്ലയിലാണ് ഫുല്‍ബാരി. പോയിന്റ് ബ്ലാങ്കില്‍ ആയിരുന്നു വെടിയേറ്റത് എന്നാണ് പുറത്തുവരുന്നത്. സംഭവ സ്ഥലത്ത് നിന്ന് പോലീസ് ഒരു റിവോള്‍വര്‍ കണ്ടെടുത്തിട്ടുണ്ട്.

പ്രദേശത്തെ സരസ്വതി പൂജ ആആഘോഷത്തില്‍ പങ്കെടുക്കവേ ആയിരുന്നു അജ്ഞാത സംഘം സത്യജിത്ത് ബിശ്വാസിനെ ആക്രമിച്ചത്. ബംഗ്ലാദേശുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലയാണ് നാദിയ. അടുത്തിടെയായി ഈ മേഖലയില്‍ ബിജെപി വലിയ മുന്നേറ്റങ്ങള്‍ തന്നെ ഉണ്ടാക്കിയിട്ടുണ്ട്.
കൊലപാതകത്തിന് പിന്നില്‍ ബിജെപി ആണെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആരോപണം. തൃണമൂല്‍ വിട്ട് ബിജെപിയില്‍ ചേര്‍ന്ന മുകുള്‍ റോയുടെ അനുയായികളാണ് ഇവര്‍ എന്നും തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിക്കുന്നുണ്ട്. ബിജെപി ഈ ആരോപണം നിഷേധിച്ചു.












Click it and Unblock the Notifications