കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭൂമിയുള്ള കാലത്തോളം ബലാത്സംഗങ്ങളും ഉണ്ടാകും: എംഎല്‍എ

Google Oneindia Malayalam News

കൊല്‍ക്കത്ത: രാജ്യമെങ്ങും സ്ത്രീപീഡനങ്ങളും അക്രമങ്ങളും തുടര്‍ക്കഥയാകുമ്പോഴും രാഷ്ട്രീയ നേതാക്കന്മാരുടെ പ്രസ്താവനകള്‍ക്ക് ബെല്ലും ബ്രേക്കുമില്ല. ഭൂമിയുള്ള കാലത്തോളം ബലാത്സംഗങ്ങളും ഉണ്ടാകും എന്ന് പറഞ്ഞ് തൃണമൂല്‍ കോണ്‍ഗ്രസ് എം എല്‍ എയാണ് പുതിയ വിവാദം സൃഷ്ടിച്ചിരിക്കുന്നത്. കൊല്‍ക്കത്തയില്‍ ഒരു റാലിയെ അഭിസംബോധന ചെയ്യവേയാണ് എം എല്‍ എ ദീപക് ഹല്‍ദാര്‍ ഈ പ്രസ്താവന നടത്തിയത്.

ദീപക് ഹല്‍ദാറിന്റെ പ്രസ്താവനയ്‌ക്കെതിരെ വിവിധ രാഷ്ട്രീയ കക്ഷികള്‍ രംഗത്തെത്തിക്കഴിഞ്ഞു. ഉത്തരവാദിത്ത രഹിതമായ പ്രസ്താവനയാണ് ദീപക് നടത്തിയത് എന്നാണ് ആരോപണം. സി പി എം പ്രവര്‍ത്തകരെ ഒരു പാഠം പഠിപ്പിക്കാന്‍ വേണ്ടി അവരുടെ വനിതാ പ്രവര്‍ത്തകരെ ബലാത്സംഗം ചെയ്യണം എന്നായിരുന്നു തൃണമൂല്‍ കോണ്‍ഗ്രസിന്റെ മറ്റൊരു എം എല്‍ എയായ തപസ് പാല്‍ പറഞ്ഞത്.

mamata

സി പി എമ്മിനെതിരെ തപസ് പാല്‍ നടത്തിയ പ്രസ്താവന പിന്‍വലിക്കാനോ അപലപിക്കാനോ തൃണമൂല്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറായിരുന്നില്ല എന്നതാണ് ഏറെ അതിശയം. കൊല്‍ക്കത്ത ഹൈക്കോടതിയുടെ വിമര്‍ശനവും ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് കിട്ടി. അനാവശ്യ പ്രസ്താവനകള്‍ക്കെതിരെ ഇത്തവണയെങ്കിലും മമതാ ബാനര്‍ജി നടപടിയെടുക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

English summary
TMC MLA ipak Haldar has said as long as Earth exists, there will be rapes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X