കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൗരത്വഭേദഗതി നിയമം: ത‍ൃണമൂല്‍ എംപിക്ക് തിരിച്ചടി, ഹര്‍ജിക്ക് സുപ്രീം കോടതിയുടെ അടിയന്തര പരിഗണനയില്ല

Google Oneindia Malayalam News

ദില്ലി: പൗരത്വ ഭേദഗതി ബില്ലിനെ ചോദ്യം ചെയ്ത് തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹ് വ മൊയ്ത്ര സുപ്രീം കോടതിയില്‍. ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ച് നിയമമായതിന് പിന്നാലെയാണ് വനിതാ നേതാവിന്റെ നീക്കം. അടിയന്തരമായി വാദം കേള്‍ക്കണമെന്ന ആവശ്യമാണ് എംപി ഉന്നയിച്ചത്. എന്നാല്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്എ ബോഡ്ബെ മൊയ്തയുടെ അപ്പീല്‍ തള്ളിക്കളയുകയായിരുന്നു.

 പൗരത്വ ഭേദഗതി നിയമത്തിന് ചുവപ്പുകാര്‍ഡ് കാണിച്ച് കേരളവും പഞ്ചാബും: ബംഗാളിലേക്ക് അടുപ്പിക്കില്ല!! പൗരത്വ ഭേദഗതി നിയമത്തിന് ചുവപ്പുകാര്‍ഡ് കാണിച്ച് കേരളവും പഞ്ചാബും: ബംഗാളിലേക്ക് അടുപ്പിക്കില്ല!!

തുടര്‍ന്ന് അവരുടെ അഭിഭാഷകനെ പേരെടുത്ത് പരാമര്‍ശിച്ച ശേഷം മെന്‍ഷനിംഗ് ഓഫീസറെ സമീപിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഹര്‍ജിയില്‍ വെള്ളിയാഴ്ച തന്നെ കോടതി വാദം കേള്‍ക്കണമെന്ന ആവശ്യമായിരുന്നു സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്എ ബോഡ്ബെ അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ വെച്ചത്. അല്ലാത്ത പക്ഷം ഡിസംബര്‍ 16ന് മുമ്പ് പരിഗണിക്കണമെന്നും അഭിഭാഷകന്‍ ആവശ്യപ്പെട്ടിരുന്നു.

mahua-moitra-

ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗാണ് പൗരത്വ ഭേദഗതി നിയമയത്തെ ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിച്ചിട്ടുള്ളത്. ഭരണഘടന അനുശാസിക്കുന്ന തുല്യത ഉറപ്പുവരുത്താനുള്ള അവകാശം ലംഘിക്കപ്പെടുന്നുവെന്നാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നത്. മതത്തിന്റെ പേരില്‍ കുടിയേറ്റക്കാര്‍ക്ക് ഇന്ത്യന്‍ പൗരത്വം നിരസിക്കുന്നതിനെ എതിര്‍ത്തുകൊണ്ടാണ് ഐയുഎംഎല്ലിന്റെ ഹര്‍ജി. 2014 ഡിസംബര്‍ 31ന് മുമ്പായി ഇന്ത്യയിലെത്തിയ ബംഗ്ലാദേശ്, പാകിസ്താന്‍, അഫ്ഗാനിസ്താന്‍ എന്നീ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതാണ് പൗരത്വ ഭേദഗതി ബില്ല്.

Recommended Video

cmsvideo
People React To Citizenship Amendment Bill | Oneindia Malayalam

പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്ന് 2014 ഡിസംബര്‍ 31ന് മുമ്പായി ഇന്ത്യയിലെത്തിയ പൗരത്വ നിയമം പ്രകാരം ഹിന്ദു, സിഖ്, ബുദ്ധിസ്റ്റ്, ജെയിന്‍, പാഴ്സി, ക്രിസ്ത്യന്‍ സമുദായങ്ങളില്‍പ്പെട്ടവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതാണ് പൗരത്വ ബില്ല്. വ്യാഴാഴ്ച ഇന്ത്യന്‍ രാഷ്ട്രപതി ഒപ്പുവെച്ചതോടെയാണ് പൗരത്വ ഭേദഗതി ബില്ല് നിയമമായി മാറിയത്.

English summary
TMC MP Mohua Moitra moves Supreme Court against citizenship law, fails to get urgent hearing
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X