കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവാഹം കഴിഞ്ഞ് പറന്നെത്തി, നുസ്രത് ജഹാൻ എംപിയായി സത്യപ്രതിജ്ഞ ചെയ്തു, ഒപ്പം കൂട്ടുകാരിയും

Google Oneindia Malayalam News

ദില്ലി: പശ്ചിമ ബംഗാളിൽ നിന്നുള്ള തൃണമൂൽ കോൺഗ്രസ് എംപിമാരായ നുസ്രത് ജഹാനും മിമി ചക്രബർത്തിയും സത്യപ്രതിജ്ഞ ചെയ്തു. ലോക്സഭയിൽ നേരത്തെ എംപിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങ് നടന്നപ്പോൾ എത്താൻ സാധിക്കാതിരുന്നതിനാലാണ് ഇരുവരും ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്തത്. സത്യപ്രതിജ്ഞാ ചടങ്ങും വിവാഹവും ഒരേ ദിവസമായതിനാലാണ് നുസ്രത് ജഹാന് ലോക്സഭയിൽ എത്താൻ കഴിയാതെ പോയത്. നുസ്രത് ജഹാന്റെ വിവാഹചടങ്ങിൽ പങ്കെടുക്കാൻ പോയതിനാൽ മിമി ചക്രബർത്തിയും ലോക്സഭയിൽ എത്തിയില്ല.

എന്റെ മകൻ കല്ലുചുമന്ന ഫോട്ടോ ഉപയോഗിച്ച് ഇത്തരം പ്രചാരണങ്ങൾ നടത്തരുത്; പിജെ ഗ്രൂപ്പിനെതിരെ ജയരാജൻഎന്റെ മകൻ കല്ലുചുമന്ന ഫോട്ടോ ഉപയോഗിച്ച് ഇത്തരം പ്രചാരണങ്ങൾ നടത്തരുത്; പിജെ ഗ്രൂപ്പിനെതിരെ ജയരാജൻ

സിനിമാ താരങ്ങൾ കൂടിയാണ് ഇരുവരും. ജൂൺ 19ന് തുർക്കിയിലെ ബോഡ്രം നഗരത്തിൽവെച്ചായിരുന്നു നുസ്രത് ജഹാന്റെ വിവാഹം. വ്യവസായിയായ നിഖിൽ ജെയിനാണ് നുസ്രത് ജഹാന്റെ ഭർത്താവ്. സത്യപ്രതിജ്ഞ ചടങ്ങിനിടെ തുർക്കിയിൽ ആഡംബര വിവാഹം നടത്തിയ നുസ്രത് ജഹാനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. വിവാഹചടങ്ങിൽ പങ്കെടുക്കാനായി ആദ്യ ലോക്സഭാ സമ്മേളനത്തിൽ പോലും എത്താതിരുന്നതിന് മിമി ചക്രബർത്തിക്ക് നേരെയും വിമർശനം ഉയർന്നു.

nusrta

സത്യപ്രതിജ്ഞാ ചടങ്ങുകൾക്ക് പിന്നാലെ ഇരുവരും ലോക്സഭാ സ്പീക്കർ ഓം ബിർളയുടെ കാല് തൊട്ട് വന്ദിച്ചു. ബംഗാളിലെ ബസീർഹട്ടിൽ നിന്നുമാണ് നുസ്രത് ജഹാൻ മത്സരിച്ച് വിജയിച്ചത്. 3.5 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ബിജെപി സ്ഥാനാർത്ഥി സായന്തൻ ബസുവിനെ പരാജയപ്പെടുത്തിയത്. ജാദവ്പൂരിൽ നിന്നുള്ള എംപിയാണ് മിമി ചക്രബർത്തി.

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണഘട്ടത്തിൽ നിരവധി സ്ത്രീ വിരുദ്ധ പരാമർശങ്ങളും അധിക്ഷേപങ്ങളും ഇരുവർക്കുമെതിരെ ഉയർന്നിരുന്നു. തിരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷം മോഡേൺ വേഷത്തിൽ പാർലമെന്റിലെത്തിയതിന്റെ പേരിലും ഇരുവർക്കുമെതിരെ ഒരു വിഭാഗം വിമർശനം ഉന്നയിച്ചിരുന്നു.

English summary
TMC MP Nusrat Jahan and Mimi Chakrabarthy take oath
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X