• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സുവേന്ദു അധികാരിക്കെതിരെ പുതിയ കാർഡിറക്കി തൃണമൂൽ: ഉടൻ പേര് വെളിപ്പെടുത്തും, ബംഗാളിൽ തന്ത്രം മെനഞ്ഞ് ബിജെപി!!

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിൽ കലാപം തുടരുന്നതിനിടെ കുടുതൽ നേതാക്കൾ ബിജെപിയിലേക്കെന്ന് സൂചന. വിമത നേതാവ് സുവേന്ദു അധികാരി ശനിയാഴ്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിൽ ബിജെപിയിൽ ചേരാൻ തയ്യാറെടുക്കുമ്പോൾ, വരാനിരിക്കുന്ന 2021 ബംഗാൾ തിരഞ്ഞെടുപ്പിൽ ശക്തനായ മറ്റൊരു നേതാവിനെ ഉപയോഗിച്ച് സുവേന്ദുവിനെ നേരിടാനാണ് തൃണമൂലിന്റെ നീക്കം. സുവേന്ദു അധികാരിയ്ക്ക് പുറമേ, ജിതേന്ദ്ര തിവാരി, ശിലഭദ്ര ദത്ത എന്നിവർ അമിത് ഷായുടെ ബംഗാൾ സന്ദർശന വേളയിൽ ബിജെപിയിൽ ചേരുമെന്നാണ് കരുതുന്നത്.

ബഗാളില്‍ പറന്നിറങ്ങി അമിത് ഷാ; തൃണമൂലിനും മമതയ്ക്കും നെഞ്ചിടിപ്പേറുന്നു, വിമതര്‍ ബിജെപി പാളയത്തിലേക്കോ?

 ആരാവും എതിരാളി?

ആരാവും എതിരാളി?

"മുഖം തയ്യാറാണ്. 'മൂത്ത സഹോദരൻ' എന്നാണ് അദ്ദേഹം ജനങ്ങൾക്കിടയിൽ പ്രചാരത്തിലുള്ളത്. അദ്ദേഹത്തിന്റെ പേര് ഞങ്ങൾ തീരുമാനിച്ച് കഴിഞ്ഞിട്ടുണ്ട്. അദ്ദേഹം ഒരു ജനങ്ങളുടെ നേതാവും തീർച്ചയായും ബിജെപിയെ ഞെട്ടിക്കാൻ കഴിവുള്ളയാളുമാണെന്നാണ് തൃണമൂലിന്റെ കോർ കമ്മിറ്റി യോഗത്തിന് ശേഷം പാർട്ടിയിലെ മുതിർന്ന നേതാവ് പ്രതികരിച്ചത്. അധികാരിയുടെ എതിരാളി ആരാണെന്നത് സംബന്ധിച്ച പ്രഖ്യാപനം ഉടൻ ഉണ്ടാവുമെന്ന് പാർട്ടി മുതിർന്ന നേതാവ് പറഞ്ഞു. അസൻസോളിലെ നേതൃത്വ ഘടനയിൽ ചില മാറ്റങ്ങളുണ്ടാകും. എല്ലാം ഉടൻ പ്രഖ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 ഷാ ബംഗാളിൽ

ഷാ ബംഗാളിൽ

പശ്ചിമബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാൻ അഞ്ച് മാസം മാത്രം അവശേഷിക്കെ രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഇന്ന് പുലർച്ചെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ബംഗാളിലെത്തിയത്. ഗുരുദേവ് ​​ടാഗോർ, ഈശ്വർ ചന്ദ്ര വിദ്യാസാഗർ, ശ്യാമ പ്രസാദ് മുഖർജി തുടങ്ങിയ മഹാന്മാരുടെ ഈ ദേശത്തിന് ഞാൻ വഴങ്ങുന്നുവെന്നാണ് ഇതിന് പിന്നാലെ"ഷാ ട്വീറ്റിൽ കുറിച്ചത്.

അധികാരിയെ വെട്ടാൻ നീക്കം

അധികാരിയെ വെട്ടാൻ നീക്കം

തൃണമൂൽ കോൺഗ്രസിന്റെ 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ചുക്കാൻ പിടിച്ച സുവേന്ദു അധികാരിയുടെ രാജി പാർട്ടിയ്ക്ക് കനത്ത തിരിച്ചടിയാണ്. എന്നാൽ ബംഗാളിൽ അധികാരമുറപ്പിക്കാൻ ശ്രമം നടത്തുന്ന ബിജെപിയെ സംബന്ധിച്ച് ഇത് നിർണ്ണായകവുമാണ്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ബിജെപിയുടെ ഈ നീക്കങ്ങളെല്ലാം ഭരണകക്ഷിയെ പ്രതികൂലമായി ബാധിക്കുമെന്നാണ് കരുതപ്പെടുന്നത്. എന്നാൽ, സുവേന്ദു അധികാരിയെ എല്ലാ മേഖലകളിലും എതിർക്കാൻ ശേഷിയുള്ള ഒരാളെ അവർ ഇതിനകം തിരഞ്ഞെടുത്തിട്ടുണ്ടെന്നാണ് തൃണമൂലിനകത്തുള്ളവർ അവകാശപ്പെടുന്നത്.

നീക്കം തിരിച്ചറിഞ്ഞു

നീക്കം തിരിച്ചറിഞ്ഞു

ബിജെപിയുടെ ചരിത്ര നിമിഷമായി ഞങ്ങൾ ഇതിനെ കാണുന്നില്ല. തെരഞ്ഞെടുപ്പിൽ വിജയിക്കാൻ തൃണമൂലിനെ തകർക്കുകയെന്നത് ബിജെപിയുടെ തന്ത്രമാണെന്ന് നമ്മുടെ നേതാക്കൾ ഇതിനകം മനസ്സിലാക്കിയിട്ടുണ്ട്. തൃണമൂൽ നേതാക്കളിൽ ഭൂരിഭാഗവും അവരോടൊപ്പം ചേരാൻ വിസമ്മതിച്ചു. മുമ്പ്‌ ആറ്‌ തൃണമൂൽ നേതാക്കളെയെങ്കിലും നേതാക്കളെയെങ്കിലും ഞങ്ങൾക്കൊപ്പം തന്നെ നിലനിർത്താൻ‌ കഴിഞ്ഞിട്ടുണ്ടെന്നും ഒരു മുതിർന്ന നേതാവ് പറഞ്ഞു.

അധികാരിയുടെ രാജി

അധികാരിയുടെ രാജി

ബുധനാഴ്ചയാണ് സുവേന്ദു അധികാരി എം‌എൽ‌എ സ്ഥാനം രാജിവച്ചുകൊണ്ട് ബംഗാൾ നിയമസഭാ സ്പീക്കർക്ക് രാജി സമർപ്പിച്ചത്. എന്നാൽ അമിത് ഷായുടെ ബംഗാൽ സന്ദർശനവുമായി ബന്ധപ്പെട്ട് അധികാരി കൂടുതൽ തൃണമൂൽ എം‌എൽ‌എമാരെയും എം‌പിമാരെയും ബിജെപിയിൽ ചേർക്കാൻ ശ്രമിക്കുന്നതായി സുവേന്ദു അധികാരിയുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്. എട്ട് മാസം മുമ്പ് പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും ടിഎംസി മേധാവിയുമായ മമത ബാനർജിയുമായി ഇടഞ്ഞ അധികാരി എതിർപ്പുകൾ പ്രകടിപ്പിച്ച് തുടങ്ങിയത്.

cmsvideo
  Kerala started health worker's registration for vaccine

  English summary
  TMC plays new opponent card to deal Suvendu Adhikari's entry in BJP in West Bengal
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X