കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുന്‍ ത്രിണമൂല്‍ കോണ്‍ഗ്രസ്‌ ‌ നേതാവ്‌ സുവേന്ദു അധികാരി ബിജപിയില്‍ ചേര്‍ന്നു

Google Oneindia Malayalam News

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ പ്രമുഖ രാഷ്ട്രീയ നേതാവും ത്രിണമൂല്‍ കോണ്‍ഗ്രസ്‌ വിമത നേതാവുമായ സുവേന്ദു അധികാരി ബിജെപിയില്‍ ചേര്‍ന്നു. ബംഗാളിലെ മിട്‌നാപ്പൂരില്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ അമിത്‌ ഷാ പങ്കെടുത്ത റാലിയിലാണ്‌ സുവേന്ദു ബിജെപി അംഗത്വം സ്വീകരിച്ചത്‌.

സുവേന്ദു അധികാരിക്കു പുറമേ ത്രിണമൂല്‍ കോണ്‍ഗ്രസ്‌ എംപി സുനില്‍ മണ്ടലും 9 സിറ്റിങ്‌ എംഎല്‍മാരും ബിജെപി അംഗത്വം സ്വീകരിച്ചു. ബിജെ പി അംഗത്വം സ്വീകരിച്ച 9 സിറ്റിങ്‌ എംഎല്‍എമാരില്‍ 5 എംഎല്‍മാരും മമത ബാനര്‍ജിയുടെ ഭരണകക്ഷി പാര്‍ട്ടിയായ ത്രിണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും ഉള്ളവരാണ്‌. കേന്ദ്ര മന്ത്രി അമിത്‌ഷായുടെ നേതൃത്വത്തിലായിരുന്നു എല്ലാവരുടേയും ബിജെപി പ്രവേശനം.

amit shah

സുവേന്ദു അധികാരി പാര്‍ട്ടിയില്‍ നിന്ന്‌ രാജിവെച്ചുകൊണ്ടുള്ള കത്ത്‌ നേരത്തെ തന്നെ ത്രിണമൂല്‍ കോണ്‍ഗ്രസ്‌ അധ്യക്ഷയും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി കൈമാറിയിരുന്നു. ബംഗാള്‍ നിയമസഭയില്‍ നിന്നും നേരത്തെ തന്നെ സുവേന്ദു അധികാരി രാജി വെച്ചിരുന്നു. രാജിക്കത്ത്‌ സ്‌പീക്കര്‍ക്ക്‌ കൈമാറി.
തനിക്ക്‌ എല്ലാ വിധ പദവികളും അവസരങ്ങളും നല്‍കിയ ത്രണമൂല്‍ കോണ്‍്‌ഗസ്‌ പാര്‍ട്ടിക്ക്‌ നന്ദി പറയുന്നുവെന്നായിരുന്നു അധികാരി മമതാ ബാനര്‍ജിക്ക്‌ നല്‍കിയ കത്തില്‍ പറയുന്നത്‌. ത്രിണമൂല്‍ കോണ്‍്‌ഗ്രസില്‍ പ്രവര്‍ത്തിച്ച കാലയളവിലെല്ലാം പാര്‍ട്ടിയെ അനുസരിക്കുന്ന പ്രവര്‍ത്തകനായിരുന്നു താനെന്നും അധികാരി തന്റെ രാജിക്കത്തില്‍ കുറിച്ചു.
അധികാരിക്കു പുറമേ ബിജെപിയില്‍ ചേര്‍ന്ന ത്രണമൂല്‍ കോണ്‍ഗ്രസ്‌ എംല്‍മാരായ സില്‍ബദാര ദത്ത, ദിപാലി ബിശ്വാസ്‌, ഉത്തര്‍ കാന്തി എംഎല്‍എ ബനസ്രീ ബയ്‌ത്തി എംഎല്‍എ ജിതേന്ദ്ര തിവാരി എന്നിവരും രാജിക്കത്ത്‌ സമര്‍പ്പിച്ചു. ദത്ത മമതബാനര്‍ജിക്ക്‌ നേരിട്ടാണ്‌ രാജി സമര്‍പ്പിച്ചത്‌.
ആടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുക്കുന്ന പശ്ചാമബംഗാളില്‍ അധികാരി അടക്കം എംഎല്‍മാര്‍ രാജിവെച്ച്‌ ബിജെപിയില്‍ ചേക്കേറുന്നത്‌ മമത ബാനര്‍ജിക്കും ത്രിണമൂല്‍ കോണ്‍ഗ്രസിനും കനത്ത തിരിച്ചടിയാവുകയാണ്‌. എന്നാല്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ബംഗാള്‍ പിടിച്ചടക്കുകയെന്ന ലക്ഷ്യത്തോടെയാണ്‌ ബിജെപിയുടെ പ്രവര്‍ത്തനം. ബംഗാളില്‍ ബിജെപിയുടെ ചാണക്യ തന്ത്രങ്ങള്‍ക്ക്‌ നേതൃത്വം നല്‍കുന്നതാകട്ടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്‌ഷായുമാണ്‌. 2019ലെ തിരഞ്ഞെടുപ്പില്‍ ഭരമപക്ഷ പാര്‍ട്ടിയായ ത്രിണമൂലിനെ ഞെട്ടിച്ച്‌ വലിയ വിജം ബംഗാളില്‍ നേടാന്‍ മമത ബാനര്‍ജിക്ക്‌ കഴിഞ്ഞിരുന്നു.

Recommended Video

cmsvideo
കോൺഗ്രസ് അടിമുടി മാറുന്നു..കേരളം പാഠമാക്കി പ്രവർത്തനം | Oneindia Malayalam

English summary
TMC rebel MLA Suvendu Adhikari joined BJP today in Bengal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X